ആഗോള നിക്ഷപ സംഗമത്തിൽ തമിഴ്നാടിനു 50000 കോടി രൂപയുടെ നിക്ഷേപവുമായി ബ്രാൻഡുകൾ ! ഇത് സ്റ്റാലിന്റെ വിജയം എന്ന് തമിഴ്മക്കൾ

നിക്ഷേപക താൽപ്പര്യങ്ങൾ ഉയർത്തി പിടിച്ചു തമിഴ്നാട് സർക്കാർ അമ്പരപ്പിക്കുകയാണ് എന്നതിൽ തർക്കമില്ല. കൃത്യമായ പരിഗണന നൽകികൊണ്ട് തമിഴ്നാട് മുന്നേറുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്

ആഗോള നിക്ഷപ സംഗമത്തിൽ തമിഴ്നാടിനു ലഭിച്ച പുതിയ വമ്പൻ പ്രൊജെക്ടുകൾ സൂചിപ്പിക്കുന്നത്, നിലവിൽ തന്നെ വൻകിട വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനം ആണ് തമിഴ്നാട്. അതിന്റെ കൂടെ പുതിയ സർക്കാരിന്റെ ഈ പിന്തുണ തമിഴ്നാട്നു വലിയ രീതിയിൽ ഗുണം ചെയ്യും എന്നതിൽ യാതൊരു സംശയവും ഇല്ല.

പുതിയ തീരുമാന പ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയായ എം കെ സ്റ്റാലിനോട് ആഗോള നിക്ഷപ സംഗമത്തിൽ ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാൻഡ് ആയ ടാറ്റ ഇലക്ട്രോണിക്സ് ആണ് 12,082 കോടി യുടെ പുതിയ നിക്ഷേപത്തിന് തയ്യാറായിരിക്കുന്നത്. സമീപകാലത്ത് ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ നിക്ഷേപത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ടാറ്റ ഇലക്ട്രോണിക്സ്നു പുറമെ, പ്രമുഖ ബ്രാൻഡ് ആയ ജെ എസ് ഡബ്ല്യൂ 10,000 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങുകയാണ്. പുതിയ ഹ്യുണ്ടായ് കാർ ബാറ്ററി യൂണിറ്റ് നിർമ്മിക്കാൻ ഹ്യുണ്ടായ് കമ്പനി 6180 കോടി രൂപയുടെ നിക്ഷേപവും, ടി വി എസ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപവും ചെയ്യുവാൻ സമ്മതം അറിയിച്ചു.

പുതിയ നിക്ഷേപങ്ങൾ വരുന്നതോടെ തമിഴ്‌നാട്ടിൽ കൂടുതൽ ജോലി സാദ്ധ്യതകൾ ആണ് തെളിയുന്നത്. സർക്കാരിന്റെ വ്യവസായികളോടുള്ള തുറന്ന സമീപനത്തിൽ തമിഴ്‌നാട്ടിൽ സംഭവിക്കാൻ പോകുന്നത് വൻ മുന്നേറ്റം ആണെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.

കോടിക്കണക്കിനു രൂപ തമിഴ്‌നാട്ടിൽ നിക്ഷേപിക്കാൻ 100 ലധികം മറ്റു ബ്രാൻഡുകളും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. 50000 കൂടി രൂപയ്ക്ക് മുകളിൽ ഉള്ള നിക്ഷേപങ്ങൾ ആണ് സർക്കാർ വൃത്തങ്ങൾ ആഗോള നിക്ഷപ സംഗമത്തിലൂടെ തമിഴ്‌നാട്ടിലേക്ക് എത്തിക്കുന്നത് എന്നത് വലിയ പ്രത്യേകതയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply