മലയാളികൾക്ക് കോളടിച്ചു – ഈ ആഴ്ചയിലെ ഓടിടി റിലീസ് ചെയ്യുന്ന പുത്തൻ ചിത്രങ്ങൾ ഏതൊക്കെയാണ്?

മലയാള സിനിമ വ്യവസായത്തിന് ഓടിടി യുടെ വരവോടുകൂടി നിരവധി പ്രേക്ഷകരെ കയ്യടക്കുവാൻ സാധിച്ചു. എപ്പോഴും മാറ്റങ്ങൾ ആഗ്രഹിക്കുന്ന പ്രേക്ഷകർ തിയേറ്റർ റിലീസിനൊപ്പം തന്നെ ഓടിടി യിൽ വരുന്ന സിനിമകൾക്കും പ്രാധാന്യം നൽകുന്നുണ്ട്. പലപ്പോഴും പലർക്കും സിനിമ കാണുവാൻ തിയേറ്ററിൽ പോകുവാൻ സാധിക്കാറില്ല. എന്നാൽ അത്തരക്കാർക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ഓടിടി യിലൂടെ ആ ചിത്രം കാണുവാൻ സാധിക്കുന്നുണ്ട് എന്നത് വളരെ നല്ലൊരു കാര്യം തന്നെയാണ്.

ഈ ആഴ്ചകളിൽ ഓടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ആവുന്ന മലയാള സിനിമകൾ ഏതൊക്കെയാണ് എന്നുള്ളതാണ് ചർച്ച ചെയ്യുന്നത്. ഒരു വർഷത്തോളം ആയുള്ള നീണ്ട കാത്തിരിപ്പിന് അവസാനം ഉണ്ടാവുകയാണ്. ദുർഗ്ഗാ കൃഷ്ണ ,കൃഷ്ണശങ്കർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്ത കുടുക്ക് 2025 ഇപ്പോൾ ഓടിടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഈ ചിത്രം നവംബർ 10നാണ് ഓടിടി യിൽ എത്തുക. ഈ ചിത്രം സൈന പ്ലെയിൽ സ്ട്രീം ചെയ്യുമെന്ന് മുൻപ് തന്നെ അറിയിച്ചിരുന്നു.

ഈ സിനിമ പല ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു. ബിലാഹരിയാണ് ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും ചെയ്തത്. കുടുക്ക് എന്ന ചിത്രം 2022 ഓഗസ്റ്റ് 25 ആയിരുന്നു തിയേറ്ററിൽ എത്തിയിരുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിന് വൻ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഈയാഴ്ച തന്നെ ഓടിടി യിൽ വരുന്ന മറ്റൊരു സിനിമ അടി ആണ്. ഏപ്രിൽ 14ന് വിഷു റിലീസ് ആയിട്ടായിരുന്നു അടി തീയേറ്ററുകളിൽ എത്തിയത്.

അടി എന്ന സിനിമ ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ തുടങ്ങിയവർ അടി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഈ ചിത്രത്തിൻ്റെ സംവിധായകൻ പ്രശോഭ് വിജയനാണ്. ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ്. പ്രേക്ഷകർ ഈ ചിത്രത്തിൻ്റെ ഓടിടി റിലീസിനായുള്ള കാത്തിരിപ്പിലാണ്.

ഓടിടി റിലീസിന് ഒരുങ്ങുന്ന മറ്റൊരു സിനിമ ചാവേറാണ്. ഈ ചിത്രം കുഞ്ചാക്കോ ബോബൻ, ടിനു പാപ്പച്ചൻ കൂട്ടുകെട്ടിലാണ് ഇറങ്ങിയത്. ഈ ചിത്രത്തിൻ്റെ സാരം കണ്ണൂരിൻ്റെ രാഷ്ട്രീയ കൊലപാതകങ്ങളും, ജാതി വിവേചനങ്ങളും, ദുരഭിമാനക്കൊലയയും ഒക്കെ പശ്ചാത്തലമാക്കിക്കൊണ്ടുള്ളതായിരുന്നു. കുഞ്ചാക്കോ ബോബൻ, ആൻ്റണി വർഗീസ്, അർജുൻ അശോകൻ, മനോജ് കെയു, സംഗീത, സജിൻ ഗോപു, അനുരൂപ്, ദീപക് പറമ്പോൽ തുടങ്ങിയവർ ഈ സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

കണ്ണൂർ സ്ക്വാഡ് എന്ന നവാഗതനായ റോബി രാജ് സംവിധാനം ചെയ്ത ചിത്രവും ഓടിടി റിലീസിനായി കാത്തിരിക്കുകയാണ്. ഈ ചിത്രത്തിൽ ജോർജ് മാർട്ടിൻ എന്ന എഎസ്ഐ ആയി മമ്മൂട്ടിയാണ് അഭിനയിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply