കെട്ടിപ്പിടിക്കാൻ മണിക്കൂറിനു 5700 രൂപ ശമ്പളം പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ ! അകെ ഒരു നിബന്ധന – കൈകകൾ ആ ഭാഗങ്ങളിലേക്ക് പോകരുത് എന്ന് മാത്രം

high paid hugging job

ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുന്നു എന്ന് തോന്നുമ്പോൾ പലരും ആഗ്രഹിക്കുന്നതാണ് ഒരു കെട്ടിപ്പിടുത്തം. ചിലപ്പോൾ ആ കെട്ടിപ്പിടുത്തത്തിന് നമ്മളിൽ നിറയ്ക്കാൻ സാധിക്കുന്ന ശക്തി എന്ന് പറയുന്നത് വളരെ വലുതായിരിക്കും. ഒരു നിമിഷം ജീവിതം തന്നെ നമ്മുടെ കൈവിട്ടുപോയി എന്ന് തോന്നുമ്പോൾ നമ്മൾ ഒറ്റക്കല്ലെന്നും മനസ്സിലെങ്കിലും ഒന്നു ചിന്തിക്കാൻ ഒരാളുടെ ചേർത്തുപിടിക്കൽ വളരെ അത്യാവശ്യമാണ്. പഠനങ്ങൾ പോലും തെളിയിച്ചിട്ടുണ്ട്. ഒരു ചേർത്തുപിടിക്കലിന് മനസ്സിലെ സ്ട്രെസ്സ് ഒരുപാട് കുറയ്ക്കാൻ സാധിക്കും എന്നുള്ളത് ആണ്.

ആ പിടുത്തത്തിൽ ലൈംഗികതയുടെ ഒരു അംശം പോലും ഇല്ല. നമ്മൾ ഒറ്റയ്ക്കായി പോകുന്ന നിമിഷത്തിൽ ഒരു കരുതൽ നൽകുന്ന ആരോ ഒരാൾ ചേർത്ത് പിടിച്ചു. നമ്മുടെ സങ്കടത്തെ ഒരുപാട് കുറയ്ക്കാനുള്ള കഴിവുണ്ടാകുമെന്നുള്ളത് ഉറപ്പാണ്. എന്നാൽ അതും ഒരു ജോലിയായി ചെയ്യുന്നവർ ഉണ്ടെങ്കിലലോ.? അങ്ങനെ പറഞ്ഞാൽ ഒരുപക്ഷേ ആർക്കും വിശ്വസിക്കാൻ പറ്റില്ല. എന്നാൽ കെട്ടിപ്പിടുത്തവും ഒരു ജോലിയാക്കിയ ആളുകൾ ഉണ്ട്. അതിനേ ഒരു ചികിത്സാരീതിയായി മാറിയിരിക്കുകയാണ് എന്നതാണ് സത്യം.

ആർക്കും ഒന്നിനും സമയമില്ലാത്ത എല്ലാവരും അവരവരുടെ മാത്രമായ ലോകങ്ങളിൽ ചുരുങ്ങിപ്പോകുന്ന ഈ കാലഘട്ടത്തിൽ ആർക്കും ആരെയും ചേർത്തു പിടിക്കാൻ യാതൊരു താൽപര്യവുമില്ല എന്നതാണ് സത്യം. ആ സാഹചര്യത്തിലാണ് ഇതൊരു ജോലി ആക്കിയിരിക്കുന്നത്. അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളിൽ ഇതൊരു പ്രൊഫഷനാണ് എന്നതാണ് സത്യം. ഭർത്താവുമായി വേർപിരിഞ്ഞ അഞ്ചുവർഷം കഴിഞ്ഞപ്പോഴാണ് സമാന്തേഴ്സ് എന്ന അമേരിക്കക്കാരിക്ക് സ്പർശന ദാരിദ്ര്യം അനുഭവപ്പെടാൻ തുടങ്ങിയത് .

ആദ്യം കേൾക്കുമ്പോൾ ഒരു തമാശയായി തോന്നാമെങ്കിലും നമുക്കായി ഒരാൾ ഇല്ലാത്തത് എത്ര വേദനിപ്പിക്കുന്ന കാര്യമാണെന്ന് അനുഭവിക്കുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കും. ആ സ്ത്രീ ആഗ്രഹിച്ചിരുന്നത് ലൈംഗികപരമായ ഒരു സ്പർശനമായിരുന്നില്ലന്ന് പറഞ്ഞുതരുന്നത് പോലെയുള്ള ഒരു ചേർത്തു പിടിക്കൽ അങ്ങനെയാണ് ഇതുതന്നെ ഒരു പ്രൊഫഷൻ ആക്കിയാലോ എന്ന് അവർ ചിന്തിക്കുന്നത്. 2014 ഇൽ ഇതിനായി ഒരു സ്ഥാപനം തുറക്കുകയായിരുന്നു ചെയ്തത്. ബിസിനസ് ലൈസൻസിനുള്ള 500 ഡോളറും ഒരു വെബ്സൈറ്റ് ആയിരുന്നു അവരുടെ ആ കാലത്തെ മൂലധനം എന്നത്. ഏഴു ദിവസം കൊണ്ട് പതിനായിരത്തോളം അപേക്ഷകൾ അവർക്ക് ലഭിച്ചു. ആദ്യമൊക്കെ ഇതിനുവേണ്ടി കെട്ടിടം വാടകയ്ക്ക് നൽകാൻ തന്നെ പലർക്കും മടിയായിരുന്നു.

പ്രാദേശിക ഭരണകൂടം പോലും സംശയിച്ചത് ഇത് അനാശാസ്യത്തിനുള്ള ഒരു മറയായിരുന്നു എന്നതാണ്. എന്നാൽ ലൈംഗികതയുടെ ഒരു കണിക പോലും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തി. ലൈംഗിക ഉദ്ദേശത്തോടെ അല്ലാതെ ഒരുമിച്ച് രണ്ടു പേർക്ക് കെട്ടിപ്പിടിച്ച് കട്ടിലിൽ കിടക്കാം എന്നതുപോലും ചിലർക്കൊക്കെ ആദ്യം ദഹിക്കാൻ എളുപ്പമായിരുന്നില്ല. ലൈംഗിക ഉദ്ദേശങ്ങളുമായി വന്നവരെയൊക്കെ ഇവർ അകറ്റി നിർത്തുകയാണ് ചെയ്തത്. കുറെ വർഷങ്ങൾക്കകം ഈ പ്രൊഫഷൻ സേവനരംഗത്ത് ശ്രദ്ധ നേടി. പരിശീലനം നേടിയ പ്രൊഫഷണൽ കെട്ടിപ്പിടുത്തക്കാർ ഉപഭോക്താക്കളെ ലൈംഗികതരമായ രീതിയിൽ കെട്ടിപ്പിടിക്കുകയും കൈകോർക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.

ഇതിന് മണിക്കൂറിൽ 80 ഡോളറാണ് ഈടാക്കുന്നത് അതായത് ഇന്ത്യയിലെ 5700 രൂപ. കർശനമായ പെരുമാറ്റങ്ങൾ അനുസരിച്ച് മാത്രമാണ് ഈ സേവനങ്ങൾ ലഭിക്കുന്നത്. ചില നിബന്ധനകളും ഇതിനുണ്ട്. ശരീരത്തിൽ ചില അവയവങ്ങളിൽ സ്പർശിക്കാൻ പാടില്ല പ്രത്യേകിച്ച് ലൈംഗിക അവയവങ്ങളിൽ കൈകൾ നീണ്ടുപോകാൻ പാടില്ല. ചുണ്ടുകളിൽ തൊടാനോ ചുംബിക്കാനോ പാടില്ല. കെട്ടിപ്പിടുത്തത്തിനിടയിൽ ലൈംഗിക ഉദ്ധാരണം സംഭവിക്കുകയാണെങ്കിൽ ഇടയ്ക്ക് വച്ചു നിർത്തി അല്പസമയം കഴിഞ്ഞ് മറ്റൊരു പൊസിഷനിൽ ആലിംഗനം തുടരും. പൂർണമായും ക്യാമറയുടെ സഹായത്തോടെ ആയിരിക്കുമെന്ന് പറയുന്നുണ്ട്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply