എല്ലാം മറന്നാണ് ഞാൻ ആ സീനുകൾ ചെയ്തത് ! ഡയലോഗ്സ്ന്റെ ഇടയിൽ അതുകൂടി ചെയ്യണം എന്നതാണ് കഷ്ടപ്പാട് – സ്വാസികയുടെ ചൂട് നിങ്ങൾ കണ്ടോ ? വൈറൽ ഇന്റർവ്യൂ

സിദ്ധാർദ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് സ്വാസിക വിജയി കൈകാര്യം ചെയ്തിരിക്കുന്നത്. ഈ കഥാപാത്രത്തെക്കുറിച്ച് ഇതിനോടകം പലതരത്തിലുള്ള വിമർശനങ്ങളും ഉയർന്നു കേട്ടിരുന്നു.

ഇപ്പോൾ ഈ കഥാപാത്രത്തെക്കുറിച്ച് സ്വാസിക പറയുകയാണ്. സിനിമയിൽ തനിക്ക് സ്ലീവലെസ് വേഷങ്ങൾ ധരിക്കുന്നതും ഇന്റിമേറ്റ് രംഗങ്ങളുമോന്നും ചെയ്യുന്നത് ഇഷ്ടമുള്ള ആളല്ല. എന്നാൽ താൻ ഈ ഒരു സിനിമയിലേക്ക് വരാൻ കാരണം 13 വർഷമായി താനൊരു കാത്തിരിപ്പിലായിരുന്നു. ഒരു നല്ല സിനിമ ചെയ്യുക എന്നതായിരുന്നു തന്റെ ആഗ്രഹം. ആ കാത്തിരിപ്പാണ് സിദ്ധാർത്ഥൻ എന്ന സംവിധായകൻ തന്നോട് വന്നു പറഞ്ഞ കഥ. 100 രംഗങ്ങൾ ഉള്ള ഒരു സിനിമയിലെ 99 സീനിലും ഞാനുണ്ട് എന്ന് പറയുമ്പോൾ അതെനിക്ക് വലിയ സന്തോഷമാണ് നൽകിയത്. അതുപോലെ ചിത്രത്തോടൊപ്പം ഒരു ഫ്ലക്സ് വരുന്നു. ഞാൻ പ്രധാന കഥാപാത്രം ആവുന്ന സിനിമ.

ഇതൊക്കെ തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. ഇതിനൊക്കെ വേണ്ടിയാണ് ഞാൻ ഈ ഇൻഡസ്ട്രിയിലേക്ക് വന്നത്. അതൊക്കെ ഓർത്തപ്പോഴാണ് ഞാൻ എന്റെ മനസ്സിലുള്ള ബാക്കിയെല്ലാം ചിന്തകളെയും മാറ്റി കളഞ്ഞത്. ഒരുപക്ഷേ എന്റെ അച്ഛനെയും അമ്മയെയുകാൾ കൂടുതൽ എന്നെ വിശ്വസിച്ചിട്ടുണ്ടാവുക സിദ്ധാർത്ഥ ഭരതനാണ് എന്ന് തനിക്ക് തോന്നിയിട്ടുണ്ട് 13 വർഷത്തേക്ക് കാത്തിരിപ്പ് കൊണ്ടായിരുന്നു. അതുകൊണ്ട് ആണ് ഈയൊരു സിനിമ ചെയ്യാൻ തീരുമാനിച്ചത്. ഇതിനു മുൻപ് വരെ സ്വാസിക ഹോട്ട് എന്ന് അടിച്ചു കൊടുക്കുകയാണെങ്കിൽ എല്ലാവർക്കും കാണാൻ സാധിക്കുന്നത് എന്റെ സാരി മാറി കിടക്കുന്ന ഒരു ചിത്രമോ മറ്റോ ആയിരിക്കും. എന്നാൽ ഇനിമുതൽ അങ്ങനെയല്ല. അടിച്ചു കൊടുക്കുമ്പോൾ എന്തെങ്കിലുമൊക്കെ ഉണ്ടാകും എന്നായിരുന്നു താരം പറഞ്ഞിരുന്നത്.

അതോടൊപ്പം തന്നെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ആളുകൾ ഉണ്ട് എന്നും ഇത് കൊറിയോഗ്രാഫി ചെയ്തു തന്നെയാണ് ചെയ്യുന്നത് എന്നുമാണ് താരം പറയുന്നത്. സാധാരണ ഒരു ഫൈറ്റ് സീനോ കോമഡി സീനോ ചെയ്യുന്നത് പോലെ തന്നെയാണ് ഇന്റിമേറ്റ് രംഗങ്ങളും ചെയ്യുന്നത്. അതിനും പ്രത്യേകമായിട്ടുള്ള ഒരു കൊറിയോഗ്രാഫി ഉണ്ടെന്നും താരം പറയുന്നുണ്ട്. ഈ ചിത്രത്തിന്റെ ട്രെയിലർ കണ്ട് പ്രഥിരാജ് അടക്കമുള്ള താരങ്ങൾ തന്നെ വിളിച്ചിരുന്നു.. ശേഷം വളരെ നന്നായി താൻ അഭിനയിച്ചു എന്നൊക്കെ പറയുകയും ചെയ്തു എന്നാണ് സ്വാസിക പറയുന്നത്. ഇത്തരം ചില കാരണങ്ങൾ കൊണ്ടാണ് ഈ കഥാപാത്രം താൻ തിരഞ്ഞെടുത്തത് എന്നും സ്വാസിക പറയുന്നു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply