രാത്രി വൈകി വിജയ് ഹോസ്പിറ്റലിൽ ! വിജയ്ക്ക് എന്ത് പറ്റി എന്ന് തിരഞ്ഞു ആരാധകർ! ഒടുവിൽ വിശദീകരണം പുറത്ത്

ഇളയദളപതി എന്നറിയപ്പെടുന്ന വിജയിയെ അറിയാത്ത ആരും തന്നെയില്ല. ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ് ഇദ്ദേഹത്തിൻ്റെ ശരിയായ പേര്. നല്ലൊരു നടനും നർത്തകനും പിന്നണി ഗായകനും ഇതിനൊക്കെ പുറമേ തന്നെ ഒരു മനുഷ്യസ്നേഹി കൂടിയാണ് വിജയി. താരം വിവാഹം ചെയ്തിരിക്കുന്നത് ശ്രീലങ്കയിൽ നിന്നുള്ള ഒരു തമിഴ് വ്യവസായിയുടെ മകളായ സംഗീത സോർണലിംഗത്തെയാണ്. ഇവർക്ക് രണ്ട് കുട്ടികളാണുള്ളത് മകൻ ജേസൺ വിജയ് മകൾ ദിവ്യ സാഷ.

സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് രാത്രിയിൽ ആശുപത്രി സന്ദർശിച്ച നടൻ വിജയിയുടെ വീഡിയോകളാണ്. ചെന്നൈയിലെ ആശുപത്രിയിലാണ് വിജയ് സന്ദർശനം നടത്തിയത്. വൈറ്റ് ഷർട്ടും ജീൻസും മാസ്കും ധരിച്ചു കൊണ്ട് വിജയ് ആശുപത്രിയിൽ വരുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഈ വീഡിയോയിൽ വിജയിക്കൊപ്പം അദ്ദേഹത്തിൻ്റെ സഹായികളുമുണ്ട്.

ഈ വീഡിയോ വന്നതിനുശേഷം വിജയിക്ക് എന്താണ് പറ്റിയത് എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. പുതിയ സിനിമയായ ലിയോ സക്സസ് മീറ്റിൽ തലേദിവസം എത്തിയ വിജയിക്ക് എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ ഈ ചോദ്യങ്ങൾക്കൊക്കെ മറുപടിയുമായി വിജയ്ക്ക് വേണ്ടപ്പെട്ടവർ രംഗത്ത് എത്തിയിട്ടുണ്ട്. ഇവർ പറഞ്ഞത് അനുസരിച്ച് വിജയ് ആശുപത്രിയിലേക്ക് എത്തിയത് വിജയ് മക്കൾ ഇയക്കത്തിൻ്റെ ജനറൽ സെക്രട്ടറിയായ ബസ്സി ആനന്ദിനെ സന്ദർശിക്കുവാൻ വേണ്ടിയാണെന്നാണ്.

വിജയുടെ ഏറ്റവും പുതിയ ചിത്രമായ ലിയോയുടെ വിജയാഘോഷത്തിൽ ആനന്ദും പങ്കെടുത്തിരുന്നു. പരിപാടി നടക്കുന്ന സമയത്ത് അവിടെ വെച്ച് ക്ഷീണം അനുഭവപ്പെട്ടപ്പോൾ ആയിരുന്നു ബസ്സി ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചത് എന്നാണ് പല റിപ്പോർട്ടുകളിലൂടെയും അറിയുവാൻ സാധിക്കുന്നത്. വിജയ് 2026 ൽ രാഷ്ട്രീയത്തിൽ ഇറങ്ങും എന്നും ഇതിനുവേണ്ടിയുള്ള തിരക്കിലായിരുന്നു ബസ്സി ആനന്ദ് എന്നുമുള്ള പല റൂമറുകളും ഉണ്ട്.

എന്നാൽ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്ന കാര്യത്തിൽ യാതൊരു ഔദ്യോഗിക സ്ഥിതീകരണങ്ങളും ഇതുവരെ വന്നിട്ടുമില്ല. കഴിഞ്ഞ ഒരു ശതാബ്ദത്തിൽ അധികമായി ബസ്സി ആനന്ദ് വിജയ്‌ക്കൊപ്പം തന്നെയാണ്. ലോകേഷ് കനകരാജ് വിജയ് കോംബോയിൽ ഉള്ള ലിയോ എന്ന ചിത്രം ഇപ്പോൾ റെക്കോർഡുകൾ വാരിക്കൂട്ടുകയാണ്.കേരളത്തിൽ രാവിലെ അഞ്ചരയ്ക്ക് തന്നെ ഷോ തുടങ്ങി കൊണ്ടായിരുന്നു ലിയോയെ വരവേറ്റത്.

വിക്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം ലോഗേഷ് കനകരാജിൻ്റെ സംവിധാനത്തിൽ അതും ദളപതി വിജയിയെ നായകനാക്കിക്കൊണ്ട് ഒരു ചിത്രം വരുന്നെന്നറിഞ്ഞപ്പോൾ പ്രേക്ഷകർ ആവേശ കടലിൽ ആയിരുന്നു. ആദ്യ ആഴ്ചയിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്. സെക്കൻഡ് ഹാഫിലെ ചില പോരായ്മകൾ ഒഴിച്ചു നിർത്തിയാൽ സിനിമ വളരെ വിജയകരമായിരുന്നു. ഈ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തിയേറ്ററുകളിൽ ടിക്കറ്റു ലഭിക്കാതെ പലരും മടങ്ങി പോവുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply