അമ്പലത്തിലെ ഗാനമേളക്ക് ശേഷം ജീവനുംകൊണ്ട് ഓടി കാറിൽ കയറി രക്ഷപ്പെട്ടു വിനീത് ശ്രീനിവാസൻ ! അമ്പല കമ്മിറ്റി താരത്തോട് ചെയ്തതിനു ശക്തമായ വിമർശനം

vineeth sreenivasan latest

നടൻ ശ്രീനിവാസിൻ്റെ മകനായ വിനീത് ശ്രീനിവാസൻ മലയാളികൾക്കെല്ലാം സുപരിചിതനായ നടനാണ്. അദ്ദേഹം അഭിനേതാവ് മാത്രമല്ല ഗായകനും സംവിധായകനും തിരക്കഥാകൃത്ത് നിർമ്മാതാവ് ഗാന രചയിതാവും ഒക്കെയാണ്. വിനീത് ശ്രീനിവാസൻ മലയാള സിനിമയായ സൈക്കിളിലെ കഥാപാത്രം ചെയ്തു കൊണ്ടാണ് അഭിനയരംഗത്തേക്ക് കാലെടുത്തു വെച്ചത്. നിരവധി സ്റ്റേജുകളിൽ ഗാനമേളകളിലും ഒക്കെ വിനീത് പാട്ടു പാടാറുമുണ്ട്.

വാരനാട് ദേവി ക്ഷേത്രത്തിൽ നടൻ വിനീത് ശ്രീനിവാസനെ ഗാനമേളിക്കു വേണ്ടി ക്ഷണിച്ചിരുന്നു. കുംഭഭരണി ഉത്സവത്തിൻ്റെ അവസാന ദിവസം രാത്രി പത്തുമണിക്ക് ആയിരുന്നു വിനീതിൻ്റെ ഗാനമേള. അമ്പലത്തിൽ വിനീതിൻ്റെ ഗാനമേള കാണുവാൻ വേണ്ടി ജന തിരക്കായിരുന്നു. സംഘാടകർക്കൊന്നും തന്നെ ജനങ്ങളെ നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. ഗാനമേളക്ക് ശേഷം സ്റ്റേജിൽ നിന്നും വിനീത് ഇറങ്ങി ഓടുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ഗാനമേള കഴിഞ്ഞതും വിനീത് സ്റ്റേജിൽ നിന്നും ഓടി വരുന്നതും വീഡിയോയിൽ കാണാം കൂടെ കുറച്ചാളുകളും ഓടുന്നുണ്ട്. വിനീത് ഒന്നും ശ്രദ്ധിക്കാതെ ഓടി കാറിൽ കയറുന്നതും കാണാം. അമ്പലത്തിൽ ഉള്ള ആളുകൾ ഗാനമേളക്കുശേഷം വിനീതിനെ വട്ടമിട്ട് പിടിക്കുമോ എന്ന് പേടിച്ചായിട്ടായിരിക്കും അദ്ദേഹം ഓടിപ്പോയത്. കാരണം ജനത്തിരക്ക് ആയതുകൊണ്ട് തന്നെ ആളുകളെ നിയന്ത്രിക്കാൻ പറ്റില്ലെന്ന് സംഘാടകർക്കും മനസ്സിലായി കാണും.

ആരാധകർ ഒട്ടും തന്നെ മനസ്സിലാക്കുന്നില്ല സെലിബ്രിറ്റീസിൻ്റെ വിഷമങ്ങളും. പല സ്ഥലങ്ങളിൽ നിന്നും സെലിബ്രിറ്റീസിന് പല മോശം അനുഭവങ്ങളും നേരിടേണ്ടി വരുന്നതുകൊണ്ടാണ് ഇവർ ഇത്തരത്തിൽ ഓടി രക്ഷപ്പെടുകയും ചെയ്യുന്നത്.വിനീത് ശ്രീനിവാസൻ്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം തങ്കം ആണ്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശഹീദ് ആറാഫത്താണ്. ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് ബിജുമേനോൻ, അപർണ ബാലമുരളി ഗിരീഷ് കുൽക്കർണി തുടങ്ങിയവരാണ്.

വിനീത് ശ്രീനിവാസൻ്റെ റിലീസ് ആവാനിരിക്കുന്ന ചിത്രം ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന 2018 ആണ്. ഈ ചിത്രത്തിൽ അഖിൽ പി ധർമജൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരേൻ റാം, അപർണ ബാലമുരളി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 2018 ൽ കേരളത്തിലെ മിക്ക ജില്ലകളും പ്രളയം കാരണം വെള്ളത്തിനടിയിലായി. പലതരത്തിലുള്ള നാശനഷ്ടത്തിൽ ആയിരുന്നു. ഒരുപാട് പേർക്ക് അവരുടെ ജീവനും അതുപോലെതന്നെ പലർക്കും സ്വത്തും ഒക്കെ നഷ്ടപ്പെട്ടു.

എന്നാൽ പലരും ഈ സമയത്ത് അപകടത്തിൽപ്പെട്ടവരെയൊക്കെ രക്ഷപ്പെടുത്തിക്കൊണ്ട് പോപ്പുലർ ആവുകയും ചെയ്തിരുന്നു. പ്രളയത്തിൻ്റെ പശ്ചാത്തലത്തിലാണ് ജൂഡ് ആന്റണി 2018 എന്ന സിനിമ നിർമ്മിക്കുന്നത്. പ്രളയത്തിൽ ധൈര്യം കാണിച്ച അത്തരം ആൾക്കാരുടെയും അതുപോലെ തന്നെ സമൂഹത്തിലുള്ളവരോടുള്ള അവരുടെ സഹാനുഭൂതിയും അതിജീവനത്തിൻ്റെയും ഒക്കെ കഥയാണ് ഇതിൽ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply