വീണ്ടും കർഷകശ്രീ തേടിയെത്താൻ സാധ്യത – ജയറാമേട്ടൻ നട്ടതിലും നൂറുമേനി ! ജയറാമിന്റെ കൃഷിത്തോട്ടം കണ്ട് അന്ധാളിച്ചുപോയി എന്ന് ആരാധകർ;

മിമിക്രി കലാരംഗത്ത് കൂടി സിനിമയിലേക്ക് വന്ന ജയറാമിനെ മലയാളികൾക്ക് എല്ലാം തന്നെ വളരെയധികം ഇഷ്ടമാണ്. മിമിക്രിയിലും അഭിനയരംഗത്തും മാത്രമല്ല ചെണ്ട താള വാദ്യങ്ങളിലും സംഗീതത്തിലും അദ്ദേഹം കഴിവുകൾ തെളിയിച്ചിട്ടുണ്ട്. 1988 പത്മരാജൻ്റെ അപരൻ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് ജയറാം കടന്നുവന്നത്. മലയാള സിനിമയിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, സംസ്കൃതം തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹം ഒരു ആനപ്രേമി കൂടിയാണ്. ജയറാം സോഷ്യൽ മീഡിയയിലൂടെ തൻ്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം ഇപ്പോൾ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ജയറാം തൻ്റെ വീട്ടിലെ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ഈ വീഡിയോയ്ക്ക് ബേഗ്രൗണ്ട് ആയി മനസ്സിനക്കരെ എന്ന ചിത്രത്തിലെ മറക്കുടയാൻ മുഖം മറക്കും മാനല്ല എന്ന ഗാനമാണ് നൽകിയത്.

ജയറാം അസ്സൽ കർഷകനെ പോലെ ലുങ്കിയും തലയിൽ തോർത്തും ഒക്കെ ചുറ്റി സ്വന്തം തോട്ടത്തിൽ നിന്നും വെള്ളരിക്ക, മത്തങ്ങ, തക്കാളി, വഴുതിനി, പച്ചമുളക്, വാഴക്കുല തുടങ്ങിയ നിരവധി പച്ചക്കറികളാണ് വിളവെടുക്കുന്നത്. ജയറാം പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമൻ്റുമായി എത്തിയിരിക്കുന്നത്. അദ്ദേഹം പച്ചക്കറി കൃഷി മാത്രമല്ല ചെയ്യുന്നത് ഒരു പശു ഫാം കൂടി ഉണ്ട്. പശു ഫാമില്‍ ഏകദേശം നൂറിലധികം പശുക്കളും ഉണ്ട്.

പശുക്കൾക്ക് യമുന ഗംഗ എന്നിങ്ങനെ നദികളുടെ പേരാണ് ജയറാം നൽകിയിരിക്കുന്നത്. ഫാമിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് പശുക്കളുടെ ചാണകം ഉപയോഗിച്ചാണ്. അദ്ദേഹം തെങ്ങ് കൃഷി നെൽകൃഷി തുടങ്ങിയവയും ചെയ്യുന്നുണ്ട്. ജയറാം പൊന്നിയൻ സെൽവൻ എന്ന ഹിറ്റ് സിനിമ ചെയ്ത ശേഷം ഇപ്പോൾ തെലുങ്ക് സിനിമയിൽ അഭിനയിക്കുവാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്തു മഹേഷ് ബാബു നായകനായിട്ടുള്ള സിനിമയിലാണ് ജയറാം പ്രധാന കഥാപാത്രം ചെയ്യുന്നത്.

ജയറാമിൻ്റെ പച്ചക്കറി തോട്ട വിളവെടുപ്പ് വീഡിയോ കണ്ടിട്ട് ആരാധകരൊക്കെ പറയുന്നത് അദ്ദേഹത്തിന് ഇത്തവണത്തെ കർഷകശ്രീ അവാർഡ് ലഭിക്കുവാൻ സാധ്യതയുണ്ട് എന്നാണ്. ജയറാം പത്മശ്രീ, രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, 4 ഫിലിം ഫെയർ അവാർഡുകൾ, ഒരു തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ജയറാം വിവാഹം ചെയ്തിരിക്കുന്നത് നടിയായ പാർവതിയെയാണ്. ജയറാമിനും പാർവതിക്കും രണ്ടു മക്കളാണ്. മകൻ കാളിദാസും മകൾ മാളവിക. കാളിദാസൻ സിനിമകളിൽ അഭിനയിക്കുന്നുമുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply