തന്നെ ആക്രമിച്ചു ഈ തരത്തിൽ ആക്കിയത് പിന്നിൽ ചില പ്രത്യേക മതവിഭാഗമാണെന്ന് യൂട്യൂബർ ! ആലുവ മെട്രോസ്റ്റേഷന് അടുത്തുവെച്ച് സംഭവിച്ചത് ഇതാണ്

ആലുവയിൽ മെട്രോ സ്റ്റേഷന് താഴെ വെച്ച് യൂട്യൂബ് ചാനൽ അവതാരികയെയും അതുപോലെ തന്നെ ക്യാമറാമേനേയും ഒരുകൂട്ടം ആളുകൾ ചേർന്ന് ആക്രമിച്ചു. സ്പടികം സിനിമയുമായി ബന്ധപ്പെട്ട കൊണ്ട് ചില അഭിപ്രായങ്ങൾ റെക്കോർഡ് ചെയ്യുകയായിരുന്നു അവതാരികയും ക്യാമറാമേനും. ഈ സമയത്തായിരുന്നു ഒരു കൂട്ടം ആളുകൾ അവിടെ എത്തിയത്. അവർ അവരോട് പറഞ്ഞു മെട്രോ സ്റ്റേഷൻ അടുത്ത് വെച്ച് ഷൂട്ട് ചെയ്യാൻ പാടില്ല എന്ന്.

എന്നാൽ അവതാരിക അവിടെയുള്ള പോലീസിനോട് ഇവിടെവെച്ച് ഷൂട്ട് ചെയ്യാൻ പാടില്ല എന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ പോലീസ് പറഞ്ഞ മറുപടി ഷൂട്ട് ചെയ്യുന്നതിൽ കുഴപ്പമില്ല എന്നാണ്. വീണ്ടും ഇവർ ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോഴാണ് എട്ടോളം വരുന്ന ഓട്ടോ ഡ്രൈവേഴ്സ് ഇവരെ മർദ്ദിക്കാൻ തുടങ്ങിയത്. യുവതി പറയുന്നത് യാതൊരു പ്രശ്നവും ഓട്ടോക്കാരുമായി അവിടെ ഉണ്ടായിരുന്നില്ല. എന്നിട്ടും അവർ ഒന്നും പറയാതെ ആക്രമിക്കുകയായിരുന്നു.

അക്രമണത്തിൽ ക്യാമറാമേന് കാര്യമായ പരിക്കേറ്റിട്ടുണ്ട്. ഓട്ടോക്കാർ യുവതിയുടെ ഫോൺ പിടിച്ച് വാങ്ങുകയും എറിയുകയും ഒക്കെ ചെയ്തു. ഓട്ടോക്കാർ ആക്രമിച്ചതിനെതിരെ യുവതി പോലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതി കേസ് രജിസ്റ്റർ ചെയ്തതിനുശേഷം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് മുൻപ് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിൽ ആക്രമണം ഉണ്ടാകും എന്ന് പറഞ്ഞുകൊണ്ട് മെസ്സേജ് വന്നിരുന്നു.

ആക്രമണത്തിൽ അയാൾക്ക് കണ്ണിനും മുഖത്തും നെഞ്ചിലും വയറ്റിലും ഒക്കെ നല്ല രീതിയിൽ പരിക്കുപറ്റിയിട്ടുണ്ട്. ഇവർ പറയുന്നത് ഇത് പ്ലാൻ ചെയ്തു നടത്തിയ ആക്രമണം ആണെന്നും ഇതിന് മുൻപും ഭീഷണി ഉണ്ടായിരുന്നു എന്നാണ്. ഒരു പെൺകുട്ടിയുടെ കയ്യിൽ കയറി പിടിച്ചു എന്നാണ് അക്രമിച്ചവർ പറയുന്നത്. പക്ഷേ അവർ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. പബ്ലിക് പ്ലെയ്സിൽ ഒരുപാട് ക്യാമറകൾ ഉണ്ടെന്നും അത് പരിശോധിച്ചാൽ മനസ്സിലാകും ഞങ്ങൾ ആരുടെയും കയ്യിൽ കയറി പിടിച്ചിട്ടില്ല എന്നുള്ളത് എന്നും അവർ പറയുന്നുണ്ട്.

ഓട്ടോക്കാരുടെ അടി കിട്ടിയിട്ട് മുഖത്തെ പല എല്ലുകളും പൊട്ടിയിട്ടുണ്ടെന്നും അതിന് സർജറി വേണമെന്ന് ഡോക്ടർമാർ പറയുന്നതെന്നും പറഞ്ഞു. ഓട്ടോക്കാരിൽ നിന്നും ആക്രമിക്കപ്പെട്ടയാൾ പറയുന്നത് അയാൾ രണ്ട് കുപ്പി ബിയർ അടിച്ചിട്ടുണ്ട് എന്നായിരുന്നു. അത് പോലീസുകാരോട് പറയുകയും ചെയ്തിട്ടുണ്ട് എന്നും പറഞ്ഞു. പരാതിക്കാരൻ പരാതി കൊടുത്തത് വധശ്രമത്തിനാണ്. ഒരു പ്രത്യേക മതസ്ഥരാണ് തന്നെ ആക്രമിച്ചതെന്നും അതുപോലെതന്നെ ആക്രമിക്കപ്പെട്ട സ്ഥലത്ത് ഒരു പ്രത്യേക മത വിഭാഗ വ്‌ളോഗേഴ്സും പല സ്ഥലത്തുനിന്നും ആ സമയത്ത് തന്നെ അവിടെ എത്തിയതും മുൻകൂട്ടിയുള്ള പ്ലാനിങ്ങിൻ്റെ ഭാഗമായാണ് എന്നാണ് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply