യുവാവ് നൽകിയ ഉറപ്പ് വിവാഹം കഴിച്ചു ഒരുമിച്ചു ജീവിക്കാം എന്ന് – ഇതിനിടയിൽ ലൈംഗികബന്ധത്തിലും ഏർപ്പെട്ടു ! യുവതിയുടെ കയ്യിൽ നിന്ന് 16.5 ലക്ഷം തട്ടിയ യുവാവ് ഒടുവിൽ പിടിയിൽ

വിവാഹേതരബന്ധങ്ങളും വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ബന്ധങ്ങളും വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണ്. നിരവധി ആളുകളാണ് ഇത്തരത്തിലുള്ള ബന്ധങ്ങൾ കാരണം ജീവിതം പൂർണമായും തകർക്കപ്പെട്ട അവസ്ഥയിൽ എത്തിനിൽക്കുന്നത്. കോട്ടയത്തു നിന്നും സമാനമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു എന്നതാണ് ഈ ഒരു വാർത്ത. പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈരാറ്റുപേട്ട സ്വദേശിയായ അമൽ ദാസ് 28 ആണ് ഇത്തരത്തിൽ അറസ്റ്റിൽ ആയിരിക്കുന്നത്. പെരുമ്പായികടവ് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാഹ വാഗ്ദാനം നൽകി തന്നെ പീഡിപ്പിക്കുകയും പതിനറാര ലക്ഷത്തോളം രൂപ നൽകുകയുംചെയ്തു എന്നതാണ് ഈ ഒരു പരാതി. തുടർന്ന് മറ്റൊരു വിവാഹം കഴിക്കുകയാണ് ചെയ്തത്. ഇതോടെയാണ് യുവതി ചതി മനസ്സിലാക്കുന്നതും ഇതിനെക്കുറിച്ച് പ്രതികരിക്കുവാൻ വേണ്ടി എത്തുന്നതും. കോട്ടയം വെസ്റ്റ് പോലീസിലാണ് പരാതി നൽകിയിരിക്കുന്നു. യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നു.

പിന്നാലെ തന്നെ ഇയാൾ ഒളിവിൽ പോവുകയും ചെയ്തിരുന്നു. തുടർന്നാണ് ജില്ലാ പോലീസ് മേധാവി കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കണ്ടെത്തുന്നതും പിടികൂടുന്നതും. വയനാട്ടിൽ നടത്തിയ വ്യക്തമായ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തുന്നത്. വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ പറ്റികുന്ന രീതി ഇന്ന് വളരെയധികം വർദ്ധിച്ചു വരികയാണ് ചെയ്യുന്നത്. പെൺകുട്ടികൾക്ക് പലതരത്തിലുള്ള വാഗ്ദാനങ്ങളും നൽകി അവരെ ചൂഷണം ചെയ്യുകയാണ് ഇത്തരക്കാരുടെ രീതി.

പല പെൺകുട്ടികളും ഇവരുടെ ഈ ഒരു രീതിയിൽ അകപ്പെട്ടു പോവുകയാണ് ചെയ്യാറുള്ളത്. ഇതുകൊണ്ട് തന്നെ വലിയ തോതിലുള്ള ബുദ്ധിമുട്ടുകളും പല സ്ത്രീകൾക്കും അനുഭവിക്കേണ്ടതായി വരാറുണ്ട്. ഭയം കാരണം പലരും ഇത് പുറത്തു പറയുന്നില്ല. മറ്റു ചിലർ ധൈര്യപൂർവ്വം ഇതിനെ നേരിടുകയും നിയമപരമായ മാർഗങ്ങൾ ഇതിനെതിരെ സ്വീകരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ എല്ലാവർക്കും അതിനുള്ള ധൈര്യം ഉണ്ടാകാറില്ല. അങ്ങനെയുള്ള ധൈര്യക്കുറവ് തന്നെയാണ് ഇത്തരക്കാരുടെ ഏറ്റവും വലിയ ധൈര്യം എന്നു പറയുന്നത്.

പ്രതികരിക്കപ്പെടുകയാണ് എങ്കിൽ പലപ്പോഴും ഇത്തരക്കാർ ഭയന്നു പോവുകയാണ് പതിവ്. പ്രതികരിക്കാതെ ഇരിക്കുന്ന സമയത്താണ് ഇവർക്ക് ആത്മവിശ്വാസം വർദ്ധിക്കുന്നതും തുടർന്ന് വീണ്ടും ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യാൻ സാധിക്കുന്നതും. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല ഇന്ന് നിരവധി ആളുകളും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ആ പ്രശ്നങ്ങളാണ് പലരെയും ഇത്തരത്തിൽ പരാതി കൊടുക്കുവാനുള്ള ഒരു സാഹചര്യത്തിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുന്നത് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply