നിരന്തരം ഉള്ള മദ്യപാനവും വിവാഹമോചനവും എല്ലാം ആകാം വിനീത് ശ്രീനിവാസൻ തന്നെ മാറ്റി നിർത്താൻ ഉള്ള കാരണം എന്ന് ഭഗത്

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് ഭഗത് മാനുവൽ. വിനീത് ശ്രീനിവാസനാണ് ഭഗതിനെ സിനിമയിലേക്ക് കൊണ്ടുവന്നത്. ഇപ്പോൾ വിനീതുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ച് അടുത്ത സമയത്ത് നൽകിയ ഒരു അഭിമുഖത്തിൽ ഭഗത് പറയുന്നതാണ് ശ്രദ്ധ നേടുന്നത്.

വിനീതേട്ടൻ ഒരു ഫാമിലി പേഴ്സൺ ആണ്. അപ്പോൾ വിവാഹമോചനം എന്നൊക്കെ കേൾക്കുമ്പോൾ അദ്ദേഹത്തിന് ഉള്ളിൽ എന്നെക്കുറിച്ച് ചില തോന്നൽ ഒക്കെ തോന്നിയിട്ടുണ്ടാവും. മലർവാടി ഒക്കെ ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന് എന്നിൽ നല്ല പ്രതീക്ഷയായിരുന്നു. നമ്മുടെ ഗുരുനാഥനാണ് അദ്ദേഹം അദ്ദേഹത്തിന്റെ പ്രതീക്ഷകൾ നഷ്ടമാകുമ്പോൾ മാറ്റിനിർത്തില്ലേ.? ഇനിയും ലക്ഷ്യങ്ങൾ ഉണ്ട്. അതിന്റെ പുറകെ ഞാൻ യാത്ര ചെയ്യുന്നു. മദ്യപാനം വേണ്ടെന്ന് തീരുമാനിച്ചത് ഞാൻ തന്നെയാണ്.

അതിനേക്കാളും ജീവിതത്തിൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അതിൽ നിന്നും പുറത്ത് കടക്കുവാൻ സാധിച്ചു. നമ്മൾ ജീവിതത്തിൽ തെറ്റുകൾ ചെയ്തിരുന്നുവെന്ന് സ്വയം മനസ്സിലാക്കുമ്പോൾ ഒരു പോയിന്റിലേക്ക് എത്തും. ആ ഒരു പേടിയുണ്ടല്ലോ സിനിമ നഷ്ടമാകുമോ എന്നത് അതൊക്കെ ഇപ്പോൾ മാറി. സിനിമയുടെ ഭാഗമായി എപ്പോഴും പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ട് എന്നും ഭാഗത് പറയുന്നു. ആദ്യ വിവാഹമോചനത്തെ കുറിച്ചും രണ്ടാം വിവാഹത്തെക്കുറിച്ച് ഒക്കെയാണ് താരം സംസാരിച്ചത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply