ദുബായിലെത്തിയ ഭാര്യ കുട്ടികളെ നോക്കാൻ ഭർത്താവിനെ ഏൽപ്പിച്ചു മറ്റൊരാളുമൊപ്പം പോയി ! കണ്ണീരിൽ എന്ത് ചെയ്യണം എന്നറിയാതെ കോഴിക്കോട് സ്വദേശി

വിവാഹേതര ബന്ധങ്ങളും കുഞ്ഞുങ്ങളെ പൂർണമായും ഉപേക്ഷിക്കുന്ന ബന്ധങ്ങളും ഒക്കെ ഇന്ന് വളരെയധികം കൂടിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്. ഭർത്താവിനോടും കുഞ്ഞിനോടും ഒന്നും യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇന്ന് പല സ്ത്രീകളും ജീവിക്കുന്നുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയ ഭർത്താവിൻറെ കയ്യിൽ സ്വന്തം കുഞ്ഞിനെ ഏൽപ്പിച്ചിട്ട് സുഹൃത്തിനൊപ്പം ഭാര്യ കടന്നു കളഞ്ഞു എന്നാണ് മനസ്സിലാകുന്നത്.

നാദാപുരം സ്വദേശി ഷെരീഫിന്റെ ഭാര്യയാണ് തൻറെ കാര്യം ഭർത്താവ് നോക്കേണ്ടതും കുഞ്ഞിനെ മാത്രം നോക്കിയാൽ മതിയെന്നും പറഞ്ഞ് കടന്നു കളഞ്ഞത്. വൈകിട്ട് വന്ന കുഞ്ഞിനെ കൊണ്ടുപൊയ്ക്കോളാം എന്ന് ഭാര്യ പറഞ്ഞുവെങ്കിലും രണ്ടു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിൻറെ സുരക്ഷിതത്വം ഓർത്ത് താൻ കുട്ടിയെ കൊടുത്തു വിട്ടില്ല എന്ന് ഷെരീഫ് വ്യക്തമാക്കുന്നുണ്ട്. ഭാര്യ സുഹൃത്തിന് ഒപ്പം നടന്നു പോകുന്ന ഒരു വീഡിയോയും ഷെരീഫിന്റെ പക്കൽ ഉണ്ട്.

രണ്ടുമാസം മുൻപ് ഭാര്യയുടെ ഉമ്മ തന്നെയാണ് മറ്റൊരു ബന്ധമുണ്ട് എന്ന് തന്നോട് വിളിച്ചു പറയുന്നത്. കൂടുതൽ സമയവും ഭാര്യ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നുണ്ട്. കുട്ടിയെ ഭാര്യയെ കുറിച്ച് കാലമായി ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല. അതുകൊണ്ട് കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. ഷെരീഫും ഭാര്യയും നാല് വർഷം മുൻപ് പ്രണയിച്ച വിവാഹിതരായവരാണ്. സുഹൃത്തും ഭാര്യയും തമ്മിലുള്ള ബന്ധം പലരും തന്നോട് സൂചിപ്പിച്ചിരുന്നു. ഇതറിഞ്ഞതിന് പിന്നാലെ നാട്ടിലെത്തിയപ്പോൾ ഭാര്യയുമായും അവരുടെ സുഹൃത്തുമായും താൻ സംസാരിച്ചു. ഒരു കുഞ്ഞു ഉള്ളതാണെന്ന് ഇതിൽ നിന്നും പിന്മാറണമെന്നും ഭാര്യയുടെ സുഹൃത്തിനോട് കാലുപിടിച്ച് അപേക്ഷിച്ചു.

വാണിമേൽ സ്വദേശി ഫയാസിനൊപ്പം ആണ് ഭാര്യ പോയത് എന്നും ഷെരീഫ് പറയുന്നു. ദുബായിലേക്ക് വരാൻ ഭാര്യ തന്നെയാണ് കുഞ്ഞിന് പാസ്പോർട്ട് എടുത്തത്. കുട്ടിയുടെ പാസ്പോർട്ട് അവർ തിരികെ നൽകിയില്ലെന്നും അതുകൊണ്ട് കുഞ്ഞിനെ തിരികെ അയക്കാൻ സാധിക്കുന്നില്ല . ഹോട്ടൽ ജീവനക്കാരനാണ് ശരീഫ്. അദ്ദേഹത്തിൻറെ അവസ്ഥയിൽ സോഷ്യൽ മീഡിയ മുഴുവൻ ഞെട്ടി ഇരിക്കുകയാണ്. എന്താണ് ഇങ്ങനെ ഈ സ്ത്രീ ചെയ്തത് എന്നും ഇവർക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ എന്ന് വരെ ആളുകൾ ചോദിക്കുന്നുണ്ട്.

വളരെ വേദനയോടെ മാത്രമേ ഈ ഒരു വാർത്തയെ കുറിച്ച് കേൾക്കാൻ സാധിക്കുമെന്നാണ് പലരും പറയുന്നത്. ഇത്തരത്തിൽ ആരും ചെയ്യാൻ പാടില്ല എന്നും ചിലർ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. ഇവരൊരു അമ്മയാണോ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്ത് ചോദിച്ചിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply