രോഹിത് ശർമ്മയുടെ കൂടെ വെസ്റ്റിൻഡീസിനെതിരെ ഓപ്പൺ ചെയ്യാൻ സഞ്ജു സാംസൺ !

വെസ്റ്റിൻഡീസും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ ടെസ്റ്റ് മത്സരത്തിൽ വമ്പൻ ജയമാണ് ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ സ്വന്തമാക്കിയിരിക്കുന്നത്. ഒരു ഇന്നിങ്സിനും 144 റൺസിനുമാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചത്. ഒരു നിലയിലും വെസ്റ്റിൻഡീസിന് ഇന്ത്യക്ക് മേൽ മേൽക്കൈ നേടാൻ കഴിഞ്ഞില്ല. അത്രയ്ക്കും ആധികാരികമായിരുന്നു ഇന്ത്യയുടെ ജയം. പ്രസ്തുത മത്സരത്തിൽ ഒരു മിന്നുന്ന പ്രകടനമായി ഇന്ത്യയുടെ ഭാവി വാഗ്ദാനം യശസ്വി ജയ്സ്വാൾ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു.

കൂട്ടിന് ക്യാപ്റ്റൻ്റെ ഇന്നിങ്‌സുമായി രോഹിത് ശർമയും ഉണ്ടായിരുന്നു. ഇവരുടെ മികച്ച ഓപ്പണിങ് കൂട്ട് കെട്ട് തന്നെയായിരുന്നു ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ അശ്വിൻ്റെ ബൗളിംഗ് എടുത്തു പറയേണ്ടതാണ്. രണ്ടു മത്സരങ്ങളിലും ആയി 12 ഓളം വിക്കറ്റുകളാണ് ആശ്വിൻ സ്വന്തമാക്കിയത്. അശ്വിൻ്റെ ബൗളിങ്ങിന് മുന്നിൽ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻമാർ വിറക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അതൊന്നുമല്ല മറിച്ച് വെസ്റ്റിൻഡീസുമായി വരാനിരിക്കുന്ന ഏകദിന മത്സരത്തിൽ രോഹിത്തിനൊപ്പം സഞ്ജു സാംസൺ ഓപ്പൺ ചെയ്യാൻ ഇടയുണ്ടെന്ന വാർത്തയാണ് ആരാധകരെ ആവേശത്തിൽ ആക്കിയിരിക്കുന്നത്.

ഓരോ മലയാളിയുടെയും ഒരു സ്വപ്ന മേച്ചാണ് രോഹിത് സഞ്ജു സാംസൺ ഓപ്പണിങ് ചെയ്യുന്ന മാച്ച്. അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടാനൊന്നുമില്ല. പക്ഷേ ക്രിക്കറ്റ് വിദഗ്ദ്ധർ വിലയിരുത്തപ്പെടുന്നത് ശ്രേയസ് അയ്യരുടെ അഭാവത്തിൽ സഞ്ജു സാംസൺ ഇന്ത്യയ്ക്കുവേണ്ടി മധ്യ നിരയിൽ ആയിരിക്കും ബാറ്റ് ചെയ്യുക എന്നാണ്. അങ്ങനെ ആയാൽ പോലും മലയാളികൾക്ക് അത് ആവേശവും അഭിമാനവും ഉള്ള നിമിഷം തന്നെയാണ്.

കാരണം ശുബുമാൻ ഗിൽ മികച്ച ഫോമിൽ ഉള്ള ഒരു ബേസ്മാൻ ആയതുകൊണ്ട് രോഹിത് ശർമയുടെ കൂടെ ഓപ്പൺ ചെയ്യാനുള്ള അവസരം ശുഭ്ൻമാ ഗില്ലിന് ആയിരിക്കും ലഭിക്കുക. അങ്ങനെയാണെങ്കിൽ ഇറങ്ങാൻ സാധ്യത വിരാട് കോഹ്ലിയായിരിക്കും. അതിനുശേഷം ഇറങ്ങുന്ന ബാറ്റ്സ്മാൻ സൂര്യകുമാർ യാദവുമായിരിക്കും. അങ്ങനെയാണെങ്കിൽ പിന്നീട് ബാറ്റ് ചെയ്യാൻ ഇറങ്ങുക സഞ്ജു സാംസൺ ആയിരിക്കും.

എന്നാൽ ഈ മത്സരത്തിൽ സഞ്ജുവിന് മികച്ച ഇന്നിങ്‌സ് പുറത്തെടുക്കാൻ സാധിച്ചാൽ സഞ്ജുവിന് ഇന്ത്യൻ ടീമിലേക്കുള്ള മുന്നോട്ടുള്ള യാത്രക്ക് അത് വളരെ പ്രയോജനപ്പെടും. വെസ്റ്റിൻഡീസിന് എതിരെ മികച്ച ബാറ്റിങ് കാഴ്ച വെക്കുകയും പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്‌താൽ വരും മത്സരങ്ങളിൽ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിന് സാധിക്കും. അങ്ങിനെ സഞ്ജുവിൻ്റെ ഏറ്റവും വലിയ ആഗ്രഹമായ ഇന്ത്യൻ ടീമിൽ എത്തുക എന്ന ആഗ്രഹം പൂർണമാവുകയും ചെയ്യും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply