നാല്പത്തൊന്നാമത്തെ വയസ്സിൽ കാമുകിയെ വിവാഹം ചെയ്യാനൊരുങ്ങി താരം: ഋത്വിക് റോഷനും സബ ആസാദും ഉടൻ വിവാഹിതർ

rithwik roshan and saba azad

കഹോ നാ പ്യാർ ഹേ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ നടനായ ഋത്വിക് റോഷന് കഴിഞ്ഞിട്ടുണ്ട്. കുട്ടി ആയിരിക്കുമ്പോൾ തന്നെ ഋത്വിക് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി തൻ്റെ കഴിവിൻ്റെ 100% നൽകാൻ തയ്യാറായ ഒരു നടനാണ് അദ്ദേഹം. കോയി മിൽകയ എന്ന ചിത്രത്തിലെ വൈകല്യമുള്ള ക്യാരക്ടർ ചെയ്യുവാൻ വേണ്ടി അദ്ദേഹം ശരീരഭാരം കുറച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ആ ഒരു ശരീരത്തിൻ്റെ മാറ്റം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഒരു ക്യാരക്ടർ ചെയ്യാൻ വേണ്ടി അദ്ദേഹം അത്രയും ഡെഡിക്കേറ്റഡ് ആണ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ ഋത്വികിന് 6 ഫിലിം ഫെയർ അവാർഡുകളും കൂടാതെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. അദ്ദേഹം ഒരു നടൻ മാത്രമല്ല പിതാവായ രാകേഷ് റോഷൻ്റെ നാല് സിനിമകളിൽ അസിസ്റ്റൻ്റ് ഡയറക്ടറായും വർക്ക് ചെയ്തിട്ടുണ്ട്. 2000 ഡിസംബറിൽ ഋത്വിക് റോഷൻ ഇൻ്റീരിയർ ഡിസൈനറായ സുസൈൻ ഖാനെ വിവാഹം ചെയ്തു.

എന്നാൽ ചില പ്രശ്നങ്ങൾ കാരണം 2014 ൽ വിവാഹ മോചനം നേടുകയും ചെയ്തു. ഇവർക്ക് രണ്ട് ആൺമക്കൾ ഉണ്ട്. എന്നാൽ 41 ജന്മദിനം ആഘോഷിക്കുന്ന സമയത്ത് ഋത്വിക് ഒരു വാർത്ത പുറത്തുവിട്ടു. ആ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. തൻ്റെ വിവാഹവാർത്തയാണ് ജന്മദിന ദിവസം പുറത്തുവിട്ടിരിക്കുന്നത്. നടിയായ സബ ആസാദ് ആണ് വധു. ഋത്വിക്കും സഭയും ഒരുമിച്ചുള്ള ഒരു ഡിന്നർ ഡേറ്റിങ്ങ് ഫോട്ടോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ആളുകൾക്ക് ഇവർ തമ്മിൽ പ്രണയമാണോ എന്നുള്ള സംശയം ഉടലെടുത്തത്.

ഇതുകൂടാതെ കരൺ ജോഹറിൻ്റെ പിറന്നാൾ ആഘോഷത്തിലും ഇവർ ഒരുമിച്ചായിരുന്നു പങ്കെടുത്തത്. എന്നാൽ ഇവർ രണ്ടുപേരും ഈ വാർത്തയോട് ഒന്നുംതന്നെ പ്രതികരിച്ചിരുന്നില്ല. ജന്മദിനത്തിലാണ് ഇവർ തമ്മിൽ ഒരു വർഷമായി ഡേറ്റിങ്ങിൽ ആണെന്ന് താരങ്ങൾ വെളിപ്പെടുത്തിയത്. ഇവർ വിദേശത്ത് ഒക്കെ തന്നെ പോയി അവധിക്കാലം ആസ്വദിക്കാറുമുണ്ട് ആ വീഡിയോകളും ഫോട്ടോസും ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.

രണ്ടുപേരുടെയും വീട്ടുകാർക്ക് ഇവരുടെ വിവാഹത്തിന് സമ്മതമാണ്. സബയുടെ കുടുംബം ഋത്വിക്കിൻ്റെ മക്കളായ ഹ്രെഹാനെയും ഹ്രെദാനെയും സ്വീകരിക്കുവാനും തയ്യാറാണ് എന്നാണ് അറിയുന്നത്. 2023 വളരെ ലളിതമായ ചടങ്ങോടുകൂടി ഇവരുടെ വിവാഹം നടക്കും എന്നും പറയുന്നുണ്ട്. താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെ തന്നെ ആരാധകർക്ക് അവർ തമ്മിൽ എത്രമാത്രം ബന്ധമുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. സബ പ്രിയതമൻ്റെ പിറന്നാൾ ആഘോഷ ഫോട്ടോകളും വീഡിയോകളും ഒക്കെ തൻ്റെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply