എന്റെ സിനിമ കണ്ടിട്ട് അച്ഛൻ ഇന്നുവരെ കൊള്ളാം എന്ന് പറഞ്ഞിട്ടില്ല – അതിനൊരു കാരണം ഉണ്ട്! തുറന്നു പറഞ്ഞു വിനീത് ശ്രീനിവാസൻ

മലയാള സിനിമ മേഖലയിലെ ഓൾ റൗണ്ടർ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങളിൽ ഒരാളാണ് വിനീത് ശ്രീനിവാസൻ. നടൻ ശ്രീനിവാസന്റെ മകനാണ് താരം. ഗായകനായി സിനിമ ലോകത്തേക്ക് കടന്നുവന്ന വിനീത് പിന്നെ അഭിനയരംഗത്തേക്കും ശേഷം സംവിധാന രംഗത്തേക്കും സജീവമായി തുടരുകയായിരുന്നു. മാതൃഭൂമി ന്യൂസിന് ഈയിടെ കൊടുത്ത അഭിമുഖത്തിലൂടെ താരം തന്റെ അച്ഛനെക്കുറിച്ച് തുറന്നു പറയുകയായിരുന്നു. തന്റെ സിനിമകൾ കണ്ടിട്ട് അച്ഛൻ ശ്രീനിവാസൻ ഇതുവരെ കൊള്ളാം എന്ന് പറഞ്ഞിട്ടില്ലെന്ന് വിനീത് പറയുന്നു.

തട്ടത്തിൻ മറയത്ത് എന്ന വിനീത് സിനിമയുടെ തിരക്കഥ തന്റെ അച്ഛന് വായിക്കാൻ കൊടുത്തപ്പോൾ വളരെ സന്തോഷത്തോടുകൂടിയായിരുന്നു അദ്ദേഹം അഭിപ്രായം പറഞ്ഞിരുന്നതെന്നും സത്യം പറഞ്ഞാൽ അച്ഛന്റെ അടുത്ത് തന്നെ സിനിമകളെക്കുറിച്ച് അഭിപ്രായങ്ങൾ ഒന്നും താൻ ചോദിക്കാറില്ലെന്നും വിനീത് തുറന്നു പറയുന്നു. അച്ഛന്റെ എഴുത്ത് തനിക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണെന്നും സർക്കാസ്റ്റിക് ആയ രീതിയിൽ വളരെ ആഴത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള പ്രത്യേക കഴിവ് തന്റെ അച്ഛനുണ്ടെന്നും അച്ഛൻ കൊണ്ടുവരുന്ന പുതുമ തന്നെയാണ് ഏറ്റവും ഇഷ്ടമെന്നും വിനീത് കൂട്ടിച്ചേർത്തു.

അച്ഛന്റെ തിരക്കഥകൾ എല്ലാം എപ്പോഴും പുതുമയുള്ള ഒന്നായിരിക്കും എന്നും അവയെല്ലാം ജീവിതവുമായി ചേർന്ന് നിൽക്കുന്നതായിരിക്കും എന്നും വിനീത് പറഞ്ഞു. അച്ഛന്റെ തിരക്കഥകളിൽ നമുക്ക് ചുറ്റും ജീവിക്കുന്ന പലരെയും കാണാൻ സാധിക്കും എന്നും ഒപ്പം അച്ഛന്റെ മനസ്സിലുള്ള സെൻസ് ഓഫ് ഹ്യൂമർ അതിൽ നിറഞ്ഞു നിൽക്കുന്നുണ്ടാകുമെന്നും വിനീത് പറഞ്ഞു. ‘കുറുക്കൻ’ എന്ന പുതിയ സിനിമയാണ് വിനീത് ഒടുവിലായി അഭിനയിച്ച ചിത്രം. അച്ഛൻ ശ്രീനിവാസനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. നവാഗതനായ ജയലാൽ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഷൈൻ ടോം ചാക്കോ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തത്. കുറുക്കൻ എന്ന പുത്തൻ സിനിമയുടെ ചിത്രീകരണം ഏതാണ്ട് അവസാനിച്ചു എന്നാണ് പുതിയ റിപ്പോർട്ട്. ശ്രുതി ജയൻ, സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വതി ലാൽ, ജോജി ജോൺ, ബാലാജി ശർമ, കൃഷ്ണൻ ബാലകൃഷ്ണൻ, അസീസ് നെടുമങ്ങാട്, നന്ദൻ, ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മനോജ് റാം സിംഗ് ആണ്. സംവിധായകൻ കൂടിയായ ജിബു ജേക്കബ് ആണ് ചിത്രത്തിന്റെ ക്യാമറകൾ ചലിപ്പിച്ചിരിക്കുന്നത്. രഞ്ജൻ എബ്രഹാം ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply