സിനിമ ഇൻഡസ്ട്രിയിൽ നിന്നും അരവിന്ദ് സ്വാമി വിട്ടുനിന്നത്ത് എന്തുകൊണ്ടാണ് എന്ന് കണ്ടാൽ ഞെട്ടും തീർച്ച ! താരത്തിന്റെ ഇന്നത്തെ ആസ്തി 3300 കോടി രൂപ

റോജ, ബോംബെ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ നടനായ അരവിന്ദ് സ്വാമിക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ നല്ലൊരു പദവി നേടിയ അദ്ദേഹം പിന്നീട് സിനിമ ഇൻഡസ്ട്രിയൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഒരു നടൻ മാത്രമല്ല സംവിധായകനും, മോഡലും, സംരംഭകനും, ടെലിവിഷൻ അവതാരകൻ തുടങ്ങിയ നിലകളിൽ ഒക്കെ തന്നെ അരവിന്ദ് സ്വാമി തിളങ്ങിയിട്ടുണ്ട്.
ദളപതി എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെയായിരുന്നു മണി രത്നം അരവിന്ദ് സ്വാമിയെ സിനിമാ ലോകത്തേക്ക് കൊണ്ടുവന്നത്.

പിന്നീട് റോജ, ബോംബെ, മിൻസാര കനവ്, തനി ഒരുവൻ തുടങ്ങിയ സിനിമകളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ അന്യഭാഷകളിലൊക്കെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തൻ്റെ ഇരുപതാമത്തെ വയസ്സിൽ തന്നെ സൂപ്പർസ്റ്റാർ പദവി അലങ്കരിച്ച താരമാണ് അരവിന്ദ് സ്വാമി. എന്നാൽ ആരാധകരെ ഒക്കെ ഞെട്ടിച്ചു കൊണ്ടായിരുന്നു അരവിന്ദ് സ്വാമി സിനിമയിൽ നിന്നും പിൻവാങ്ങിയത്. എല്ലാവർക്കും മുന്നിലും ഒരു ചോദ്യചിഹ്നമായിരുന്നു അരവിന്ദ് സ്വാമി മടങ്ങിവരല്ലേ എന്നത്.

എന്നാൽ അരവിന്ദ് സ്വാമി സിനിമാ രംഗത്ത് നിന്നും മാറി നിന്ന് കൊണ്ട് ബിസിനസ് ലോകത്തേക്ക് തൻ്റെ കാലുറപ്പിക്കുകയായിരുന്നു. ബിസിനസ്സിൽ അദ്ദേഹത്തിൻ്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഏകദേശം ഒരു ദശാബ്ദം കൊണ്ട് അദ്ദേഹം നേടിയെടുത്തത് 3300 കോടി രൂപയാണ്. എന്നാൽ അരവിന്ദ് സ്വാമി എന്ന സംരംഭകൻ ആരായിരുന്നെന്നോ അദ്ദേഹത്തിൻ്റെ ബിസിനസ് ലോകം എന്താണെന്നോ ആർക്കും അറിയില്ലായിരുന്നു.

സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നതിലൂടെ അദ്ദേഹത്തിൻ്റെ ലക്ഷ്യം തൻ്റെ അച്ഛൻ്റെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതായിരുന്നു. അരവിന്ദ് സ്വാമി വിഡി സ്വാമി ആൻഡ് കമ്പനിയിലും പിന്നീട് അദ്ദേഹം ഇൻ്റർപ്രോ ഗ്ലോബലിലും ജോലി ചെയ്യുകയും ചെയ്തു. ഈ സംഭവങ്ങളെയൊക്കെ തകിടം മറിച്ചുകൊണ്ട് 2005 ൽ അരവിന്ദ് സ്വാമിക്ക് ഒരു അപകടം സംഭവിക്കുകയുണ്ടായി. എന്നാൽ ആ അപകടത്തിൽ അരവിന്ദ് സ്വാമിയുടെ കാൽ ഭാഗികമായി തളരുകയും ചെയ്തിരുന്നു.

എന്നാൽ അരവിന്ദ് സ്വാമിയുടെ കാൽ ശരിയാകുവാൻ വേണ്ടി നാലുവർഷം ചികിൽസിക്കേണ്ടിവന്നു. ഈ സമയത്തിനുള്ളിൽ തന്നെ അരവിന്ദ് സ്വാമി ബിസിനസ് രംഗത്ത് വിജയം നേടുകയും ചെയ്തിരുന്നു. ടാലൻ്റ് മാക്സിമസ് എന്ന കമ്പനി അരവിന്ദ് സ്വാമി 2005 ൽ സ്ഥാപിച്ചു. ഈ കമ്പനിയായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. കമ്പനി ആരംഭിച്ചത് അപകടം ഉണ്ടാകുന്നതിന് മുൻപേ ആയിരുന്നു. 2022 ൽ ഏകദേശം 418 ദശലക്ഷം ഡോളർ അഥവാ 3300 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയായി മാറിയിരുന്നു അത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply