നവ കേരള സദസ്സിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണടയിൽ കൈ തട്ടിച്ച എൻ സി സി കേഡറ്റിനോട് മുഖ്യമന്ത്രി ചെയ്തത് കണ്ടോ ?

മുഖ്യമന്ത്രി പിണറായി വിജയൻ്റെ നവ കേരള സദസ്സാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തരംഗമായി കൊണ്ടിരിക്കുന്നത്. നവ കേരള സദസ്സ് ആരംഭിച്ചിരിക്കുന്നത് കാസർഗോഡ് ജില്ലയിൽ നിന്നുമാണ്. ഓരോ ജില്ലയിലൂടെയും കടന്നു പോവുകയാണ് ഇത്. എന്നാൽ മലപ്പുറത്ത് മഞ്ചേരിയിലെ നവ കേരള സദസ്സിന് ഇടയിൽ ഉണ്ടായ ഒരു സംഭവമാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. നവ കേരള സദസ്സിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കണ്ണിൽ അബദ്ധവശാൽ കൈ തട്ടിയ ഒരു എൻ സി സി കേഡറ്റിൻ്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

എന്നാൽ ഈ വീഡിയോ വൈറൽ ആയതോടുകൂടി തന്നെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എൻസിസി കേഡറ്റായ ജിൻ്റോയെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. ജിൻ്റോയെ നേരിൽ വിളിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആശ്വസിപ്പിച്ചു. എൻസിസി കേഡറ്റ് ആയ ജിൻ്റോയെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടത് പി വി അൻവർ എംഎൽഎ യുടെ വസതിയിൽ വച്ചായിരുന്നു.

ജിൻ്റോയോട് പിണറായി വിജയൻ പറഞ്ഞത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് എനിക്ക് അറിയാം. വിഷമിക്കേണ്ട നന്നായി പഠിക്കണം എന്നും പറഞ്ഞു. കൂടാതെ ജിൻ്റോയ്ക്ക് ഒരു പേന മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനമായി നൽകുകയും ചെയ്തു. മഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജിൻ്റോ. മഞ്ചേരിയിലെ നവ കേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നിയുക്തനായിരുന്ന എൻസിസി കേഡറ്റ് ആയിരുന്നു ജിൻ്റോ.

മുഖ്യമന്ത്രിയെ സ്വീകരിക്കുന്ന സമയത്ത് അറിയാതെ ജിൻ്റോയുടെ കൈ മുഖ്യമന്ത്രിയുടെ കണ്ണടയിൽ ഇടിച്ചു. ആ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണടച്ച് സീറ്റിൽ ഇരുന്നപ്പോൾ പരിചരിക്കാൻ ജിൻ്റോ തയ്യാറാവുകയും ചെയ്തിരുന്നു. ഈ സംഭവം കഴിഞ്ഞതിനുശേഷം മുഖ്യമന്ത്രിയെ തനിക്ക് കാണണം എന്ന് ജിൻ്റോ പറയുകയായിരുന്നു. ജിൻ്റോയുടെ ആവശ്യപ്രകാരം ആയിരുന്നു പി വി അൻവർ എംഎൽഎയുടെ വസതിയിൽ അതിനുള്ള അവസരം ഉണ്ടാക്കിയത്.

നവ കേരള സദസ്സിൽ നിരവധി പരാതികളാണ് വരുന്നത്. എന്നാൽ അവിടെ വെച്ച് തന്നെ 90 ശതമാനം പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നുമുണ്ട്. സദസ്സിൽ എത്തിയ മുഖ്യമന്ത്രിയുടെ കണ്ണടയിൽ എൻസിസി കേഡറ്റിൻ്റെ കൈ തട്ടുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി സംഘാടകർ പുസ്തകം കൈമാറുവാൻ തീരുമാനിച്ചിരുന്നു. എൻസിസി കേഡറ്റായ ജിൻ്റോ പുസ്തകം കൈമാറി സല്യൂട്ട് സ്വീകരിച്ച് മടങ്ങുന്നതിനിടെ മുന്നിലേക്ക് കൈവീശി നടക്കുന്നതിനിടയിൽ ആയിരുന്നു മുഖ്യമന്ത്രി പിണറായിയുടെ കണ്ണടയിൽ അബദ്ധത്തിൽ തട്ടിപ്പോയത്.

കൈ തട്ടിയ ഉടനെ തന്നെ വിദ്യാർത്ഥി പരിഭ്രാന്തനാവുകയും പിന്നിലേക്ക് വന്ന കണ്ണട ഊരി മാറ്റുവാൻ മുഖ്യമന്ത്രിയെ സഹായിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply