രാജുവും ബേസിലും കൂട്ട്കെട്ടൊക്കെ കൊള്ളാം – പക്ഷെ ഗുരുവായൂരപ്പന്റെ പേരിൽ എന്തേലും കാണിച്ചുകൂട്ടാൻ ആണെങ്കിൽ നടക്കാൻ പോകുന്നത് ഓർമ്മിപ്പിച്ചു പ്രതീഷ് വിശ്വനാഥ്

മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷ ഉള്ള നടനും സംവിധായകനുമായ രണ്ടു പേരാണ് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും. ഇവർ ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗുരുവായൂർ അമ്പലനടയിൽ”. “ജയ ജയ ജയ ഹേ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിരാജ്- ബേസിൽ കോംബോ ഒന്നിക്കുന്നത്. വളരെ മികച്ച രണ്ട് താരങ്ങൾ ഈ ചിത്രത്തിൽ ഒന്നിക്കുന്നത് കൊണ്ട് തന്നെ സിനിമ പ്രേമികൾ ഏറെ ആവേശത്തിലാണ്.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഏറെ നാളുകൾക്കു ശേഷം മലയാളികളെ തിയേറ്ററുകളിൽ പൊട്ടിച്ചിരിപ്പിച്ച ചിത്രം ആയിരുന്നു ബേസിൽ ജോസഫ് നായകനായി എത്തിയ “ജയ ജയ ജയ ഹേ”. ബേസിൽ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത “മിന്നൽ മുരളി” അന്താരാഷ്ട്ര തലങ്ങളിൽ വരെ അംഗീകാരങ്ങൾ നേടിയെടുത്തിരുന്നു.

ഹാസ്യം മാത്രമല്ല ഗൗരവമാർന്ന വേഷങ്ങളും തനിക്ക് ചേരുമെന്ന് “ജയ ജയ ജയ ഹേ” എന്ന ചിത്രത്തിലൂടെ ബേസിൽ തെളിയിക്കുന്നു. യുവ താര നിരയിലെ സൂപ്പർതാരമായ പൃഥ്വിരാജ് സുകുമാരനും ബേസിലും ഒന്നിക്കുമ്പോൾ ഈ ചിത്രം ആരാധകർക്ക് ഒരുപാട് പ്രതീക്ഷകൾ ആണ് നൽകുന്നത്. എന്നാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചതോടെ ഭീഷണിയുമായി മുന്നോട്ടു വന്നിരിക്കുകയാണ് അന്താരാഷ്ട്ര വിശ്വ ഹിന്ദു പരിഷത്ത് മുൻ നേതാവ് പ്രതീഷ് വിശ്വനാഥ്.

ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണ് തീരുമാനമെങ്കിൽ പൃഥ്വിരാജ് മുമ്പ് അനൗൺസ് ചെയ്ത വാരിയംകുന്നിനെ ഓർത്താൽ മതിയെന്നാണ് ഭീഷണി. മലയാള സിനിമാക്കാർക്ക് ദിശാബോധം ഉണ്ടാക്കാൻ ഉണ്ണി മുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായതായും പ്രതീഷ് ഫേസ്ബുക്കിലൂടെ പങ്കു വെച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന് പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. എന്റെ പൊന്നു സാറെ ആദ്യം അവരൊന്നു പടമിറക്കട്ടെ എന്നിട്ട് നോക്കാം നമുക്ക് എന്ന് ചിലർ അഭിപ്രായപ്പെടുന്നു.

മലയാള സിനിമയെ മട്ടാഞ്ചേരി മാഫിയയിൽ നിന്ന് തിരിച്ചെടുക്കുന്നു, അതിന്റെ തുടക്കമാണ് എന്നും ചിലർ കമന്റ് ഇടുന്നുണ്ട്. പൃഥ്വിരാജ് – ബേസിൽ ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് “കുഞ്ഞിരാമായണം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഇ ഫോർ എന്റർടൈന്മെന്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരു മുഴുനീള എന്റർടെയ്‌നർ ആയിരിക്കും എന്ന് പൃഥ്വിരാജ് സൂചിപ്പിച്ചിട്ടുണ്ട്.

ഈ സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കും എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. നിലവിൽ “വിലയത്ത് ബുദ്ധ”, പാനിന്ത്യൻ ചിത്രം “സലാർ” എന്നീ സിനിമകളുടെ ചിത്രീകരണ തിരക്കുകളിൽ ആണ് പൃഥ്വിരാജ്. ഇതു കൂടാതെ ബോളിവുഡ് ചിത്രമായ “ബഡെ മിയ ചോട്ടെ മിയ” എന്ന ചിത്രത്തിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. അഭിനയത്തിന് പുറമെ മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന “എംപുരാൻ” സംവിധാനം ചെയ്യാനിരിക്കുകയാണ് താരം. “ജയ ജയ ജയ ഹേ” എന്ന വിജയ ചിത്രത്തിനു ശേഷം “കഠിന കഠോരമേ അണ്ഡകടാഹം”, “അജയന്റെ രണ്ടാം മോഷണം”, “എങ്കിലും ചന്ദ്രികേ” എന്നിവയാണ് ബേസിന്റേതായി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply