ആദ്യം യുവയുടെ കൂടെ അങ്ങിനെ കിടന്നപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല – എന്നാൽ ഇപ്പോൾ തന്നെ മാറ്റി കിടത്തറാണ് പതിവെന്ന് മൃദുല ! നിങ്ങളുടെ ഭർത്താവ് ഇങ്ങനെ ചെയ്യുമോ എന്നും താരം

mridhula about surprise

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് മൃദുല വിജയും യുവ കൃഷ്ണയും. അടുത്തസമയത്ത് ഇവർക്ക് ധ്വനി എന്ന ഒരു കുഞ്ഞു കൂടി ജനിച്ചിരുന്നു. സീരിയലിൽ ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ് മൃദുല. രണ്ടുപേരും സീരിയൽ മേഖലയിൽ നിന്നുതന്നെ വിവാഹം കഴിച്ചത് കൊണ്ട് ഇവരുടെ പ്രണയ വിവാഹമായിരുന്നു എന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ പൂർണമായും ഒരു അറേഞ്ച്ഡ് മാരേജ് ആയിരുന്നു ഇവരുടെത്. ഇരുവരും ആദ്യം മുതൽ തന്നെ നല്ല സുഹൃത്തുക്കളുമായിരുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇവർക്ക് ഉണ്ട്. യൂട്യൂബിലൂടെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരെ അറിയിക്കാറുള്ളു.

മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന റാണി രാജ എന്ന പരിപാടിയിൽ സജീവ സാന്നിധ്യമാണ് ഇപ്പോൾ മൃദുല വിജയ്. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ മറ്റൊരു വിശേഷമാണ്. മൃദുല പങ്കുവെച്ച വിശേഷം തന്നെയാണ് ഇത്. ഒരു ഭാര്യക്കും ഒരു ഭർത്താവും കൊടുക്കാത്ത സർപ്രൈസ് ആണ് ഇപ്പോൾ നൽകിയിരിക്കുന്നത്. വാലന്റൈൻസ് ഡേയ്ക്ക് മൃദുല യുവ നൽകിയ സമ്മാനം ശ്രദ്ധ നേടിയിരുന്നു എന്നാണ്. എന്നാൽ അത് യുവയെ ഞെട്ടിച്ചിരുന്നില്ല.

എന്നാൽ കല്യാണം കഴിഞ്ഞുള്ള വാലന്റൈസ് ഡേയ്‌ക്ക് മൂന്നുമാസം ഗർഭിണിയാണെന്നായിരുന്നു എന്നാണ് മൃദുല പറഞ്ഞത്. അന്ന് വീട്ടിലിരിക്കുന്നതിനാൽ ഭർത്താവിന് സർപ്രൈസ് കൊടുക്കാൻ കഴിഞ്ഞില്ല. എന്നും മൃദുല പറഞ്ഞു. ഭാര്യക്കും ഭർത്താവിനും ഒരുപോലെ ഗുണകരമാകുന്ന സാധനമാണ് ഇത്തവണ സമ്മാനമായി നൽകിയത്. ഒരു കപ്പിൾ പില്ലോയാണ് മൃദുല നൽകിയത്. ഭർത്താവിന്റെ കയ്യിൽ ഭാര്യ കിടക്കുമ്പോൾ വേദന വരുന്നത് ഒഴിവാക്കാൻ ആണിത് എന്നും താൻ ആദ്യം കയ്യിൽ കിടക്കുമ്പോൾ ഒന്നും പറയില്ലായിരുന്നു എന്നും ഇപ്പോൾ വേദന കാരണം തന്നെ മാറ്റി കിടത്തിയാണ് ഉറങ്ങുന്നത് എന്നും ഒക്കെ പറയുന്നുണ്ട്.

വളരെ രസകരമായ അതിമനോഹരമായ ഒരു സമ്മാനം തന്നെയാണ് ഇത് എന്നും പലരും പറയുന്നുണ്ട്. പരസ്പരം നൽകാൻ സാധിക്കുന്ന ഒരു മനോഹരമായ സമ്മാനമായി മാത്രമേ ഇതിനെ കാണുന്നുള്ളൂ എന്നും ഒക്കെയാണ് പലരും കമന്റ് ചെയ്യുന്നത്. ഇതിനോടകം തന്നെ ഇവരുടെ ഈ ഒരു വീഡിയോ വൈറലായി മാറുകയായിരുന്നു ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഇരുവരും. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സുന്ദരി എന്ന സീരിയലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ മഴവിൽ മനോരമയിൽ സംപ്രെക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ ഒരു പ്രധാന വേഷത്തിൽ തന്നെയാണ് യുവ എത്തുന്നത്. യുവയുടെ ആദ്യത്തെ സീരിയലിലും മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply