സിനിമ നടികൾ മോശക്കാരോ? സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോ പലരും പറഞ്ഞത് പെട്ടന്ന് കെട്ടിക്കോ ഇല്ലെങ്കിൽ പണിപാളും എന്നാണ് – വിൻസി അലോഷ്യസ്

2018 ൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടാലൻ്റ് ഹണ്ട് ഷോ ആയ നായിക നായകൻ എന്ന പ്രോഗ്രാമിലെ റണ്ണറപ്പായിരുന്നു വിൻസി സോണി അലോഷ്യസ്. ഈ ഷോയ്ക്ക് ശേഷം വിൻസി മഞ്ജു വാര്യരോടൊപ്പം ഗർഭിണിയായ ഒരു സ്ത്രീയായി ഒരു പരസ്യത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് മഴവിൽ മനോരമയിലെ D 5 ജൂനിയർ എന്ന പ്രോഗ്രാമിൻ്റെ അവതാരികയുമായി വന്നു. നായിക നായകൻ എന്ന പരിപാടിയിലൂടെ ആരാധകരെ നേടിയെടുത്ത വിൻസി സുരാജ് വെഞ്ഞാറമൂട് സൗബിൻ ഷാഹിർ തുടങ്ങിയവരുടെ കൂടെ വികൃതി എന്ന സിനിമയിൽ അഭിനയിച്ചു.

ഈ സിനിമയിലൂടെ ആയിരുന്നു വിൻസിയുടെ ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശം. വിൻസി മലപ്പുറംകാരിയാണ്. അസുഖം വന്ന് വീട്ടിലിരിക്കുന്ന സമയത്ത് ആയിരുന്നു മഴവിൽ മനോരമയിലെ നായികാ നായിക എന്ന റിയാലിറ്റി ഷോയുടെ പരസ്യം കാണുന്നതും അതിലേക്ക് അപേക്ഷിക്കുകായും ചെയ്തത്. ആദ്യ ഓഡിഷനിൽ പരാജയപ്പെടുകയായിരുന്നു വിൻസി. എന്നാൽ സംവിധായകൻ ലാൽ ജോസിൻ്റെ തെരഞ്ഞെടുപ്പിന് ഇടയിൽ ഷോയിലേക്ക് അവസരം കിട്ടിയതാണ് വിൻസിക്ക്. സിനിമയിലെത്തിയ വിൻസി തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളൊക്കെ തന്നെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിരുന്നു.

സിനിമയിലെത്തിയ വിൻസിയോട് പലരും പറഞ്ഞ കാര്യങ്ങളാണ് വിൻസി ഇപ്പോൾ പറയുന്നത്. ആ സമയത്ത് വിൻസിയോട് പലരും ചോദിച്ചിരുന്നു സിനിമ മേഖലയിൽ പെൺകുട്ടികൾക്ക് സുരക്ഷിതത്വമില്ലേ എന്ന്. റിയാലിറ്റി ഷോയായ നായിക നായകൻ എന്ന പരിപാടിയിലേക്ക് പോകുന്നത് വീട്ടുകാർ അറിഞ്ഞിരുന്നില്ല എന്നും വിൻസി പറഞ്ഞു. ആദ്യം ഈ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ വീട്ടിൽ നിന്നും എതിർപ്പ് ആയിരുന്നെന്നും പിന്നീട് അവരാണ് ഏറ്റവും കൂടുതൽ സപ്പോർട്ട് തന്നത് എന്നും പറഞ്ഞു.

ആദ്യം എതിർത്ത വീട്ടുകാർ ഇപ്പോൾ നല്ല സിനിമകളിൽ ഓഫർ വരുമ്പോൾ പറയുന്നത് സിനിമകൾ ചെയ്യാനാണ്. നായിക നായകനിൽ പങ്കെടുക്കുവാൻ വീട്ടുകാരെ കൊണ്ട് സമ്മതിപ്പിക്കുവാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്നും പറഞ്ഞു. അതിലെ പെർഫോമൻസ് കണ്ട് പലരും വീട്ടുകാരോട് പറഞ്ഞപ്പോൾ ആയിരുന്നു അവർ സമ്മതിച്ചത് എന്നും പറഞ്ഞു. പലരുടെയും തെറ്റിദ്ധാരണയാണ് സിനിമാ മേഖലയിൽ പെൺകുട്ടികൾ സേഫ് അല്ല എന്നത്.

അതുകൊണ്ട് തന്നെ പലരും വിൻസിയോട് ചോദിച്ചിട്ടുണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ കുട്ടിക്കുണ്ടോ എന്ന്. ഒരിടയ്ക്ക് പള്ളിയിലെ പെരുന്നാളിന് പോയപ്പോൾ ഒരു ചേച്ചി വിൻസിയോട് പറഞ്ഞത് വേഗം കല്യാണം കഴിച്ചോ ഇല്ലെങ്കിൽ ചീത്ത പേരുണ്ടാകും എന്നും. പ്രിൻസി പറയുന്നത് പലർക്കും സിനിമയിൽ അഭിനയിക്കുന്ന പെൺകുട്ടികളെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ട് എന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply