ഇരുവരുടെയും കുടുംബവും ഇവർ ഒന്നാകാൻ ആഗ്രഹിക്കുന്നു ! അനുഷ്കയേയും പ്രഭാസിനേയും ഒന്നിപ്പിക്കാൻ കുടുംബം

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സിനിമ താര ജോഡികളാണ് പ്രഭാസും അനുഷ്ക ശർമയും. അനുഷ്കയും പ്രഭാസും നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരെ കുറിച്ച് പല റൂമറുകളും ഉയർന്ന് വരാറുണ്ട്. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം ആയിരുന്നു പാൻ ഇന്ത്യാ തലത്തിൽ പ്രഭാസും അനുഷ്കയും ശ്രദ്ധിക്കപ്പെട്ടത്. ഇവർ രണ്ടുപേരും അടുത്ത സുഹൃത്തുക്കളും ആണ്.

രണ്ടുപേരുടെയും കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം അറിയുകയും ചെയ്യാം. പ്രഭാസും അനുഷ്കയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള ഗോസിപ്പുകൾ വളരെ നാളുകൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ ഇവർ രണ്ടുപേരും ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ രണ്ട് പേരുടെയും ആരാധകർ ആഗ്രഹിക്കുന്നത് പ്രഭാസ് അനുഷ്കയെ തന്നെ വിവാഹം ചെയ്യണം എന്നാണ്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് നടൻ പ്രഭാസിന്‍റെ വീട്ടുകാരും അനുഷ്കയും പ്രഭാസും തമ്മിൽ വിവാഹം ചെയ്യണം എന്ന് ആഗ്രഹിക്കുന്നുണ്ട് എന്നാണ്.
പ്രഭാസുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ചില വൃത്തങ്ങളാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. പ്രഭാസിന് ഇപ്പോൾ 43 വയസ്സായി. അതുകൊണ്ടുതന്നെ നടൻ്റെ വീട്ടുകാർ ആഗ്രഹിക്കുന്നത് അദ്ദേഹം ഒരു കുടുംബ ജീവിതത്തിലേക്ക് കടക്കണം എന്നാണ്.

നടനും ഈ കാര്യത്തിൽ യാതൊരു എതിർപ്പും ഇല്ല. എന്നാൽ നടൻ ജോലിക്ക് വേണ്ടി മാത്രമാണ് പുറത്തേക്ക് പോകുന്നത്. അല്ലാതെ സോഷ്യലായി അത്രയ്ക്ക് ഇടപെടുന്ന ആളല്ല. തൻ്റെ ഭൂരിഭാഗം സമയവും സിനിമ ലൊക്കേഷനുകളിൽ ആണ് പ്രഭാസ് ചിലവഴിക്കുന്നത്. സിംഗിൾ ആയ പ്രഭാസ് അനുഷ്കയെ ഡേറ്റ് ചെയ്യുന്നുമില്ല. ഇവർ തമ്മിൽ അടുത്ത സുഹൃത്തുക്കൾ ആണെന്നും എന്നാൽ ഇവർ തമ്മിലുള്ള സൗഹൃദം പ്രണയമായി മാറണം എന്നുമാണ് കുടുംബങ്ങൾ ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

എന്നാൽ ഇവർ രണ്ടുപേരും അതിന് തയ്യാറല്ല. ഇനി തങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുമോ എന്ന് ഉറപ്പില്ല എന്നും രണ്ടുപേരും പറഞ്ഞിട്ടുണ്ട്. എന്തായാലും വീട്ടുകാർ ഇവർ രണ്ടുപേരും ഒന്നിക്കണം എന്നുള്ള ആഗ്രഹം പറയുന്നത് കൊണ്ട് തന്നെ ഇവർ തമ്മിൽ ഒന്നിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇവരുടെ രണ്ടുപേരുടെയും മനസ്സ് മാറണം എന്നിട്ട് വിവാഹം ചെയ്യണം എന്നാണ് ആരാധകർ പ്രാർത്ഥിക്കുന്നത്.

അനുഷ്ക ശർമ്മയ്ക്ക് 41 വയസ്സുണ്ട്. അനുഷ്ക വിവാഹിതയും അല്ല. വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഒക്കെ തന്നെ അനുഷ്ക ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാറുമുണ്ട്. അനുഷ്ക പറഞ്ഞത് പ്രഭാസ് തൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് മാത്രമാണ് എന്നാണ്. എന്നാലും ഇവരെ രണ്ടുപേരെയും വെച്ച് പലതരത്തിലുള്ള ഗോസിപ്പും വരാറുമുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply