ഒടുവിൽ വിവാദമായ ഗോൾ ഒത്തുതീർപ്പിലേക്ക് എത്തുന്നു – ബാംഗ്ലൂർ- ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ഇനി സംഭവിക്കാൻ പോകുന്നത് ഇങ്ങനെ !

കേരള ബ്ലാസ്റ്റേഴ്സും ബാംഗ്ലൂർ എഫ്സിയുമായി നടന്ന അവസാനം മത്സരത്തിൽ ഒരുപാട് വിവാദങ്ങൾ ബാക്കി വച്ചായിരുന്നു ആ മത്സരം കളം വിട്ടൊഴിഞ്ഞത്. ആ മത്സരത്തിൻ്റെ നിർണായക ഗോൾ സുനിൽ ഛേത്രി അടിച്ചത് വളരെ വിവാദമായിരുന്നു. ബാംഗ്ലൂർ എഫ്സിക്ക് വേണ്ടി സുനിൽ ഛേത്രി അടിച്ച ഗോൾ ഫുട്ബോളിലെ നിയമങ്ങൾക്കെതിരായിരുന്നു എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് സംഘങ്ങളും ആരാധകരും പറഞ്ഞത്. ഇതിൽ പ്രതിഷേധിച്ച് കോച്ച് ഇവാൻ്റെ നിർദ്ദേശപ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ മൈതാനത്തിൽ നിന്നും കളി മതിയാക്കി ഇറങ്ങി പോവുകയായിരുന്നു.

ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെയും കോച്ചിനെതിരെയും ആക്ഷൻ എടുക്കും എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ശരിയായ നിയമപ്രകാരം ഇങ്ങനെ ഒരു വാക്ക് ഔട്ട് നടത്തിയാൽ കളിക്കാരും ബന്ധപ്പെട്ട ടീമും നടപടികൾ നേരിടണം. കേരള ബ്ലാസ്റ്റേഴ്സിനെയും കോച്ച് ഇവാനെയും ഫുട്ബോളിൽ നിന്ന് വിലക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉണ്ടാകുമെന്നാണ് ആളുകൾ കരുതിയത്. ആ രീതിയിലുള്ള പ്രചരണങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ.

എന്നാൽ എത്രയും പെട്ടെന്ന് തന്നെ ഒരു അന്തിമ തീരുമാനത്തിൽ എത്തിക്കാനാണ് ഐഎസ്എൽ സംഘാടകരുടെ നീക്കം. ബാംഗ്ലൂർ എഫ്സിയുമായി നടന്ന പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രി നേടിയ വിവാദ ഗോളിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ എഐഎഫ് എഫ് ന് പരാതി നൽകിയിരുന്നെങ്കിലും ആ അപ്പീൽ അവർ തള്ളുകയായിരുന്നു. എന്നാൽ ഐഎസ്എൽ സംഘാടകർ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായ തീരുമാനമാണ് എടുത്തിരിക്കുന്നത്.

അവർ എ ഐ എഫ് എഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ബ്ലാസ്റ്റേഴ്സിനെ വിലക്കരുത് എന്നും അവർക്ക് ഒരു പിഴ ചുമത്തി ഈ പ്രശ്നം തീർക്കണം എന്നുമാണ് അങ്ങനെയാണെങ്കിൽ വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ പിഴയടിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് ഈ പ്രശ്നത്തിൽ നിന്ന് തടിയൂരാൻ സാധിക്കും. ഈയൊരു സപ്പോർട്ടിന് പ്രധാനകാരണം കേരള ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിനെ വിലക്കിയാൽ സ്പോൺസർഷിപ്പിൽ ഉണ്ടാകുന്ന വലിയ നഷ്ടം ഒഴിവാക്കാനുമാണ്‌.

ബ്ലാസ്റ്റേഴ്സിനെയും കോച്ച് ഇവാനെയും വിലക്കില്ല എന്ന ഉറപ്പ് കേരള ബ്ലാസ്റ്റേഴ്സിന് കിട്ടിയിട്ടുണ്ടെന്ന് റൂമറുകൾ ഉണ്ട്. ഈയൊരു ഉറപ്പ് ലഭിച്ചതിൻ്റെ പേരിലാണ് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും അപ്പീലിന് പോകാതിരുന്നത് എന്ന രീതിയിലും വാർത്തയുണ്ട്. കേരളത്തിൽ ഒരുപാട് ആരാധകർ ഉള്ള ഒരു മികച്ച ഫുട്ബോളറാണ് സുനിൽ ഛേത്രി എന്നാൽ ഈ വിവാദത്തോടെ ഫാൻസ് ബലത്തിന് ഒരു ഒരു വലിയ കുറവ് തന്നെ വരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളോട് കമ്പയർ ചെയ്യാൻ പറ്റിയ ഒരു ഫുട്ബോൾ താരം ആയിരുന്നു സുനിൽ ഛേത്രി. വരും ദിവസങ്ങളിൽ കൃത്യമായ ഒരു ചിത്രം വ്യക്തമാകും എന്നും ഇനിയങ്ങോട്ട് എന്താണ് കേരള ബ്ലാസ്റ്റേഴ്സ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്നും നമുക്ക് കാണാൻ സാധിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply