ഉമ്മൻചാണ്ടി മരിച്ചപ്പോൾ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരന്റെ ഉള്ളിലെ ദുഷിപ്പാണ് വിനായകനിലൂടെ പുറത്ത് വന്നത് – വീഡിയോ വൈറൽ

കൊച്ചി കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചതിൻ്റെ ആഹ്‌ളാദപ്രകടനത്തിൽ പങ്കുചേരുന്ന നടന്മാരായ ജോജു ജോർജിൻ്റെയും വിനായകൻ്റെയും വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ 63 ആം ഡിവിഷൻ ആയ ഗാന്ധിനഗറിൽ വൻ ഭൂരിപക്ഷത്തോട് കൂടിയായിരുന്നു എൽഡിഎഫിൻ്റെ വിജയം. ബിന്ദു ശിവൻ എന്ന സിപിഎം സ്ഥാനാർഥി 2950 വോട്ടുകൾ നേടിയാണ് വിജയിച്ചത്.

എന്നാൽ അവിടുത്തെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 2263 വോട്ടുകളാണ്. എൽഡിഎഫിൻ്റെ വിജയാഘോഷത്തിൽ നടൻ ജോജു ജോർജും വിനായകനും അർമാദിക്കുകയായിരുന്നു. ഈ ആഘോഷത്തിൻ്റെ ആഹ്ലാദപ്രകടനത്തിൻ്റെ ഭാഗമായി ജോജുവും വിനായകനും മറ്റ് എൽഡിഎഫ് അനുഭാവികളോടൊപ്പം നിന്നു കൊണ്ട് റോഡിൽ വെച്ചായിരുന്നു ആഘോഷം. കൊച്ചിയിലെ കെഎസ്ആർടിസി ബസ്റ്റാൻഡിൻ്റെ അടുത്ത് എത്തിയപ്പോഴായിരുന്നു രണ്ടുപേരും ഇവരുടെ ആഹ്ലാദപ്രകടനത്തിൽ പങ്കുചേർന്നത്.

കൊച്ചിയിലെ 63 ആം ഡിവിഷനിൽ 687 വോട്ടിൻ്റെ ഭൂരിപക്ഷത്തോട് കൂടിയായിരുന്നു ബിന്ദു ശിവൻ ജയിച്ചത്. എൽഡിഎഫിൻ്റെ സ്ഥിരം സീറ്റ് തന്നെയായിരുന്നു അവിടെ. വിജയാഘോഷത്തിൻ്റെ ഭാഗമായി തെരുവിലേക്കിറങ്ങിയ പാർട്ടി പ്രവർത്തകർക്കൊപ്പം ചേർന്നുള്ള ജോജു ജോർജിൻ്റെയും വിനായകൻ്റെയും കൊടികൾ ഉയർത്തിയും കൂടാതെ കൊട്ടും മേളവും ഒക്കെ ചേർന്നുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം എൽഡിഎഫ് വിജയിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതലായിരുന്നു ഈ വർഷത്തെത്. കഴിഞ്ഞ വർഷം 106 വോട്ടുകൾക്കായിരുന്നു വിജയം എന്നാൽ ഈ വർഷം ഭൂരിപക്ഷം 687 ആയി ഉയരുകയും ചെയ്തു. ഇതിനു മുൻപത്തെ തെരഞ്ഞെടുപ്പുകളെ വെച്ച് നോക്കുമ്പോൾ എൻഡിഎയുടെയും വി ഫോർ കൊച്ചിയുടെയും പ്രകടനം മോശമായിരുന്നു. എൽഡിഎഫിൻ്റെ വിജയാഘോഷത്തിൻ്റെ ആഹ്ലാദപ്രകടനത്തിൻ്റെ ഭാഗമായി ഇലത്താളം കൊട്ടുന്ന ജോജുവിനെയും അതിനനുസരിച്ച് കൊണ്ട് താള ചുവടുകൾ വച്ചു ഡാൻസ് ചെയ്യുന്ന വിനായകനെയും ആണ് വീഡിയോയിലൂടെ കാണുവാൻ സാധിക്കുന്നത്.

തിരഞ്ഞെടുപ്പിൽ വിജയിച്ച ബിന്ദു ശിവന് വിജയാശംസകൾ നേർന്നുകൊണ്ട് വിനായകൻ തൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റിന് വിനായകൻ കൊടുത്ത ക്യാപ്ഷൻ പണാധിപത്യം തോറ്റു ജനാധിപത്യം ജയിച്ചു, വിജയാശംസകൾ എന്നാണ്. വിനായകൻ റോഡിലൂടെ എൽഡിഎഫിന് വേണ്ടി വിജയക്കൊടി പാറിച്ചുകൊണ്ടും എൽഡിഎഫിന് വേണ്ടി മുദ്രാവാക്യം വിളിച്ചും അലറുകയും ചെയ്യുന്നുണ്ട്. നടൻ വിനായകൻ വാഹനത്തിനു മുകളിലും ജോജു ജോർജ് റോഡിലും ആയിരുന്നു.

ഇപ്രാവശ്യം ഭൂരിപക്ഷം 5 ഇരട്ടിയായി ഉയർത്തി കൊണ്ടായിരുന്നു എൽഡിഎഫിൻ്റെ വിജയം. എൽഡിഎഫിൻ്റെ വിജയാഘോഷ സമയത്ത് ജോജു ജോർജ് കെഎസ്ആർടി ബസ്റ്റാന്റിൻ്റെ പരിസരത്ത് ഒരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു. അവിടെ വെച്ചാണ് വിജയാഘോഷത്തിൽ സുഹൃത്തായ വിനായകനെ കണ്ടത്. തൻ്റെ സുഹൃത്തായ വിനായകനെ കണ്ടപ്പോഴായിരുന്നു ജോജോ ജോർജ് അടുത്തേക്ക് പോയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply