ഭാര്യയെ വീട്ടിൽ മുകൾ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് -ഈ സമയം ഉല്ലാസ് വീട്ടിൽ തന്നെ ഉണ്ടായിരുന്നു

പ്രശസ്ത മിമിക്രി താരവും സിനിമ നടനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 38 കാരിയായ പൂഴിക്കാട് സ്വദേശി ആശയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ മുകളിലറ്റത്തെ നിലയിലെ മുറിയിൽ ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ആശയും മക്കളും കഴിഞ്ഞ ദിവസം രാത്രി മുകളിലത്തെ നിലയിൽ ആയിരുന്നു കിടന്നിരുന്നത്. സംഭവം നടക്കുന്ന സമയത്ത് ഉല്ലാസ് വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിക്കുകയാണ്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആശ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഉല്ലാസും ഭാര്യയും തമ്മിൽ വഴക്കുകൾ പതിവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

മിമിക്രി വേദികളിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് ജനഹൃദയങ്ങൾ കീഴടക്കിയ താരമാണ് ഉല്ലാസ് പന്തളം. എന്നാൽ താരത്തിന്റെ കുടുംബജീവിതം സ്ക്രീനിൽ കാണുന്നതു പോലെ അത്ര സന്തോഷകരമായിരുന്നില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “കോമഡി സ്റ്റാർസ്” എന്ന പരിപാടിയിൽ ശ്രദ്ധേയനായ ഉല്ലാസ്, മിനി സ്ക്രീനിൽ ശ്രദ്ധേയനായതോടെയാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്.

ഇതിനോടകം 40 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം അടുത്ത കാലത്താണ് പുതിയ വീട് വെച്ച് താമസം മാറിയത്. വർഷങ്ങൾക്കു മുമ്പ് കാച്ചാൻ വാങ്ങിച്ചു കൊടുത്ത ഒരു സൈക്കിളുമായി പത്തനംതിട്ടയിലും മറ്റു പരിസരങ്ങളിലും ക്ഷേത്രങ്ങളിൽ നടന്നിരുന്ന ഉത്സവ പരിപാടികൾ കണ്ടുകൊണ്ടാണ് ഉല്ലാസ് മിമിക്രി രംഗത്തേക്ക് കടന്നു വരുന്നത്. നീല ലോഹിതദാസ് എന്നായിരുന്നു അച്ഛൻ കുഞ്ഞായിരുന്നപ്പോൾ മകന് നൽകിയ പേര്.

എന്നാൽ പിന്നീട് ഈ പേര് മാറ്റി ഉല്ലാസ് എന്ന് ആക്കുകയായിരുന്നു. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം ഉല്ലാസ് പന്തളം എന്റെർറ്റൈന്മെന്റ്സ് എന്ന ചാനലിലൂടെ പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ചു ഉല്ലാസ് തന്നെയായിരുന്നു പോലീസിനെ വിളിച്ചത്. തുടർന്നു പോലീസെത്തി നടന്ന പരിശോധനയിലാണ് വീടിന്റെ മുകളിൽ തന്നെ മരിച്ച നിലയിൽ ആശയെ കണ്ടെത്തിയത്.

ഉല്ലാസ് വീട്ടിൽ ഉണ്ടായിരുന്നപ്പോൾ തന്നെയായിരുന്നു മരണം നടന്നത് എന്ന് പോലീസ കണ്ടെത്തി. കുടുംബ പ്രശ്നങ്ങളിൽ തുടർന്ന് ഇവർക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിനു മുകളിലെ നിലയിലാണ് ഉറങ്ങിയത് എന്നും താരം പോലീസിനോട് തുറന്നു പറഞ്ഞു. ഭാര്യയെ കാണാനില്ലെന്ന ഉല്ലാസിന്റെ പരാതി ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിക്ക് പോലീസ് ഉല്ലാസിന്റെ വീട്ടിൽ എത്തിയതോടെ ആണ് ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply