അവൻ കുലുക്കി കാണിച്ചു തരാൻ പറഞ്ഞപ്പോ നീ അത് പോലെ ചെയ്തു – എണ്ണി എണ്ണി തന്നോട് ചെയ്ത തെറ്റ് ഭാര്യയെ കൊണ്ട് ഏറ്റു പറയിപ്പിച്ച് വീഡിയോ യുമായി പ്രവാസി -ഒടുക്കം എല്ലാം അവസാനിപ്പിച്ച് കണ്ണീരോട് മടക്കം

വാർത്തകളിൽ ദിനംപ്രതി കേൾക്കുന്നതാണ് ഭാര്യയ്ക്ക് അല്ലെങ്കിൽ ഭർത്താവിന് മറ്റൊരു കാമുകനോ കാമുകിയോ ഉണ്ടായിട്ട് അവരുടെ കൂടെ ഒളിച്ചോടി പോയി എന്ന വാർത്ത. പല സ്കൂളുകളിലും കോളേജുകളിലും ഒക്കെ ഗെറ്റുഗതർ നടത്തി അവിടെ നിന്നും പഴയകാല പ്രണയവുമായി ഒളിച്ചോടി പോകുന്നതും വാർത്തകളിൽ കാണാവുന്നതാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന പുതിയൊരു വാർത്ത ഭാര്യക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നറിഞ്ഞ ഭർത്താവ് ജീവിതം അവസാനിപ്പിച്ചു എന്നതാണ്.

ബൈജു രാജ് എന്ന പ്രവാസിയാണ് ഇങ്ങനെ ചെയ്തത്. അദ്ദേഹം ന്യൂസിലാൻഡിൽ ആയിരുന്നു താമസം. കായംകുളത്തെ ഒരു ലോഡ്ജിൽ വച്ചായിരുന്നു ബൈജു ഇങ്ങനെ ചെയ്തത്. ബൈജുവിൻ്റെ ഭാര്യക്ക് കൂടെ പഠിച്ച ആളുമായി അവിഹിതം ഉണ്ടെന്നാണ് ബൈജു പറയുന്നത്. ഈ അവിഹിത ബന്ധത്തെക്കുറിച്ച് ബൈജു ഭാര്യയോട് ചോദിക്കുന്നതും ഭാര്യ നൽകുന്ന ഉത്തരവുമൊക്കെയാണ് ബൈജു ഫേസ്ബുക്ക് പേജിൽ വീഡിയോയിലൂടെ പങ്കുവെച്ചത്.

ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഏകദേശം ആറുമാസത്തോളം ആയി ഇയാളുടെ ഭാര്യ കൂടെ പഠിച്ച യുവാവുമായി അവിഹിതബന്ധത്തിൽ ആണെന്നും ഭാര്യ അയാൾക്ക് അയച്ച വാട്സ്ആപ്പ് മെസ്സേജുകൾ ഒക്കെ ബൈജു കാണുകയും അതിനെക്കുറിച്ച് ഭാര്യയോട് ചോദിക്കുകയും ചെയ്തിരുന്നു. ഭാര്യയോട് ചോദിക്കുന്ന ഈ കാര്യങ്ങളാണ് ബൈജു വീഡിയോ ആക്കിക്കൊണ്ട് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

ബൈജു പറയുന്നത് ഭാര്യയും അവളുടെ ബന്ധുക്കളും തന്നെ ചതിച്ചു എന്നാണ്. അതുകൊണ്ട് താൻ ഇങ്ങനെ ചെയ്യാൻ പോകുകയാണെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഏകദേശം 9 മിനിറ്റുള്ള വീഡിയോയിൽ അവസാന വാക്കുകൾ പറയുമ്പോൾ കരയുകയായിരുന്നു. ഭാര്യയും അവളുടെ വീട്ടുകാരും തൻ്റെ മകളെ തന്നിൽ നിന്നും അകറ്റി എന്നും അതുപോലെ തൻ്റെ സമ്പാദ്യം മുഴുവൻ കൊണ്ടുപോകുകയും നാട്ടിലെ ഫിക്സഡ് ഡപ്പോസിറ്റ് ഭാര്യയുടെ അമ്മ കൈക്കലാക്കി എന്നും അതുകഴിഞ്ഞപ്പോൾ അവരെല്ലാം കൂടി തന്നെ പുറത്താക്കിയെന്നുമാണ് ബൈജു പറയുന്നത്.

ബൈജു പറയുന്നത് ഞാനും ഒരു മനുഷ്യനാണ് എത്രത്തോളം സഹിക്കാൻ കഴിയും എന്നാണ്. ഇക്കാര്യങ്ങളൊക്കെ എൻ്റെ വ്യക്തി ജീവിതത്തെയും പ്രൊഫഷനെയും ഒക്കെ ബാധിച്ചു എന്നും എനിക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്നും അതുകൊണ്ട് ഞാൻ ആത്മഹത്യ ചെയ്യുന്നു എന്നും. തൻ്റെ മരണത്തിനു കാരണക്കാർ ആരൊക്കെയാണെന്ന് എഴുതിവെക്കുകയും കൂടാതെ അദ്ദേഹത്തിൻ്റെ വീട്ടുകാരുടെ അഡ്രസ്സും പാസ്പോർട്ട് നമ്പറും ന്യൂസിലൻഡിലെ രജിസ്ട്രേഷൻ നമ്പറും ഒപ്പം അതുപോലെ ജോലിയുടെ സ്ഥലത്തിൻ്റെ അഡ്രസ്സും നാട്ടിലുള്ള വീടിൻ്റെ അഡ്രസ്സും ഒക്കെ കൃത്യമായി എഴുതി വെച്ചിട്ടുണ്ടായിരുന്നു മരിക്കുന്നതിനു മുൻപ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply