സൈനികൻ തീവണ്ടിയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നത് കെട്ടിച്ചമതാണെന്ന് സ്ഥിതീകരിക്കാത്ത റിപോർട്ടുകൾ – ശാരീരിക അസ്വാസ്ഥ്യം പീഡനമായി കെട്ടിച്ചമച്ചതാണെന്നും റിപ്പോർട്ട്

മംഗലാപുരത്ത് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിനിയെ ട്രെയിനിൽ മദ്യം നൽകിക്കൊണ്ട് പീഡിപ്പിച്ചു എന്ന പരാതിയിൽ മലയാളി സൈനികനെതിരെ പോലീസ് കുറച്ചു ദിവസങ്ങൾക്കു മുൻപേ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. രാജധാനി ട്രെയിനിൽ വച്ചായിരുന്നു സംഭവം നടന്നത്. എന്നാൽ പരാതിക്കാരി തന്റെ പരാതിയിൽ ഉറച്ചു നിൽക്കവേ രാജധാനി ട്രെയിനിൽ ഈ സംഭവം നടന്ന കമ്പാർട്ട്മെന്റിൽ ഇങ്ങനെയൊരു സംഭവം നടന്നതായി യാത്രക്കാർ ആരും കണ്ടിട്ടില്ല എന്നാണ് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത്.

ട്രെയിനിൽ സൈനികനും വിദ്യാർത്ഥിനിയും സഞ്ചരിച്ചിരുന്ന കമ്പാർട്ട്മെന്റിൽ ഒപ്പം സഞ്ചരിച്ചിരുന്ന മറ്റ് യാത്രക്കാരെ അന്വേഷണസംഘം ഫോണിലൂടെ ബന്ധപ്പെടുക ആയിരുന്നു. എന്നാൽ ആരും തന്നെ ഇത്തരം ഒരു സംഭവം കാഴ്ചയിൽ കണ്ടിട്ടില്ല എന്നാണ് പോലീസിന് അറിയാൻ കഴിഞ്ഞത്. ട്രെയിനിൽ പോലീസ് പീഡനത്തിന് ഇരയായിരുന്ന പെൺകുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം റെയിൽവേ പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ടിൽ പരാതിക്കാരി പറയുന്നത് പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു.

ഈ സംഭവത്തെ കുറിച്ച് ഹിമ നിവേദ് കൃഷ്ണ കുറിച്ച കുറിപ്പാണ് ഇതിനോടകം ശ്രദ്ധ നേടിയിരിക്കുന്നത്. മദ്യപിച്ച് ബോധമില്ലാതെ തോന്നിയത് പറഞ്ഞത് കൊണ്ട് അനുഭവിക്കേണ്ടി വന്നത് ഒരു ചെറുപ്പക്കാരനെ അയാളുടെ കുടുംബവും ആണെന്നും പുരുഷന്റെ മാനത്തിന് ചുരുട്ടിയെറിയുന്ന ഒരു കടലാസിന്റെ വിലയെങ്കിലും ഉണ്ടോ എന്നും ഇത്രയും ദിവസം അയാളും കുടുംബവും അനുഭവിച്ച വേദനയ്ക്കും അപമാനത്തിലും ആരാണ് ഉത്തരം പറയുക എന്നും ഹിമ നിവേദ് കൃഷ്ണ കുറിച്ചു.

ഇത് സഹ യാത്രികയെ പീഡിപ്പിച്ചു എന്ന പേരിൽ മാധ്യമങ്ങൾ ഫോട്ടോ സഹിതം പ്രദർശിപ്പിച്ച പ്രദീഷ്
എന്ന് സൈനികന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ഹിമ കുറിച്ചത്. മുഖ്യധാര മാധ്യമങ്ങളും ഊച്ചാളി യൂട്യൂബ് ചാനലുകളും അയാളെ സ്ത്രീപീഡനക്കാരനാക്കി എന്നും അയാളുടെ കരിയർ, ജീവിതം, അന്തസ്, കുടുംബം, അഭിമാനം എല്ലാം അയാൾക്ക് മുന്നിൽ തൂങ്ങിയാടിയ കുറെ ദിനങ്ങൾ ആയിരുന്നു കഴിഞ്ഞു പോയത് എന്നും ഹിമ കുറിച്ച്.

ചെയ്തിട്ടില്ലെന്ന് അയാൾ ആണയിട്ട് പറഞ്ഞിട്ടും ആരും വിശ്വസിച്ചിരുന്നില്ല എന്നും ആദ്യം ബലമായി മദ്യം നൽകി എന്ന് പറഞ്ഞ സ്ത്രീ പിന്നീട് താൻ സ്വമേധയാ ആസ്വദിച്ച് ഇഷ്ടത്തിന് കുടിച്ചതാണെന്ന് തിരുത്തിയെന്നും രാത്രിയിൽ പീഡിപ്പിച്ചു എന്ന് പറഞ്ഞവൾ അത് പിന്നീട് പകലാക്കി എന്നും ഇന്നിതാ പരാതിക്കാരി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന് മെഡിക്കൽ റിപ്പോർട്ട്‌ വന്നിട്ടുണ്ട് എന്നും കുറിപ്പിൽ പറയുന്നു.

അയാൾക്ക് മേലെ ചാർത്തപ്പെട്ട നീചമായ കുറ്റത്തിന്റെ പേരിൽ വരുംതലമുറകൾ പോലും അപമാനിക്കപ്പെടുന്ന അവസ്ഥയ്ക്ക് ആരാണ് ഉത്തരം പറയുക എന്നും അയാളുടെ ചിത്രസഹിതം ആദ്യം വാർത്ത കൊടുത്തവർ ഇനി ആ തെറ്റ് തിരുത്തുമോ എന്നും ഹിമ ചോദിക്കുന്നു. സ്ത്രീയുടെ അഭിമാനം വാനോളവും പുരുഷന്റെ അഭിമാനം പാതാളത്തോളവും ആണല്ലോ എന്ന വാചകത്തോടുകൂടിയാണ് ഹിമ നിവേദ് കൃഷ്ണ തന്റെ ഫേസ്ബുക്കിൽ കുറിപ്പ് അവസാനിപ്പിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply