ശത്രുതയിലും ബാല ഉണ്ണിമുകുന്ദനെ സപ്പോർട്ട് സത്യം എന്ത് – കൺട്രോൾ വിട്ട് ആരോടും സംസാരിക്കരുത് ! പല സിറ്റുവേഷൻസും ലൈഫിൽ ഉണ്ടാകും; നടൻ ബാലയുടെ പ്രതികരണം.

നടൻ ഉണ്ണി മുകുന്ദൻ സായിയെ തെറിവിളിച്ചതിൽ നടൻ ബാലയുടെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. താൻ ഇതിൽ കൂടുതൽ സംസാരിക്കുവാൻ താല്പര്യപ്പെടുന്നില്ല എന്നു ബാല പറഞ്ഞു. സിനിമ സംഘടനായായ അമ്മയുടെ ഭാരവാഹികൾ വേണം ഇതുമായി ബന്ധപ്പെട്ടു സംസാരിക്കേണ്ടത് എന്നാണ് ബാലയുടെ അഭിപ്രായം. ബാല പറയുന്നത് നമ്മൾ ആര് എന്ത് സംസാരിച്ചാലും പറഞ്ഞാലും നമ്മുടെ സംസ്കാരം വിട്ടുകൊണ്ട് ആരോടും സംസാരിക്കരുത് എന്നാണ്.

അങ്ങിനെ സംസാരിച്ചാൽ അതു വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പറഞ്ഞു. മാളികപ്പുറം സിനിമ ഞാൻ കണ്ടിട്ടില്ലെന്നും കണ്ടുകഴിഞ്ഞാലല്ലേ ആ സിനിമയിൽ എന്തൊക്കെ ഉണ്ടെന്ന് അറിയുകയുള്ളു. കാണാതെ അഭിപ്രായം പറയാൻ കഴിയില്ലല്ലോ എന്നും ബാല പറയുന്നു. എല്ലാ സിനിമകളും നല്ല രീതിയിൽ പോകട്ടെ എന്നും എല്ലാവർക്കും ബാല ആശംസകളും നേർന്നു. ബാലയുടെ ഈ പോസ്റ്റിനു താഴെ നിരവധി നെഗറ്റീവും പോസിറ്റീവുമായ കമെൻ്റുകളും വന്നിട്ടുണ്ട്.

ഉണ്ണിയും ബാലയും തമ്മിലുള്ള ചില പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി വന്നിരുന്നു. മാളികപ്പുറം എന്ന സിനിമയ്‌ക്കെതിരെ റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു എന്നതാണ് സോഷ്യൽ മീഡിയ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദൻ തെറി വിളിച്ചത് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ്. ഏകദേശം 30 മിനിറ്റ് നീളമുള്ള സംഭാഷണം ആയിരുന്നു ഇവർ തമ്മിൽ ഉണ്ടായിരുന്നത്.

ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു. യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ഉണ്ണി മുകുന്ദൻ പറയുന്നത് സായി പറയുന്നത് ഞാൻ അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന്. കാരണം ഞാൻ ഒരു വിശ്വാസിയാണ്.

അയാൾ പറഞ്ഞത് എൻ്റെ മാതാപിതാക്കൾ ആണ് എന്നെ ഇങ്ങനെ ആക്കിയത് എന്നാണ് ഇത് ഒരിക്കലും എനിക്ക് സഹിക്കാൻ കഴിയില്ല. മാതാപിതാക്കളെ പറഞ്ഞാൽ നോക്കിയിരിക്കില്ല അതുകൊണ്ട് മാത്രമാണ് ഞാൻ പ്രതികരിച്ചത്. അത് എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഉണ്ണി അദ്ദേഹത്തോട് പറഞ്ഞത് വീട്ടുകാരെയും അതുപോലെ തന്നെ എൻ്റെ വിശ്വാസങ്ങളിലോ കേറി ഇടപെടരുത് എന്നാണ്. ഈ പ്രശ്നങ്ങൾക്ക് ശേഷം ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോ ഉണ്ണി അയാളെ വിളിച്ച മാപ്പ് പറയുകയും ചെയ്‌തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply