ആരാധകരുടെ കാത്തിരിപ്പിനു വിരാമം ! നിത്യക്ക് വിവാഹം – ചെറുക്കൻ ആരെന്നു കണ്ടോ. ?

മലയാളത്തിൽ വളരെയധികം ആരാധകരുള്ള ഒരു താരമാണ് നിത്യ മേനോൻ. അപൂർവരാഗം എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് കൂടുതൽ പ്രശസ്ത ആവുന്നത്. എന്നാൽ അത് ആയിരുന്നില്ല നിത്യയുടെ ആദ്യചിത്രം. പിന്നീടങ്ങോട്ട് മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി നിത്യ മാറുകയും ചെയ്തു. ദുൽഖറിന് ഒപ്പം അഭിനയിച്ച ചിത്രങ്ങളെല്ലാം വലിയ സ്വീകാര്യത ആയിരുന്നു താരത്തിന് ലഭിച്ചിരുന്നത്. ദുൽഖർ സൽമാൻ ചിത്രങ്ങളുടെ സ്ഥിരം സാന്നിധ്യമായി വളരെ പെട്ടെന്ന് തന്നെ നിത്യ മാറിയിരുന്നു. ദുൽഖറും നിത്യയും ഒരുമിച്ചാൽ അത് വിജയം ആയിരിക്കുമെന്ന് പ്രേക്ഷകർക്കും ഉറപ്പായിരുന്നു.

സോഷ്യൽമീഡിയയിലും സജീവ സാന്നിധ്യമായിരുന്നു നിത്യ. തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്നത് സോഷ്യൽ മീഡിയയിലൂടെ ആണ്. താരം ആരാധകരോട് വളരെയധികം സംസാരിക്കുവാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പലപ്പോഴും പുതിയ ചിത്രങ്ങളുഡേ പ്രേമോഷനുകളും അതോടൊപ്പം തന്നെ ഫോട്ടോഷൂട്ടും ഒക്കെ സോഷ്യൽ മീഡിയയിൽ കൂടി ആണ് പങ്കു വയ്ക്കുന്നത്. നടി നിത്യാ മേനോൻ വിവാഹിതയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്ത്യടുഡേ ആണ് ഇത് സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മലയാളത്തിലെ പ്രമുഖ ഒരു നടൻ തന്നെയാണ് വരൻ. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനതിനുവേണ്ടിയാണ് ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത്. നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു പൊതു സുഹൃത്ത് വഴിയാണ് ഇവർ പരിചയപ്പെട്ടത് എന്നും പിന്നീട് ബന്ധം പ്രണയത്തിലേക്ക് മാറുകയായിരുന്നു എന്നുമാണ് ഇന്ത്യടുഡേ റിപ്പോർട്ടിൽ നിന്നും അറിയുന്നത്.

നിലവിൽ തന്റെ ജോലിയുമായി വലിയതോതിൽ തന്നെ തിരക്കിലുമാണ് നിത്യ. വിജയ് സേതുപതി ഇന്ദ്രിജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 19 എന്ന ചിത്രമാണ് ഇനി റിലീസിനൊരുങ്ങുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഒരു പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് ഇത്. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം ഇപ്പോൾ നിത്യയുടെ വിവാഹ വാർത്തയാണ് ശ്രദ്ധനേടുന്നത്. മലയാളത്തിലെ പ്രമുഖ നടൻ ആരാണ് എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply