എന്തുകൊണ്ടാണ് ഡബ്ലിയു സി സി അംഗങ്ങൾ ഇന്നസെന്റ് മരിച്ചപ്പോൾ പോകാതിരുന്നത് ? ഇത്രയ്ക്ക് വെറുപ്പ് എന്തിനാണ് – മറുപടിയുമായി സംവിധായക

ഇന്നസെന്റ് മരിച്ചപ്പോൾ ഡബ്ലിയു സി സി അംഗങ്ങൾ ഒന്നും തന്നെ അദ്ദേഹത്തെ കാണാൻ ചെന്നില്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് അതിനെക്കുറിച്ചൊന്നും തനിക്ക് മറുപടി പറയാൻ ഇല്ല എന്നായിരുന്നു സംവിധായക പറഞ്ഞത്. അവതാരകന്റെ പ്രസ്താവനയോട് തനിക്ക് വ്യക്തിപരമായി ഒന്നും തന്നെ പറയാനില്ല എന്ന് സംവിധായക വ്യക്തമാക്കി. ഇൻഡസ്ട്രിയൽ ഇത്രയും മുതിർന്ന നിൽക്കുന്ന ഒരു മഹാനടൻ മരിച്ചു എന്നൊക്കെ കേൾക്കുമ്പോൾ അദ്ദേഹത്തെ കാണാൻ ചെല്ലാനുള്ള ഒരു ബാധ്യത ഒരു സംഘടനയിൽ അംഗമായിരിക്കുന്ന ഒരാൾക്ക് ഇല്ലേ എന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം.

എന്നാൽ വ്യക്തിപരമായിട്ട് തനിക്ക് അദ്ദേഹത്തോട് വളരെയധികം ബഹുമാനം ഉണ്ട് എന്നും അതുകൊണ്ടുതന്നെ അദ്ദേഹം മരിച്ചു എന്നുള്ള വാർത്ത കേട്ടപ്പോൾ തന്റെ പുതിയ സിനിമയുടെ മ്യൂസിക് ലോഞ്ച് അന്ന് നടക്കാനിരുന്നത് മാറ്റി വെച്ചിരുന്നു എന്നും സംവിധായക പറയുന്നു. പുതിയ സിനിമയുടെ മ്യൂസിക് ലോഞ്ച് ഇരിങ്ങാലക്കുട കോളേജിൽ വച്ച് നടത്താനായിരുന്നു പ്ലാൻ ചെയ്തിരുന്നത് എന്നും അപ്പോഴാണ് അദ്ദേഹത്തിന്റെ മരണവാർത്ത അറിയുന്നത് എന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനോടുള്ള എല്ലാവിധ പ്രണാമങ്ങളും അർപ്പിച്ചു കൊണ്ടാണ് ആ പരിപാടി അന്ന് മാറ്റിവച്ചത് എന്നും സംവിധായക കൂട്ടിച്ചേർത്തു.

മറ്റുള്ള അംഗങ്ങൾ പോകുന്നതും പോകാതിരിക്കുന്നതും അവരുടെ വ്യക്തിപരമായിട്ടുള്ള ചിന്തകളാണ് എന്നും സംവിധായക വ്യക്തമാക്കി. ഒരാൾ മരിച്ചു കിടക്കുമ്പോൾ ഇത്തരത്തിൽ കാണാൻ പോകാതിരിക്കുന്നത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണെന്ന് താൻ പറഞ്ഞാൽ ശ്രുതി എന്നുള്ള മനുഷ്യസ്നേഹി എന്ത് മറുപടി പറയും എന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം. മറ്റുള്ളവർ പോകുന്നതും പോകാതിരിക്കുന്നതും ശരിയോ തെറ്റോ എന്ന് പറയാൻ താൻ ആളല്ല എന്നും അതെല്ലാം അവരവരുടെ വ്യക്തിപരമായ കാര്യങ്ങളാണ് എന്നും സംവിധായക മറുപടി നൽകി.

താൻ ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ല എന്നും അതുകൊണ്ടുതന്നെയാണ് തന്റെ സിനിമയുടെ ഓഡിയോ ലോഞ്ച് വരെ മാറ്റിവെച്ചത് എന്നും സംവിധായക പറയുന്നുണ്ടായിരുന്നു. മറ്റൊരാളുടെ വ്യക്തിപരമായ തീരുമാനങ്ങളെ ജഡ്ജ് ചെയ്യാൻ താൻ ആളല്ല എന്നും മറ്റൊരാളുടെ പ്രവർത്തനത്തെ ജഡ്ജ് ചെയ്യുക എന്നത് തന്റെ എത്തിക്സിന് ചേർന്ന പ്രവർത്തി അല്ല എന്നും സംവിധായക വ്യക്തമാക്കി. അതുകൊണ്ടു തന്നെ ഇത് തികച്ചും വ്യക്തിപരമായ കാരണം ആണ് എന്നും അത് ഡബ്ലിയുസിസിയുടെ അഭിപ്രായമായി കാണാൻ കഴിയില്ല എന്നും അത്തരത്തിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല എന്നും സംവിധായക പറയുന്നു.

എന്നാൽ ഈ പ്രവർത്തി ഡബ്ലിയു സി സി യുടെ തീരുമാനമായി താനും കണക്കാക്കുന്നില്ല എന്നും എന്നാൽ ചെയ്ത കാര്യം വളരെയധികം തെറ്റാണെന്ന് താൻ എവിടെയാണെങ്കിലും പറയുമെന്നും അവതാരകൻ പറഞ്ഞു. ഒരാൾ മരിച്ചു കിടക്കുമ്പോൾ അല്ല വൈരാഗ്യം തീർക്കേണ്ടത് എന്നും കല്യാണവീട്ടിൽ പോയി ചിരിച്ചുകൊണ്ട് ഫോട്ടോ എടുക്കുന്നതിനേക്കാൾ വലിയ കാര്യമാണ് മരണ വീട്ടിൽ പോയി അദ്ദേഹത്തിന്റെ കുടുംബത്തോടെ ദുഃഖത്തിൽ പങ്കുചേരുന്നത് എന്നും ആണ് താൻ വിശ്വസിക്കുന്നത് എന്നും അവതാരകൻ അഭിപ്രായപ്പെട്ടു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply