ആരുടെയെങ്കിലും മടിയിൽ കിടക്കുകയോ ചുംബിക്കുകയോ കെട്ടിപിടിക്കുകയോ ചെയ്താൽ അവിടെ വന്നു നിന്നെ തല്ലും – ശിവദയോട് പറഞ്ഞ വാക്കുകൾ വൈറൽ ആകുന്നു

shivadha and vineeth

നടൻ വിനീത് ഡയറക്ടർ ആയ മഴ എന്ന ആൽബത്തിൽ അഭിനയിച്ചുകൊണ്ട് പിന്നീട് സിനിമയിൽ നായികയായി മാറിയ നടിയാണ് ശിവദ. നടി ഇപ്പോൾ മലയാള സിനിമകളിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും സജീവമാണ്. സ്വാസിക അവതാരികയായി എത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ ശിവദ പങ്കെടുത്തിരുന്നു. അവിടെവെച്ച് ശിവദ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

സ്വാസിക ശിവദയോട് പേഴ്സണൽ ലൈഫിനെ കുറിച്ചും സിനിമയെക്കുറിച്ചും ഒക്കെ ചോദ്യങ്ങൾ ചോദിച്ചിരുന്നു. പരിപാടിയുടെ ഇടയിൽ തന്നെ സ്വാസിക കൂടെ അഭിനയിച്ച നടന്മാരെ കുറിച്ചും അവരുമായുള്ള സൗഹൃദത്തെക്കുറിച്ചും ഒക്കെ സംസാരിക്കുവാൻ വേണ്ടി ശിവദയോട് പറഞ്ഞിരുന്നു. ശിവദ ആ സമയത്ത് നടനും അതുപോലെ തന്നെ സംവിധായകനുമായ വിനീതിനെ കുറിച്ചായിരുന്നു സംസാരിച്ചത്. ആദ്യമായി വിനീതിൻ്റെ മഴ എന്ന ആൽബത്തിലാണ് താൻ അഭിനയിച്ചത് എന്നും അവിടെ വെച്ച് ഉണ്ടായ ചില രസകരമായ കാര്യങ്ങളാണ് ശിവദ പറഞ്ഞത്.

മഴയുടെ ഓഡിഷനു വേണ്ടി പോയപ്പോഴാണ് വിനീതിനെ ആദ്യമായി കണ്ടത്. അവിടെവെച്ച് ആൽബത്തിലേക്ക് എന്നെ സെലക്ട് ചെയ്യുകയായിരുന്നു എന്നും ശിവദ പറഞ്ഞു. വിനീതിൻ്റെ നാടായ കണ്ണൂരിൽ വെച്ചായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിങ്ങിനിടെ എൻ്റെ കയ്യിൽ പിടിച്ച് ചെറുതായി കെട്ടിപ്പിടിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ആ രംഗത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. അതുപോലെ തന്നെ പാട്ടിനിടയിൽ നായകൻ്റെ മടിയിലിരിക്കുന്ന ഒരു സീനും കൂടി ഉണ്ടായിരുന്നു എന്നാൽ ഈ രണ്ട് സീനുകളും ചെയ്യാൻ പറഞ്ഞപ്പോൾ ഞാൻ എനിക്ക് പറ്റില്ല അത്തരം സിനുകൾ ഒന്നും ചെയ്യാൻ എന്ന് പറഞ്ഞു.

താൻ ഇത്തരം ഇൻ്റിമേറ്റ് സീൻ ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ വിനീത് ശിവദയോട് പറഞ്ഞത് ഇവിടെവെച്ച് ഈ സീൻ ചെയ്യാതെ പിന്നെ വല്ല സിനിമയിലും പോയി അഭിനയിക്കുമ്പോൾ ഇത്തരം ഉമ്മ വയ്ക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യുന്ന സീനുകൾ ചെയ്യുകയോ ചെയ്താൽ അവിടെ വന്ന് നിന്നെ തല്ലുമെന്ന് പറഞ്ഞു. ഇതൊക്കെ വിനീത് പറഞ്ഞത് ശിവദയുടെ അമ്മയുടെ മുന്നിൽ വച്ച് തന്നെയായിരുന്നു. ഈ ആൽബത്തിൽ ശിവദയുടെ കൂടെ അഭിനയിച്ചത് സുധി എന്ന് പറയുന്ന ഒരാളായിരുന്നു.

ഇതിൽ രണ്ടുപേരും രണ്ട് ധ്രുവങ്ങളിൽ നിന്നുകൊണ്ടാണ് കെട്ടിപ്പിടിക്കുന്ന സീനൊക്കെ അഭിനയിച്ചത്. ഇപ്പോൾ ആ ആൽബം കാണുമ്പോൾ ചിരി വരുന്നു എന്നും നടി പറഞ്ഞു. എന്നാൽ സിനിമയിലെത്തിയപ്പോൾ കെട്ടിപ്പിടിക്കലും ഉമ്മ കൊടുക്കലും ഒക്കെ ഉള്ള സീനുകൾ പലതും അഭിനയിച്ചിട്ടുണ്ടെന്നും ശിവദ പറഞ്ഞു. ആൽബം ചെയ്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയുടെ റിലീസ്. ആ സമയത്ത് തൃഷ അഭിനയിക്കുന്നത് കണ്ടു നോക്കിയിട്ട് അതുപോലെ പഠിക്ക് എന്നൊക്കെ പറയുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply