ദിയ കൃഷ്ണയ്ക്കും വൈഷ്ണവിനും ഇടയിൽ സംഭവിച്ചതെന്ത് ! അന്നേ ഇതുപോലെ ഒക്കെ സംഭവിക്കും എന്ന് അറിയാമായിരുന്നു എന്ന് വിമർശനം

diya krishna break up

മലയാളത്തിലെ താരകുടുംബങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. വീട്ടിലുള്ള എല്ലാ അംഗങ്ങൾക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. തങ്ങളുടെ എല്ലാ വിശേഷങ്ങളും രസകരമായ വീഡിയോകളും താരങ്ങൾ യൂട്യൂബ് ചാനലിലൂടെ എപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെക്കാറുണ്ട്. കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ഹൻസിക, ഇഷാനി, ദിയ എന്നിവരും എപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി തിളങ്ങുന്ന താരങ്ങളാണ്.

ഇപ്പോഴിതാ ദിയ കൃഷ്ണ പങ്കിട്ട ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ‘ആസ്ക്‌ മി എ ക്വസ്ട്യൻ’ എന്ന ഒരു സെഗ്മെന്റിലൂടെ ദിയ വൈഷ്ണവുമായുള്ള പ്രണയത്തകർച്ചയെ കുറിച്ചുള്ള സൂചനകൾ നൽകിക്കൊണ്ടുള്ള മറുപടി നൽകിയിരുന്നു. സെഗ്മെന്റിൽ ആദ്യ ചോദ്യം പങ്കിട്ടത് ദിയയുടെ അമ്മയായ സിന്ധു കൃഷ്ണ തന്നെയായിരുന്നു. ‘ഓ[സി നിനക്ക് എന്നെ ഇഷ്ടമാണോ’ എന്നായിരുന്നു സിന്ധുവിന്റെ ചോദ്യം.

‘അതേ ബ്രോ’ എന്ന് പറഞ്ഞുകൊണ്ട് അമ്മക്കൊപ്പമുള്ള ഒരു ചിത്രമാണ് ദിയ പങ്കുവെച്ചത്. പിന്നാലെ നിരവധി ചോദ്യങ്ങളാണ് ദിയ കൃഷ്ണയെ തേടി എത്തിയത്. ജീവിതത്തിൽ നിന്നും ഏറ്റവും കൂടുതൽ പഠിച്ച പാഠങ്ങൾ എന്തൊക്കെയാണ് എന്നും അതൊക്കെ ജീവിതത്തിൽ പ്രയോജനപ്പെട്ടിട്ടുണ്ടോ എന്നതുമായിരുന്നു അടുത്ത ചോദ്യം. അതിനു ഉത്തരമായി കുടുംബത്തെ അല്ലാതെ ഒറ്റ ഒരുത്തനെ വിശ്വസിക്കരുത് എന്നായിരുന്നു നൽകിയ മറുപടി.

പിന്നീട് നിങ്ങളെ ഫോളോ ചെയ്യുന്ന ആരാധകരോട് എന്താണ് പറയാനുള്ളത് എന്ന് ചോദ്യത്തിന് ഉത്തരമായി ജീവിതം പൂർണമായ അർത്ഥത്തിൽ ജീവിക്കുക എന്നതായിരുന്നു ദിയ നൽകിയ മറുപടി. ശേഷം ആരെയാണ് ഇപ്പോൾ ഡേറ്റ് ചെയ്യുന്നത് എന്ന് ചോദ്യത്തിനും താരം മറുപടി നൽകുന്നുണ്ട്. നിലവിൽ ആരെയും ഡേറ്റ് ചെയ്യുന്നില്ല എന്നും സിമ്പിൾ ആസ് എ പ്രിങ്കിൾ എന്നുമായിരുന്നു ദിയയുടെ മറുപടി.

ഓസി നീ ഓക്കേ അല്ലേ എന്ന ചോദ്യത്തിന് ഐ ആം പെർഫെക്റ്റ്ലി ഓക്കേ എന്ന മറുപടിയും ദിയ നൽകി. പിന്നീട് ഡ്രൈവിംഗ് ഇടയിൽ എന്തെങ്കിലും അത് അപകടം ഉണ്ടായിട്ടുണ്ടോ എന്ന് ചോദ്യത്തിന് ഉണ്ടായിട്ടുണ്ട് എന്നും വർക്കലയിലേക്കുള്ള യാത്രയിൽ ആയിരുന്നു എന്നും ദൈവകൃപയാൽ ആർക്കും ഒരു ആപത്തും ഉണ്ടായില്ല എന്നും താരം പറഞ്ഞു. അതേസമയം ദിയ ബ്രേക്ക് അപ്പ് ആയി എന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത്.

ഇതിനിടയ്ക്ക് ഒഫീഷ്യലി ബ്രേക്കബ് എന്ന പോസ്റ്റും ദിയ പങ്കിടുകയുണ്ടായിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് ഇടയിലായിരുന്നു ദിയയുടെ ഇത്തരത്തിലുള്ള പ്രതികരണം. വൈഷ്ണവിനൊപ്പം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ള ഭൂരിഭാഗം ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്തതായും കാണാൻ കഴിയും. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ 2021 ലാണ് ഇരുവരും ഒഫീഷ്യലി കമ്മിറ്റഡ് ആണെന്ന് തുറന്നു പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply