കാമുകനെ ആകർഷിക്കാൻ മുഖസൗന്ദര്യത്തിനും മാറ്റം വരുത്തിയ പെൺകുട്ടിക്ക് സംഭവിച്ചത്.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതിസുന്ദരമായി ഇരിക്കുക എന്നത് വളരെയധികം താല്പര്യം ഉള്ള കാര്യമാണ്. ഒരു പെൺകുട്ടി കാമുകനെ ആകർഷിക്കുവാൻ വേണ്ടി ചെയ്ത ഒരു ശാസ്ത്രക്രിയ ആണ് ഇപ്പോൾ ശ്രെദ്ധ കൊണ്ടിരിക്കുന്നത്. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ താമസിക്കുന്ന ഒരു പെൺകുട്ടിയാണ് കാമുകനെ ആകർഷിക്കുവാൻ വേണ്ടിയാണ് തന്റെ രൂപം മുഴുവൻ മാറ്റിയത്. 15 വയസ്സുള്ള ലി ഹീ ഡാനെ ഏറ്റവും സുന്ദരി ആകുവാനുള്ള ആഗ്രഹത്തിൽ നിരവധി ശസ്ത്രക്രിയകൾക്ക് ആണ് വിധേയയായി മാറിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ചിത്രങ്ങളൊക്കെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുവാനും മറന്നിരുന്നില്ല.

അത് വൈറൽ ആവുകയും ചെയ്തു. ചൈനീസ് സോഷ്യൽ സൈറ്റുകളിൽ അവളുടെ ചിത്രത്തിന് ആയിരക്കണക്കിന് ലൈക്കുകളായിരുന്നു ലഭിച്ചത്. അതോടൊപ്പം തന്നെ ഈ ചിത്രങ്ങൾ യഥാർത്ഥമല്ല എന്നും ഇത് എഡിറ്റ് ചെയ്തതാണെന്നും നിരവധി ആളുകൾ പറയുകയും ചെയ്തു. പല ഇന്റർനെറ്റ് ഉപയോക്താക്കളും ഇത് പറഞ്ഞു. ചൈനീസ് സോഷ്യൽ സൈറ്റായ വെയ്‌ബോയിൽ ലിക്ക് നാല് ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്

. ഈ ആരാധകർ അവരെ സ്നേഹത്തോടെ സ്നേക്ക് സ്പിരിറ്റ് എന്നാണ് വിളിക്കുന്നത്. ഇരട്ട കൺപോളകളുടെ ശസ്ത്രക്രിയയും റൈനോപ്ലാസ്റ്റി പോലുള്ള പ്ലാസ്റ്റിക് സർജറികളും ചൈനയിൽ വളരെ ജനപ്രിയമായതാണ്. പല സ്ത്രീകളും അവരുടെ താടിയിലും പല ശസ്ത്രക്രിയകൾക്ക് വിധേയരാകാറുണ്ട്.

അവരുടെ മുഖം ഹൃദയത്തിന് ആ കൃതിയിലേക്ക് മാറ്റുവാൻ പോലും ശസ്ത്രക്രിയക്ക് വിധേയരാകുന്നു. ചൈന തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കോസ്മോറ്റിക്ക് സർജറികൾ കൂടുതലും സജീവമായിട്ടുള്ളത്. സർജറിക്കു വേണ്ടി ബ്യൂട്ടിപാർലർ പോലെയാണ് അവിടെ കോസ്മോട്ടിക്ക് ഹോസ്പിറ്റലുകൾ ഉള്ളത് പോലും.

നിരവധി ആളുകളാണ് ഓരോ വർഷവും കോസ്മോറ്റിക്ക് സർജറികൾക്ക് വിധേയരാകുന്നത്. ഇതിലൂടെ പല അവയവങ്ങളുടെയും രൂപഭംഗി വർദ്ധിപ്പിക്കുവാനും ആകൃതിയിൽ മാറ്റം വരുത്തുവാനും ഒക്കെ സാധിക്കുന്നുണ്ട്. പലരും മൂക്കിന്റെയും കൺപോളകളുടെയും കൺപീലിയുടെയുമൊക്കെ ആകൃതിയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടു വരാറുള്ളത്. കൊറിയൻ സ്ത്രീകളും ഇതിൽ മുന്നിട്ട് നിൽക്കുന്നവരാണ്. കൊറിയയിലും ഇത്തരത്തിൽ നിരവധി കോസ്മെറ്റിക് സർജറികൾ കോസ്മോറ്റിക്ക് ക്ലിനിക്കുകളും നിലവിൽ ഉണ്ടെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply