നിങ്ങൾ ഉറക്കത്തിൽ ഈ മൃഗങ്ങളെ സ്വപനം കാണാറുണ്ടോ ? ഇതാണ് നിങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത്

പലരും അധിക ദിവസങ്ങളിലും സ്വപ്നം കാണാറുണ്ട്. പലതരത്തിലുള്ള സ്വപ്നങ്ങളാണ് നമ്മൾ ഓരോരുത്തരും കാണാറ്. നല്ല സ്വപ്നങ്ങളും ചീത്ത സ്വപ്നങ്ങളും ഒക്കെ ഉണ്ടായിരിക്കും ആ കൂട്ടത്തിൽ. ഓരോ സ്വപ്നത്തിനും വ്യത്യസ്തമായ അർത്ഥങ്ങളാണ് ഉള്ളത്. അതുപോലെ തന്നെ സ്വപ്നം പലപ്പോഴും നമ്മുടെ ജീവിതമായി ബന്ധപ്പെട്ട് കിടക്കാറുമുണ്ട്. ചിലപ്പോൾ നമ്മളുടെ കഴിഞ്ഞ കാലവുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ ഇനി ഭാവിയിൽ വരാനിരിക്കുന്നതുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ആയിരിക്കാം സ്വപ്നം കാണുന്നത്.

ചില സ്വപ്നങ്ങൾ ഒക്കെ യാഥാർത്ഥ്യങ്ങൾ ആകാറുമുണ്ട്. സ്വപ്നങ്ങൾ ചിലപ്പോൾ പെട്ടെന്ന് നമ്മുടെ ജീവിതത്തിൽ നടക്കും ചിലത് കുറച്ചു കാലങ്ങൾക്ക് ശേഷം ആയിരിക്കും നടക്കുന്നത്. ജ്യോതിഷ ശാസ്ത്രമനുസരിച്ച് സ്വപ്നങ്ങൾ നമുക്ക് വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള സൂചനകൾ നൽകുന്നു എന്നാണ് പറയുന്നത്. പലപ്പോഴും നമ്മൾ സ്വപ്നം കണ്ടാൽ അത് മറന്നു പോകാറാണ് പതിവ് എന്നാൽ അത് ഓർത്തിരുന്നാൽ മാത്രമേ അതിൻ്റെ അർത്ഥം മനസ്സിലാകുകയും ഉള്ളൂ.

ഓരോ മൃഗങ്ങളെ സ്വപ്നത്തിൽ കാണുന്നതിനും ഓരോ അർത്ഥങ്ങൾ ഉള്ളതുകൊണ്ടുതന്നെ സിംഹത്തെ സ്വപ്നം കണ്ടാൽ വിജയം നേടുമെന്നാണ് പറയപ്പെടുന്നത്. ശത്രുക്കൾ വരെ നമ്മളെ ഭയക്കും. സ്വപ്നം കാണുന്നത് ഒരു ജോഡി സിംഹകുട്ടികളെ ആണെങ്കിൽ അവരുടെ ദാമ്പത്യജീവിതം സന്തോഷകരമാകും എന്നാണ്. ആനയെ സ്വപ്നം കണ്ടു കഴിഞ്ഞാൽ ഐശ്വര്യവും സന്തോഷവും വർദ്ധിക്കും. രണ്ട് ആനയെ ആണ് സ്വപ്നം കാണുന്നതെങ്കിൽ ദാമ്പത്യ ജീവിതം വളരെ സന്തോഷത്തോടുകൂടി ഉള്ളതായിരിക്കും.

അനങ്ങാതെ നിൽക്കുന്ന ആനയാണെങ്കിൽ ജോലിയിൽ തടസ്സം വരാൻ സാധ്യതയുണ്ട് എന്നാണ് പറയുന്നത്. ആന നടന്നു പോകുന്നതാണ് സ്വപ്നം കാണുന്നതെങ്കിൽ സന്തോഷവും സമാധാനവും വർദ്ധിക്കും എന്നാണ് പറയുന്നത്. ആന ഓടുന്നത് സ്വപ്നം കാണുകയാണെങ്കിൽ ശ്വാസതടസ്സമുണ്ടാകുമെന്നാണ് പറയുന്നത്. ഇതുപോലെ തന്നെ ഗണപതി ഭഗവാനെ നമ്മൾ മറക്കുകയാണെങ്കിലും ആനയെ സ്വപ്നം കാണും. കുതിരയുടെ മേൽ സവാരി ചെയ്യുന്നത് സ്വപ്നം കാണുകയാണെങ്കിൽ ജോലിയിൽ ഉന്നതി ഉണ്ടാകുമെന്നാണ്.

കുതിരപ്പുറത്ത് നിന്ന് വീഴുന്നതാണ് എങ്കിൽ ജോലി തന്നെ നഷ്ടപ്പെടും എന്നാണ് പറയുന്നത്. വെളുത്ത നിറത്തിലുള്ള പശുവിനെ സ്വപ്നം കണ്ടാൽ പഞ്ചസാരയോ വെള്ളിയുടെയോ വ്യാപാരം ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും എന്നാണ്. എന്നാൽ കറുത്ത പശുവിനെ ആണെങ്കിൽ പലിശ ഇടപാടുകളിൽ ലാഭം ഉണ്ടാക്കാൻ കഴിയും എന്നും. പശു പാൽ ചുരത്തുന്നത് കണ്ടുകഴിഞ്ഞാൽ ആസ്തിയിൽ വർദ്ധനവ് ഉണ്ടാവുകയും കച്ചവടത്തിൽ ലാഭം ഉണ്ടാവുകയും ചെയ്യും.

നായ കരയുന്നതാണ് സ്വപ്നത്തിൽ കണ്ടതെങ്കിൽ മോശം വാർത്തകളാണ് കേൾക്കാൻ ഇടവരിക. ഒരു നായയെ സ്വപ്നം കണ്ടാൽ പഴയ സുഹൃത്തിനെ കണ്ടുമുട്ടും എന്നാണ്. എന്നാൽ പൂച്ചയെ സ്വപ്നം കണ്ടാൽ വഴക്കു കൂടാനുള്ള സാധ്യതയുണ്ട്. പാമ്പിനെ സ്വപ്നം കണ്ടാൽ അത് നല്ല കാര്യത്തിനുള്ള സൂചനയാണ് കൂടാതെ സന്തോഷവും ഐശ്വര്യവും ഒക്കെ ജീവിതത്തിൽ കുന്നു കൂടുകയും ചെയ്യും. പാമ്പിനെ സ്വപ്നം കാണുകയാണെങ്കിൽ മുരുകന് വഴിപാട് നടത്തുന്നതും നല്ലതാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply