കാറിന്റെ പേരിൽ ഇല്ലാതായ മകളുടെ ഓർമയിൽ പുത്തൻ ഓഡി കാർ സ്വന്തമാക്കി വിസ്മയയുടെ അച്ഛൻ…

മലയാളികളുടെ മനസ്സിൽ ഇന്നും ഒരു വേദനയായി അവശേഷിക്കുന്ന പേരാണ് വിസ്മയ. വിവാഹ വേഷത്തിലുള്ള വിസ്മയുടെ ചിരിച്ചുകൊണ്ടുള്ള ചിത്രം ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്നു. അത്രയേറെ കേരളക്കരയെ നടുക്കിയ സംഭവമായിരുന്നു വിസ്മയയുടെ കേസ്. 10 ലക്ഷത്തിലേറെ വിലമതിക്കുന്ന കാറും, നൂറു പവൻ സ്വർണവും ഒന്നേകാൽ ഏക്കർ ഭൂമിയും സ്ത്രീധനമായി നൽകിയിട്ടും സ്ത്രീധനത്തിന്റെ പേരിൽ നരകയാതനകൾ അനുഭവിക്കുകയും മാ,നസിക സംഘർഷം കാരണം ജീവൻ വെടിഞ്ഞ വിസ്മയ കേരളത്തിലെ ഒരുപാട് പെൺകുട്ടികളുടെ പ്രതീകമാണ്.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ ആയ ഭർത്താവ് കിരൺ വിസ്മയുടെ കേസിൽ ജയിൽവാസം അനുഭവിക്കുകയാണ്. സ്ത്രീധനമായി നൽകിയ കാർ ഇഷ്ടം ആകാത്തതിന്റെ പേരിൽ വിസ്മയയെ കിരൺ ഒരുപാട് ഉപദ്രവിക്കുമായിരുന്നു. മാനസികവും ശാരീരികവുമായുള്ള നിരന്തരമായ പീ,ഡ,ന,മായിരുന്നു വിസ്മയയെ നയിച്ചത്. കേസിൽ അകപ്പെട്ടതോടെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചു വിട്ട കിരൺ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ 10 വർഷത്തെ തടവ് ശിക്ഷയിൽ കഴിയുകയാണ്.

വിസ്മയെ പോലെ തന്നെ മലയാളികൾക്ക് ഏറെ സുപരിചിതമാണ് വിസ്മയുടെ സഹോദരൻ വിജിത്തും മാതാപിതാക്കളെയും. വിസ്മയയുടെ വിയോഗത്തിനു ശേഷം സഹോദരൻ വിജിത്ത് പങ്കുവെച്ച സഹോദരിയുടെ വീഡിയോകളും ചിത്രങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ വിജിത്ത് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. തന്റെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥിയെത്തിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് വിജിത്ത് ഇപ്പോൾ. അച്ഛൻ ത്രിവിക്രമനും അമ്മ സജിതയും ചേർന്ന് ഒരു പുതിയ ഓഡി കാർ സ്വന്തമാക്കിയ സന്തോഷം പങ്കുവെക്കുകയാണ് വിജിത്ത്.

ഒരു വിൻഡോ കാറിനു വേണ്ടി മകളെ ഇല്ലാതാക്കിയ കിരണിന് ഇതിലും വലിയ മറുപടി നൽകാനില്ലെന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. 2021 ജൂൺ 21നാണ് 22കാരിയായ വിസ്മയ ജീവനൊടുക്കിയത്. മെയ് 31, 2020ന് ആയിരുന്നു വിസ്മയുടെയും കിരണിന്റെയും വിവാഹം. വിസ്മയയുടെ വിയോഗ ശേഷം ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ സ്ത്രീധനത്തിന്റെ പേരിൽ കിരൺ വിസ്മയെ ഉപദ്രവിക്കുമായിരുന്നു എന്ന് വിസ്മയുടെ മാതാപിതാക്കളും സഹോദരനും തുറന്നു പറഞ്ഞു.

സ്ത്രീധനം നൽകുന്നതുകൊണ്ട് ഒരിക്കലും തങ്ങളുടെ പെൺമക്കളുടെ ഭാവി സുരക്ഷിതമല്ല എന്ന് തെളിയിക്കുകയാണ് വിസ്മയുടേതു പോലെയുള്ള പെൺകുട്ടികളുടെ വാർത്തകൾ. സ്ത്രീധനം നിരോധിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും മകൾക്കുള്ള സമ്മാനം എന്ന പേരിൽ ഇന്നും അനുഷ്ഠിച്ചുവരുന്ന ഈ ദുരാചാരം കാരണം ഇനിയും പെൺകുട്ടികളുടെ ജീവിതം ഇല്ലാതാവുക തന്നെ ചെയ്യും. സ്ത്രീ തന്നെ ആണ് ധനം എന്ന് സമൂഹം തിരിച്ചറിയുന്നത് വരെ ഇനിയും വിസ്മയമാർ അവരുടെ ജീവിതങ്ങൾ ബലി കൊടുക്കേണ്ടി വരും.

story highlight- Vismaya’s father owns a new Audi Q3

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply