മോഹൻലാൽ അച്ഛനെ ഉമ്മവെച്ചതിനു കാരണം ഇതാണ് – ഒടുവിൽ ശ്രീനിവാസന് പിന്നാലെ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞുകൊണ്ട് വിനീത് ശ്രീനിവാസൻ

മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് ചിത്രങ്ങൾ കാണുവാൻ ഇപ്പോഴും പ്രേക്ഷകർ ഏറെയാണ്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇനിയും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും. മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ് എന്ന താര സംഘടനയായ അമ്മയുടെ പരിപാടിയിൽ മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച് എത്തിയിരുന്നു.അവിടെവെച്ച് മോഹൻലാൽ ശ്രീനിവാസനെ ചേർത്തുപിടിച്ചുകൊണ്ട് കവിളിൽ ഉമ്മ വെച്ചിരുന്നു.

ഈ ഒരു ദൃശ്യം കണ്ട പ്രേക്ഷകർ ഒക്കെ സന്തോഷിക്കുകയും ചെയ്തിരുന്നു. ശ്രീനിയെ അവിടെവെച്ച് കണ്ടതിനുശേഷം മോഹൻലാൽ പറഞ്ഞത് പെട്ടെന്ന് ശ്രീനിയെ കണ്ടപ്പോൾ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വന്നെന്നും അപ്പോളാണ് അത് ചെയ്തതെന്നും അല്ലാതെ കരുതിക്കൂട്ടി ചെയ്തതല്ലെന്നും. ഒരുപാട് നാളുകൾക്കു ശേഷം ആയിരുന്നു രണ്ടുപേരും അവിടെ വെച്ച് കണ്ടുമുട്ടിയതും.ഈ സംഭവത്തെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ഇന്ത്യൻ എക്സ്പ്രസ്സിന് ശ്രീനിവാസൻ നൽകിയ അഭിമുഖത്തിൽ ശ്രീനിവാസനോട് എന്തിനാണ് ചാനൽ പരിപാടിയിൽ മോഹൻലാൽ താങ്കളെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചതെന്ന് ചോദിച്ചപ്പോൾ ശ്രീനിവാസൻ പറഞ്ഞത് ആ ഒരു സംഭവത്തോടെ മോഹൻലാലിനെ എന്തുകൊണ്ടാണ് കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നതെന്ന് മനസ്സിലായി എന്നാണ്.

ഈ സംഭവത്തെക്കുറിച്ച് ശ്രീനിവാസൻ്റെ മകനായ വിനീത് ശ്രീനിവാസൻ പറയുന്ന ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. വിനീത് പറഞ്ഞത് ഈ പരിപാടിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ശ്രീനിവാസന് നല്ല രീതിയിൽ മാറ്റങ്ങൾ ഉണ്ടായി എന്നാണ്. പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛന് ഒരു ഊർജ്ജം വന്നെന്നും മോഹൻലാൽ ഉമ്മ വെച്ചപ്പോൾ വളരെയധികം സന്തോഷം തോന്നിയെന്നും ശ്രീനിവാസൻ വിനീതിനോട് പറഞ്ഞു.

ഒരു അഭിമുഖത്തിനിടയായിരുന്ന വിനീത് ഈ കാര്യങ്ങളൊക്കെ പറഞ്ഞത്. വിനീത് മഴവിൽ മനോരമയുടെ ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ അവിടെയുള്ളവർ ആയിരുന്നു വിനീതിനോട് അച്ഛൻ അവാർഡ് പരിപാടിക്ക് വന്നിരുന്നു എന്ന് പറഞ്ഞത്. മോഹൻലാൽ ശ്രീനിവാസിനെ ഉമ്മ വയ്ക്കുന്നത് അവർക്കെല്ലാം വളരെയധികം സന്തോഷമുണ്ടാക്കിയ നിമിഷമായിരുന്നു എന്നും വിനീതിനോട് പറഞ്ഞു. മോഹൻലാലിൻ്റെ ഭാര്യയായ സുചിത്ര ആൻ്റി അതിനുശേഷം വിനീതനെ വിളിച്ചു എന്നും പറഞ്ഞു.

കുറേനാളുകൾക്കുശേഷൻ അച്ഛനെ കണ്ട സന്തോഷത്തിലാണ് മോഹൻലാൽ അച്ഛനെ ഉമ്മവെച്ചത് എന്നും സുചിത്ര ആൻ്റി തന്നോട് പറഞ്ഞിരുന്നെന്നും വിനീത് പറഞ്ഞു. അതുകൊണ്ടുതന്നെ അവിടെയുണ്ടായ സംഭവങ്ങളൊക്കെ അറിഞ്ഞിട്ടായിരുന്നു വിനീത് വീട്ടിലേക്ക് എത്തിയത്. ശ്രീനിവാസിനോട് അച്ഛന് അവിടെ പോയപ്പോൾ എന്തു തോന്നി എന്ന് ചോദിച്ചു. കൂടെ ജോലി ചെയ്തവരെയൊക്കെ കണ്ടതും അതുപോലെ തന്നെ ആൾക്കൂട്ടത്തിനിടയിൽ പോയപ്പോഴും വളരെയധികം സന്തോഷമാണ് ഉണ്ടായിരുന്നത് എന്ന് ശ്രീനിവാസൻ പറയുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply