കണ്ണൂരിൽ വിവാഹമോചനം നൽകാമെന്ന് കള്ളം പറഞ്ഞ് കേസ് നടക്കവേ ഭാര്യയെ ലോഡ്ജ് മുറിയിലേക്ക് കൊണ്ടുപോയി – സുഹൃത്തിനെ കൊണ്ട് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചു ഭർത്താവ്

വിവാഹമോചന കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞുകൊണ്ട് വ്യാജമായ രീതിയിൽ ഭാര്യയെ ലോഡ്ജ് മുറിയിൽ എത്തിച്ച് സുഹൃത്തിനെ കൊണ്ട് ലൈംഗികമായി പീഡിപ്പിച്ച ഭർത്താവിനെതിരെയുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കണ്ണൂർ പരിയാരം സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ ഇപ്പോൾ ഭർത്താവും സുഹൃത്തുമാണ് കുടുങ്ങിയിരിക്കുന്നത്. ഇവർക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുകയാണ്. യുവതിയും ഭർത്താവും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തുന്നതിനായി കോടതി സമീപിച്ചിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇതിനിടയിലാണ് യുവതിയെ കേസുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് ഭർത്താവ് ലോഡ്ജ് മുറിയിലേക്ക് വിളിക്കുന്നത്. ശേഷം ലോഡ്ജ് മുറിയിലിരുന്ന് സംസാരിക്കുന്നതിനിടയിൽ ഒരാൾ കയറി വരികയും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് യുവതി പറയുന്നത്. പോലീസിൽ നൽകിയ പരാതിയിലാണ് ഇത് പറയുന്നത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ യുവതിയുടെ ഭർത്താവിനെ പോലീസ് ഇപ്പോൾ അന്വേഷിക്കുകയാണ്. സ്വന്തം ഭർത്താവിനെ പോലും ഭാര്യക്ക് വിശ്വസിക്കാൻ സാധിക്കാത്ത ഒരു സാഹചര്യത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്.

വലിയ വേദനയോടെ മാത്രമേ ഇത്തരം അവസ്ഥകളെ നേരിടാൻ സാധിക്കുമെന്നാണ് എല്ലാവരും പറയുന്നത്. ഈ ഒരു വാർത്ത കേൾക്കുമ്പോൾ തന്നെ വല്ലാത്ത വേദന തോന്നുന്നു എന്നും ആളുകൾ പറയുന്നു. അയാളെ വിശ്വസിച്ച് ആയിരിക്കില്ലേ അവർ ആ മുറിയിൽ എത്തിയത് എന്നും എത്ര പിണക്കത്തിലാണെങ്കിലും തന്നെ സംരക്ഷിക്കുന്നവൻ ആകും ഭർത്താവ് എന്ന വിശ്വാസമായിരിക്കില്ലേ അവരെ ലോഡ്ജ് മുറിയിൽ എത്തിച്ചത് എന്നും ആ വിശ്വാസത്തിൽ അല്ലേ ഇയാൾ മങ്ങലൽപ്പിച്ചത് എന്നുമൊക്കെ സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. സ്വന്തം ഭാര്യയെ സുഹൃത്തിന് നൽകുന്ന രീതിയിൽ നമ്മുടെ സമൂഹം അധപതിച്ചു പോയല്ലോ എന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത്.

ഒരു കാര്യങ്ങളും വിശ്വസിക്കാൻ പറ്റാത്ത ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നും ആരെ വിശ്വസിക്കണം എന്ന് പോലും ആർക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത്. വളരെയധികം ഞെട്ടിച്ച ഒരു സംഭവമായി പോയി ഇത് എന്നും പലരും പറയുന്നുണ്ട്. എല്ലാവരും ഞെട്ടലോടെയാണ് ഈ ഒരു വാർത്ത കേൾക്കുന്നതും ഇയാൾക്കെതിരെ കർശനമായ നടപടികൾ എടുക്കണമെന്നും ശക്തമായ രീതിയിൽ നിയമത്തിനു മുൻപിലേക്ക് ഇയാളെ കൊണ്ടുവരണം എന്നുമാണ് ഇപ്പോൾ ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. എങ്കിൽ മാത്രമേ ഇത്തരം രീതികൾക്ക് അറുതി വരികയുള്ളൂ എന്നും ഇനി ഒരിക്കലും ഒരാളും ഇത്തരത്തിൽ സ്വന്തം ഭാര്യയോട് ചെയ്യാൻ ധൈര്യപ്പെടരുത് എന്നും അത്തരത്തിലുള്ള ശിക്ഷ തന്നെ ഇയാൾക്ക് ലഭിക്കണമെന്നും സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply