ഫാന്റയുടെ ടിന്നും പിടിച്ച് ദുൽഖറിന്റെ മടിയിൽ ഇരുന്ന് അച്ഛന്റെ ഡാൻസ് കണ്ടിരിക്കുന്ന പ്രണവ് മോഹൻലാൽ…പ്രണവിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ പറയുന്ന വാക്കുകൾ ശ്രദ്ധേയമാകുന്നു

മലയാള സിനിമയിലെ താര രാജാക്കന്മാരെ കുറിച്ചും അവരുടെ കുടുംബ വിശേഷങ്ങളും അറിയാൻ മലയാളികൾക്ക് എന്നും കൗതുകമാണ്. ഇന്ത്യൻ സിനിമയുടെ തന്നെ മികച്ച താരങ്ങളിൽ ഇടം പിടിച്ചിട്ടുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാലും മമ്മൂട്ടിയും. നാലും അഞ്ചും പതിറ്റാണ്ടുകൾ നീളുന്ന അവരുടെ ജൈത്രയാത്ര ഇന്നും തുടരുകയാണ്. ഇവർക്ക് പിന്നാലെ ഇവരുടെ മക്കളും മലയാള സിനിമയിൽ തന്റേതായ ഇടം നേടിയിരിക്കുകയാണ്.

ദുൽഖർ സൽമാൻ ഇന്ന് മലയാള സിനിമയും കടന്ന് തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായകനായി അരങ്ങേറ്റം കുറിച്ച താരപുത്രനാണ് പ്രണവ് മോഹൻലാൽ. ഇപ്പോഴിതാ ദുൽഖറിന്റെയും പ്രണവിനെയും സൗഹൃദത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ വിനീത് ശ്രീനിവാസൻ. താരങ്ങളുടെ സംഘടനയായ അമ്മയുടെ ആദ്യത്തെ പരിപാടിയിൽ വെച്ചാണ് പ്രണവിനെ ആദ്യമായി കണ്ടതെന്ന് വിനീത് പറയുന്നു.

അന്ന് ദുൽഖറിന്റെ മടിയിൽ ഇരിക്കുന്ന ഒരു കൊച്ചു കുട്ടിയായിരുന്ന പ്രണവ് മോഹൻലാൽ. പരിപാടിയിൽ മോഹൻലാൽ ഡാൻസ് ചെയ്യുന്നത് നോക്കി ഇരിക്കുകയായിരുന്നു ദുൽഖറിന്റെ മടിയിലിരുന്ന് പ്രണവ്. പ്രണവിനെയും ദുൽഖറിനെയും കാണുമ്പോൾ എപ്പോഴും ഇത് ഓർക്കാറുണ്ടെന്നും വിനീത് പറഞ്ഞു. 1995ലാണ് ആദ്യമായി വിനീത് പ്രണവിനെ കാണുന്നത്. കുറച്ചു മാറിയിട്ട് ആയിരുന്നു പ്രണവും ദുൽഖറും ഇരുന്നത്.

സോഫ്റ്റ് ഡ്രിങ്ക്സ് കയ്യിൽ പിടിച്ച ഒരു ചെറിയ കുട്ടിയായിരുന്നു അന്ന് പ്രണവ്. ദുൽഖറും അന്ന് ചെറുതാണ്. “തേന്മാവിൻ കൊമ്പത്ത്” എന്ന ചിത്രത്തിലെ “മാനം തെളിഞ്ഞെ നിന്നാൽ” എന്ന പാട്ടിന് മോഹൻലാൽ ഡാൻസ് ചെയ്യുകയായിരുന്നു അപ്പോൾ. സിനിമയിലേതു പോലെ തേൻമാവിൻ കൊമ്പത്തിലെ കോസ്റ്റ്യൂം ഒക്കെ ഇട്ട് മോഹൻലാൽ ഡാൻസ് കളിച്ചത് ഇന്നും ഓർമ്മയുണ്ട് എന്ന് വിനീത് പറയുന്നു. ഫാന്റ കുടിച്ച് അച്ഛൻ ഡാൻസ് ചെയ്യുന്നത് നോക്കി നിൽക്കുകയായിരുന്നു അന്ന് പ്രണവ്.

ഇടയ്ക്ക് രണ്ടു പേരെയും കാണുമ്പോൾ ഇതെല്ലാം ഓർക്കാറുണ്ട് എന്ന് വിനീത് പറഞ്ഞു. പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം “ഹൃദയം” ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ വീണ്ടും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ്. 2022 ജനുവരി 21ന് ആയിരുന്നു “ഹൃദയം” തിയേറ്ററിൽ റിലീസ് ചെയ്തത്. പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് ചിത്രമായി ഇത് മാറുകയും ചെയ്‌തു.

ഇപ്പോഴിതാ ഒരു വർഷം പിന്നിടുമ്പോൾ പ്രണയ ദിനത്തിൽ വീണ്ടും തിയേറ്ററുകൾ ഇളക്കി മറക്കാൻ എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്റെ “ഹൃദയം”. ഗാനങ്ങൾ കൊണ്ടും പ്രമേയം കൊണ്ടും യുവാക്കൾ ഏറ്റെടുത്ത ഒരു കാമ്പസ് പ്രണയ ചിത്രം ആയിരുന്നു “ഹൃദയം”. വിനീത് ശ്രീനിവാസൻ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ ആയിരുന്നു ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങൾ ആയെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply