അയാൾക്ക് ജീവിക്കാൻ ആഗ്രഹം ഇല്ലെന്നു കരുതി ഭാര്യയും അതുപോലെ ചെയ്യാണോ ? അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ എന്നും ഒരു കൂട്ടം -അവിഹിതം മലയാളികൾക്ക് പ്രിയം എന്ന് തെളിയിക്കുന്ന കമന്റുകൾ

ദിവസവും പത്രത്തിലും വാർത്തകളിലും ദിനംപ്രതി കേൾക്കുന്നതാണ് ഭാര്യയ്ക്ക് അല്ലെങ്കിൽ ഭർത്താവിന് മറ്റൊരു കാമുകനോ കാമുകിയോ ഉണ്ടായിട്ട് അവരുടെ കൂടെ ഒളിച്ചോടി പോയി എന്ന വാർത്ത. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന പുതിയൊരു വാർത്ത ഭാര്യക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നറിഞ്ഞ ഭർത്താവ് ജീവനൊടുക്കിയതാണ്. ബൈജു രാജ് എന്ന പ്രവാസിയാണ് ജീവനൊടുക്കിയത്. അദ്ദേഹം ന്യൂസിലാൻഡിൽ ആയിരുന്നു താമസം.

കായംകുളത്തെ ഒരു ലോഡ്ജിൽ വച്ചായിരുന്നു ബൈജു എല്ലാം അവസാനിപ്പിച്ചത്. ബൈജുവിൻ്റെ ഭാര്യക്ക് മറ്റൊരാളുമായി അവിഹിതം ഉണ്ടെന്നും ഈ അവിഹിത ബന്ധത്തെക്കുറിച്ച് ബൈജു ഭാര്യയോട് ചോദിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചത്. ബൈജു പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ പലരും അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തിയിരിക്കുകയാണ്. കുറച്ച് ആളുകൾ അദ്ദേഹത്തെ കുറിച്ച് ഓർത്ത് വിഷമങ്ങൾ പങ്കുവെക്കുന്നുണ്ട്.

ഒരു പുരുഷൻ ജീവൻ അവസാനിപ്പിച്ചാൽ ആരും അത്രകണ്ട് ശ്രദ്ധിക്കാത്തത് എന്നും പറയുന്നുണ്ട്. ഈ സ്ഥാനത്ത് ഒരു സ്ത്രീയായിരുന്നുവെങ്കിൽ എന്തൊക്കെ പ്രശ്നങ്ങൾ സമൂഹത്തിൽ ഉണ്ടായേനെ എന്നും. നമ്മുടെ നാട്ടിൽ സ്ത്രീകളെ അനുകൂലിച്ചു കൊണ്ടാണ് നിയമങ്ങളൊക്കെ വരുന്നത്. സൗദിയിലെ നിയമം ഇവിടെ വരണമെന്നും പുരുഷ കമ്മീഷൻ എത്രയും പെട്ടെന്ന് തന്നെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി സ്ഥാപിക്കണം എന്നൊക്കെയാണ് ചില വിഭാഗക്കാർ പറയുന്നത്.

ബൈജുവിനെ പ്രതികൂലിച്ചു കൊണ്ട് ചില ആളുകൾ പറയുന്നത് അദ്ദേഹം സഹതാപം അർഹിക്കുന്നില്ല എന്നാണ്. അതിനുള്ള കാരണം അവർ പറയുന്നത് ബൈജുവിൻ്റെ പെരുമാറ്റം വളരെ ടോക്സിക് ആണ് എന്നാണ്. അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും എന്നും. ബൈജു പറയുന്നത് തൻ്റെ മകളെ തന്നിൽ നിന്നും ഭാര്യ അകറ്റി എന്നാണ്. എന്നാൽ ഭാര്യ ചെയ്തത് വളരെ ശരിയാണെന്നും ഇത്തരം ടോക്സിക് ഉള്ള ഒരാളിൽ നിന്നും മകളെ രക്ഷിക്കുകയല്ലേ ചെയ്തത് എന്നാണ് പറയുന്നത്.

ഇത്തരം ടോക്സിക് ആയിട്ടുള്ള ഒരു വ്യക്തിയുടെ കൂടെ ഭാര്യയും മകളും എങ്ങനെയാണ് ജീവിക്കുക എന്നാണ് ഇയാളെ പ്രതികൂലിക്കുന്നവർ പറയുന്നത്. അദ്ദേഹം മരിക്കുന്നതിനു മുന്നേ ഭാര്യയോട് കാര്യങ്ങൾ ചോദിച്ചു കൊണ്ട് ഉത്തരം പറയിപ്പിക്കുന്ന വീഡിയോ ചെയ്ത് ആ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് പൊതുസമൂഹത്തിന് സ്വന്തം കുടുംബത്തിൽ ഉണ്ടായ കാര്യങ്ങൾ അറിയിക്കുന്നത് നല്ല പ്രവർത്തിയാണോ എന്നാണ് വിമർശകർ ചോദിക്കുന്നത്.

അദ്ദേഹത്തിൻ്റെ ക്രൂര മനോഭാമാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഞാൻ എന്തായാലും മരിക്കുവാൻ പോവുകയാണ് അതുകൊണ്ടുതന്നെ എൻ്റെ ഭാര്യയും കുടുംബവും സമാധാനത്തോടെ ജീവിക്കുവാൻ പാടില്ല എന്ന ക്രൂരമായ ചിന്തയോടുകൂടിയായിരുന്നു ബൈജു ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തത് എന്നും വിമർശകർ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply