ഒരുപാട് പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞിട്ടും വിവാഹം ശരിയായില്ല – കല്യാണം നടക്കാത്ത വിഷമത്തിൽ മനംനൊന്ത് യുവാവ് ചെയ്തത് കണ്ടോ

ഇന്നത്തെ കാലത്തെ ആൺകുട്ടികൾക്ക് ഒരു വിവാഹം നടക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഹിമാലയം കീഴടക്കുന്നതിലും പ്രയാസമാണ് ഇത് എന്ന് പല ആൺകുട്ടികളും പറയാറുള്ളത്. അത്രത്തോളം ബുദ്ധിമുട്ടാണ് വിവാഹ മാർക്കറ്റിൽ ഇന്ന് ആൺകുട്ടികൾക്ക്. കർണാടകയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വിവാഹം നടക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി എന്നതാണ് ഈ വാർത്ത. നാഗരാജ ഗണപതിയാണ് ജീവനൊടുക്കിയത് . ഇദ്ദേഹത്തിന് 35 വയസ്സായിരുന്നു . വിവാഹം നടക്കാത്തതിനുള്ള മനോവിഷമം കാരണമാണ് ജീവൻ ഉടക്കിയത് എന്നാണ് പറയപ്പെടുന്നത്.

വീടിന് സമീപമുള്ള മരത്തിലാണ് തൂങ്ങിമരിച്ച നിലയിൽ യുവാവിനെ കാണപ്പെടുന്നത്. കഴിഞ്ഞ കുറെ നാളുകളായി നിരവധി തവണ പെണ്ണുകാണാനായി ഇയാൾ പോയിരുന്നു എന്നാണ് പറയുന്നത്. എന്നാൽ ഒന്നും ശരിയാവുകയും ചെയ്തില്ല. ഇതിൻറെ മനോവിഷമം ഇയാൾക്ക് നന്നായി ഉണ്ടായിരുന്നു ഇതിനെ തുടർന്നാണ് ഇയാൾ ആത്മഹത്യ ചെയ്തത് എന്നാണ് പറയുന്നത്. വിവാഹം നടക്കാത്തത് കൊണ്ട് തന്നെ യുവാവ് അസ്വസ്ഥനായിരുന്നു എന്ന് നാട്ടുകാരും ബന്ധുക്കളും പറയുകയും ചെയ്യുന്നുണ്ട്.

കൃഷി ചെയ്ത ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ചെറുപ്പക്കാരനായിരുന്നു ഈ യുവാവ്. കൃഷിക്കാരനായതിനാലാണ് പെൺകുട്ടികൾ വിവാഹത്തിന് തയ്യാറാവാതിരുന്നത് എന്നും ആളുകൾ പറയുന്നുണ്ട്. സ്ത്രീധന പീഡനം പോലെ തന്നെ ഇന്ന് ചെറുപ്പക്കാർ അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണ് ജോലിയുടെ പേരിൽ വിവാഹം നടക്കാതിരിക്കുക എന്നത്. പല പെൺകുട്ടികളെയും സംബന്ധിച്ചിടത്തോളം അത് വളരെയധികം മനോവിഷമം നിറയ്ക്കുന്ന ഒരു കാര്യം കൂടിയാണ്. പല ആൺകുട്ടികളുടെയും ജീവിതത്തിൽ അത് വല്ലാത്ത ഒരു വേദനയായി നിലനിൽക്കുകയാണ് ചെയ്യുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കും വൈറ്റ് കോളർ ജോലിയുള്ളവർക്ക് മാത്രമേ പെണ്ണ് കിട്ടുമെന്ന ഒരു അവസ്ഥയിലേക്കാണ് ഇന്ന് കാലം എത്തിയിരിക്കുന്നത്. മറ്റുള്ളവർ സ്ത്രീധനം ഒന്നും വേണ്ടാതെ വിവാഹം കഴിക്കാൻ തയ്യാറായാൽ പോലും അതിന് താല്പര്യമില്ലാതെ നിൽക്കുകയാണ്. പല പെൺകുട്ടികളും ഇത്തരത്തിലുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ തയ്യാറാവുകയും ചെയ്യുന്നില്ല.

ആ സ്ത്രീധനം പോലെ തന്നെ വളരെയധികം വിപത്തായി മാറിയിരിക്കുന്ന ഒരു കാര്യമാണ് ഇത്. ഇതിനും വേണ്ടവിധത്തിൽ തന്നെയുള്ള ഒരു നടപടി വേണമെന്നാണ് പലരും പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇല്ലെങ്കിൽ ഒരുപക്ഷേ ഇത്തരത്തിൽ നിരവധി യുവാക്കൾ ആത്മഹത്യ ചെയ്യേണ്ടതായി വരും. കൃഷിയാണ് ജോലി എന്ന് പറയുമ്പോൾ തന്നെ പല പെൺകുട്ടികളുടെയും മുഖം ചുളിയുന്ന ഒരു സാഹചര്യമാണ് കാണുന്നത്. അത്തരക്കാർക്ക് സ്ത്രീധനം ഒന്നും വേണ്ടെന്ന് പറഞ്ഞാൽ പോലും അതിന് മറ്റുള്ളവർക്ക് താല്പര്യമുണ്ടായിരിക്കില്ല. എൻജിനീയറും ഡോക്ടറും സർക്കാർ ഉദ്യോഗസ്ഥരും മാത്രം വിവാഹം കഴിച്ചാൽ പോരല്ലോ . സാധാരണ ചെറുപ്പക്കാരും വിവാഹം കഴിച്ച് കുടുംബമായി ജീവിക്കേണ്ടത് ആവശ്യമല്ലേ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply