തന്റെ അച്ഛൻ കള്ളനും ബലാത്സംഘ കേസിലെ ശിക്ഷിക്കപ്പെടാതെ പോയ പ്രതിയാണ് എന്ന് പറയുന്നതിലും അന്തസ്സ് അച്ഛൻ ചത്ത് എന്ന് പറയുന്നതാണ്; ഗണേഷ് കുമാറിനുള്ള മറുപടിയുമായി നടൻ വിനായകൻ.

മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണത്തിന് ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് നടൻ വിനായകൻ ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ പരാമർശങ്ങളാണ്. ഉമ്മൻചാണ്ടിയെ വിനായകൻ പരാമർശിച്ചതിനെതിരെ നടനും എംഎൽഎയുമായ ഗണേഷ് കുമാർ പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ ഗണേഷ് കുമാറിൻ്റെ പ്രസ്താവനകൾക്ക് മറുപടിയും ആയിട്ടാണ് വിനായകൻ ഇപ്പോൾ വന്നിരിക്കുന്നത്.

ഗണേഷ് കുമാർ പറഞ്ഞത് ഉമ്മൻചാണ്ടിയെ കുറിച്ച് പറയാൻ എന്ത് യോഗ്യതയാണ് വിനായകൻ ഉള്ളത് എന്നും അന്തസ്സില്ലാത്ത നടനാണ് എന്നുമാണ്. കൂടാതെ സ്വന്തം പിതാവിൻ്റെ മരണത്തെക്കുറിച്ച് വിനായകൻ പയറിഞ്ഞത് എൻ്റെ അച്ഛൻ ചത്തു എന്നാണ്. അതുകൊണ്ടുതന്നെ ഗണേഷ് കുമാർ പറയുന്നത് വിനായകൻ സ്വന്തം അച്ഛന് നൽകിയ വില ഒരു പട്ടിയുടേതോ പൂച്ചയുടേതോ ആണെന്നാണ്. കാരണം അത്രയും ലാഘവത്തോടെയാണ് അച്ഛൻ ചത്തു എന്ന് പറഞ്ഞത്.

വിനായകൻ്റെ ഈ ഒരു വാക്കുകളിലൂടെ തന്നെ അദ്ദേഹത്തിൻ്റെ സംസ്കാര ശൂന്യതയെ മനസ്സിലാക്കാൻ കഴിയും എന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. യഥാർത്ഥ കലാകാരന്മാരുടെ കൂട്ടത്തിൽ കൂട്ടാനാവില്ലെന്നും സിനിമ സംഘാടകർ വിനായകനെതിരെ ഉടനെ തന്നെ നടപടികൾ സ്വീകരിക്കണമെന്നും പറഞ്ഞിരുന്നു. എന്നാൽ ഗണേഷ് കുമാറിൻ്റെ വാക്കുകൾക്ക് മറുപടിയുമായി വിനായകൻ വീണ്ടും വന്നിരിക്കുകയാണ്. വിനായകൻ ഗണേഷ് കുമാറിനായുള്ള മറുപടിയായി പറയുന്നത് തൻ്റെ അച്ഛൻ കള്ളനാണെന്ന് പറയുന്നതിനേക്കാൾ അന്തസ്സോടെയാണ് അച്ഛൻ ചത്തു എന്ന് ഞാൻ പറഞ്ഞത്.

ശിക്ഷിക്കപ്പെടാതെ പോയ ഒരു ബലാൽസംഘ കേസിൽ ശിക്ഷിക്കപ്പെടാതെ പോയ പ്രതിയാണെന്നതും അതും അപ്പൻ്റെ അക്കൗണ്ടിൽ തന്നെയുണ്ട് മാടമ്പി ഗണേശ എന്നായിരുന്നു. കൂടാതെ വിനായകൻ പറഞ്ഞത് വെറും ഒരു ഗണേശന് തൻ്റെ ചുറ്റിലും മൈക്കും ക്യാമറയും ഒക്കെ വന്ന് കാണുമ്പോൾ അയാൾ വിചാരിക്കുന്നത് ശിവാജി ഗണേശൻ ആണെന്നാണ്. അതിൽ തെറ്റൊന്നും ഇല്ല കൂടാതെ അധികം സംസ്കാരം ഒന്നും പഠിപ്പിക്കേണ്ട എന്നും അഥവാ അങ്ങനെ പഠിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ നിൻ്റെ വാച്ച് ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഇരിക്കുന്ന കഥ വരെ ഞാൻ തോണ്ടി പുറത്തെടുക്കും എന്നും വിനായകൻ പറഞ്ഞു.

മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ആരാണ് ഈ ഉമ്മൻചാണ്ടി എന്നാണ് വിനായകൻ ചോദിച്ചത്. വിനായകൻ്റെ ഈ ഒരു ചോദ്യമാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. വിനായകൻ്റെ ഈ ഒരു ചോദ്യം പലരുടെയും മനസ്സിനെ വ്രണപ്പെടുത്തുകയും ചെയ്തു. നിങ്ങളുടെ അച്ഛൻ ചത്തു എൻ്റെ അച്ഛനും ചത്തു അതിന് ഞങ്ങൾ എന്തു ചെയ്യണം. അവൻ നല്ലവൻ ആണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം എനിക്ക് അങ്ങനെ തോന്നുന്നില്ല. കരുണാകരൻ്റെ കാര്യം പരിഗണിച്ചാൽ അദ്ദേഹം ആരാണെന്ന് നമുക്കൊക്കെ അറിയാം എന്നും ഒക്കെയാണ് ലൈവ് സ്ട്രീമിൽ വിനായകൻ പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply