ഉണ്ണി മുകുന്ദനെ വിമർശിക്കുന്നവർക്ക് സന്തോഷ് കീഴാറ്റൂർ പങ്കു വെച്ച അനുഭവം പോലെ നേരിടേണ്ടി വരുന്നത് വധഭീഷണി എന്ന് സീക്രട്ട് ഏജന്റ്

unni mukundhan and secreat agent

“മാളികപ്പുറം” എന്ന ചിത്രം വലിയ വിജയമായതിന് പിന്നാലെ ഉണ്ണി മുകുന്ദൻ നിരവധി വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. പ്രശസ്ത യൂട്യൂബർ സീക്രട്ട് ഏജന്റ് “മാളികപ്പുറം” എന്ന സിനിമയെ കുറിച്ച് മോശമായ റിവ്യൂ ഇട്ടതിനു പിന്നാലെ ഉണ്ണി മുകുന്ദൻ ഇയാളെ വിളിക്കുകയും മോശമായി പെരുമാറിയ വാർത്തകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഉണ്ണി മുകുന്ദനെതിരെ കമന്റ് ഇട്ടതു കൊണ്ട് തനിക്കെതിരെ വധഭീഷണി വരെ എത്തിയിരുന്നു എന്ന് മുമ്പ് നടൻ സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചിരുന്നു.

കൊറോണ സമയത്ത്, “ഹനുമാൻ ജയന്തി ആശംസകൾ” പങ്കുവെച്ച ഉണ്ണിയുടെ കുറിപ്പിന് കീഴിൽ “ഹനുമാൻ കൊറോണ മാറ്റുമോ” എന്ന കമന്റ് ആയിരുന്നു സന്തോഷ് കീഴാറ്റൂർ കുറിച്ചത്. ഇതിനെതിരെ ഉണ്ണി മുകുന്ദൻ പ്രതികരിച്ചതോടെ സന്തോഷ് കമന്റ് നീക്കം ചെയ്തിരുന്നു. തെറ്റ് സമ്മതിച്ചിട്ടു പോലും ഉണ്ണി അത് വ്യക്തിപരമായി എടുത്തു എന്ന് സന്തോഷ് മുമ്പ് പറഞ്ഞിരുന്നു.

ഇതേ വിഷയത്തിൽ പ്രതികരിക്കുകയാണ് യൂട്യൂബർ സീക്രട്ട് ഏജന്റ്. സന്തോഷ് കീഴാറ്റൂർ പങ്കു വെച്ച അനുഭവം പോലെ ഉണ്ണി മുകുന്ദനെ വിമർശിച്ചവർക്ക് സമാനമായ അനുഭവങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത് എന്ന് സീക്രട്ട് ഏജന്റ് പറയുന്നു. തനിക്കെതിരെയും ഇപ്പോൾ വധ ഭീഷണികൾ വരുന്നുണ്ട് എന്ന് യൂട്യൂബർ പറയുന്നു. രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരിൽ നിന്നും വധഭീഷണി ഇതുവരെ ഉണ്ടായിട്ടില്ല എന്നും യൂട്യൂബർ പങ്കുവെച്ചു.

ഈ സംഭവത്തിൽ ഉണ്ണി മുകുന്ദന് ഒരു രീതിയിലും കുറ്റപ്പെടുത്തുന്നില്ല എന്നും അദ്ദേഹം പങ്കുവെച്ചു. ഉണ്ണി മുകുന്ദനെ വിമർശിച്ചയാളെ കൊന്നു കഴിഞ്ഞാൽ ഉണ്ണി മുകുന്ദൻ ജാമ്യം എടുക്കാൻ സജ്ജീകരണം തയ്യാറാക്കുക ഒന്നുമില്ല എന്ന് ഇവരൊക്കെ മനസ്സിലാക്കണം. അതിനെല്ലാം നിങ്ങൾ തന്നെ നടക്കേണ്ടി വരും. ഉണ്ണി മുകുന്ദനും താനും തമ്മിലുള്ള പ്രശ്നം ആ ഒരു കോളോടെ തീർന്നു. എന്നാൽ ഇത്തരം വധഭീഷണികളും അല്ലാതെ ഉള്ള ഭീഷണികളും കാരണമാണ് ഈ വിഷയം വീണ്ടും ചർച്ചയാവുന്നത് എന്ന് യൂട്യൂബർ പറയുന്നു.

നാളിതുവരെ ഉണ്ണി മുകുന്ദൻ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ പല ആളുകളും ഉണ്ണിയെ രാഷ്ട്രീയവൽക്കരിച്ചു കൊണ്ട് ഉണ്ണി നമ്മുടെ ആളാണെന്ന് പറയുകയാണ്. ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും വധഭീഷണി വരുന്നുണ്ട് എന്നത് വാസ്തവമാണ്. ഇതിനു മുമ്പ് ഉണ്ണിയെ കുറിച്ച് വീഡിയോ ചെയ്ത ആളുകളും ഇത്തരം അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

അവരുടെ ജോലി വരെ നഷ്ടപ്പെടാൻ സാഹചര്യം ഉണ്ടായിട്ടുണ്ട് എന്ന് അവർ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതൊന്നും ചെയ്യുന്നത് ഉണ്ണി മുകുന്ദനല്ല. എന്നാൽ ഉണ്ണിയെ ചുറ്റിപ്പറ്റി നടക്കുന്ന ആളുകളാണ്. ചിലപ്പോൾ ഇത് ഉണ്ണി മുകുന്ദന്റെ ശത്രുക്കളും ചെയ്യുന്നതായിരിക്കാം എന്നും യൂട്യൂബർ കൂട്ടിച്ചേർത്തു. ഉണ്ണി മുകുന്ദന്റെ സിനിമയ്ക്ക് മോശം റിവ്യൂ പറഞ്ഞതിന് രൂക്ഷമായ വിമർശനം എട്ടു വാങ്ങിയ യൂട്യൂബർ ആണ് സീക്രെട് ഏജന്റ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply