മഷൂറ ഗർഭിണിയായതും പ്രസവിച്ചതും കണ്ടന്റ് ഉണ്ടാക്കി വരുമാനം നേടാൻ – പിറന്നു വീണയുടനെയുള്ള കുഞ്ഞിനോടുള്ള ക്രൂരത ! ബഷീർ ബഷിക്കെതിരെ വ്‌ളോഗർ രംഗത്ത്

basheer bashi new babay

സോഷ്യൽ മീഡിയകളുടെ വളർച്ചയും സ്വാധീനവും ജനങ്ങളെ അതിലേക്ക് തളച്ചിട്ടിരിക്കുകയാണ്. പലരും പണം സമ്പാദിക്കാനുള്ള മാർഗ്ഗമായിട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. പലതരത്തിലുള്ള വീഡിയോകളും ഫോട്ടോകളും ഒക്കെ എടുത്തു കൊണ്ട് തന്നെ അത് യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയകളിലും ഒക്കെ പങ്കുവെച്ചു കൊണ്ടാണ് ചില ആളുകൾ പണം സമ്പാദിക്കുന്നത്. ബഷീർ ബഷിയും കുടുംബവും ഇത്തരത്തിൽ ഫാമിലി വ്ലോഗ് ചെയ്യുന്നവരാണ്.

ബഷീറിനും ഭാര്യമാരായ സുഹാനയ്ക്കും മഷൂറക്കും അതുപോലെ തന്നെ ബഷീറിൻ്റെയും സുഹാനിയുടെയും രണ്ടു മക്കൾക്കും യൂട്യൂബ് ചാനലുകൾ ഉണ്ട്. എന്നാൽ ബഷീറിൻ്റെയും മഷൂറക്കും പിറന്നുവീണ കുഞ്ഞിനുവരെ ഇപ്പോൾ അവർ ചാനൽ തുടങ്ങിയിരിക്കുകയാണ്. ബഷീറിനും ഭാര്യ സുഹാനക്കും പത്തുലക്ഷത്തിനടുത്താണ് സബ്സ്ക്രൈബേഴ്സ് ഉള്ളത്. മഷൂറയ്ക്ക് പത്തുലക്ഷത്തിനു മുകളിൽ സബ്സ്ക്രൈബേഴ്സ് ഉണ്ട്.

എന്നാൽ മഷൂറ ഗർഭിണിയായതോടെ ആ കണ്ടൻ്റ് ഉപയോഗിച്ച് മാത്രമായിരുന്നു ഇവർ വീഡിയോകൾ ചെയ്തത്. ജനിച്ചുവീണ ഉടനെയുള്ള കുഞ്ഞിൻ്റെ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങി കുഞ്ഞിനെ ജനങ്ങൾക്ക് മുന്നിൽ കാണിക്കുകയും ചെയ്തിരുന്നു. 26 കെ ഫോളോവേഴ്സ് ആണ് ഒറ്റ ദിവസം കൊണ്ട് തന്നെ ഉണ്ടായത്. എന്നാൽ യൂട്യൂബ് ചാനൽ ലഭിച്ചത് 7.05 കെ സബ്സ്ക്രൈബേഴ്സിനെയാണ്. വ്‌ളോഗർ ആയ ഖൈസ് ആണ് ബഷീറിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

അദ്ദേഹം പറയുന്നത് വീഡിയോ ഉണ്ടാക്കുവാൻ കണ്ടൻ്റിനു വേണ്ടിയാണ് മഷൂറ ഗര്ഭിണിയായതും പ്രസവിച്ചതും എന്നാണ്. ഇവർ യൂട്യൂബറും നടിയും സംവിധായികയുമായ ആയ സാന്ദ്ര തോമസിനെ കണ്ടുപഠിക്കണം എന്നും പറഞ്ഞു. കാരണം സാന്ദ്ര ഗർഭിണിയായപ്പോൾ തന്നെ കുഞ്ഞുങ്ങളുടെ പ്രൈവസി നഷ്ടപ്പെടും. കുഞ്ഞുങ്ങളെ ഇങ്ങനെ ചെറുപ്പത്തിൽ തന്നെ ആളുകളുടെ മുന്നിൽ എക്സ്പോസ് ചെയ്യുമ്പോൾ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും മാനസികാവസ്ഥയും ഒക്കെ അത് ബാധിക്കും അതുകൊണ്ട് താൻ വ്‌ളോഗ് നിര്ത്തുന്നു എന്നും പറഞ്ഞു.

സാന്ദ്ര കുഞ്ഞുങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഇനി വീഡിയോ ചെയ്യില്ല എന്ന് പറഞ്ഞത് നല്ല തീരുമാനമാണെന്നും ഖൈസ് പറയുന്നു. പ്രസവ സംബന്ധമായുള്ള വീഡിയോകൾ എല്ലാം ഇടുന്നത് അവർ അവരുടെ യൂട്യൂബിൽ അല്ലേ എന്നാണ് പലരും ചോദിക്കുന്നത് അതിൽ നിങ്ങൾക്ക് എന്താ കാര്യം എന്ന്‌. പക്ഷേ ആ വീഡിയോകൾ ഒക്കെ തന്നെ വരുന്നത് പബ്ലിക് പ്ലാറ്റ്ഫോമിൽ ആയതുകൊണ്ട്തന്നെ അത് ചോദ്യം ചെയ്യുവാൻ അവകാശം ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

അദ്ദേഹം പറയുന്നത് പ്രസവത്തിൻ്റെ ചെലവിനായി ഹോസ്പിറ്റലിലേക്കുള്ള പൈസയൊക്കെ തന്നെ കുഞ്ഞ് ജനിച്ച് ഒരാഴ്ച കൊണ്ട് തന്നെ കിട്ടിക്കാണും എന്നാണ്. ബഷീറിനെതിരെ വീഡിയോ ചെയ്യുന്നതിൽ നിരവധി ആളുകൾ പിന്തുണക്കുകയും അതുപോലെ തന്നെ വിമർശിക്കുകയും ചെയ്യുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply