ചാണ്ടി ഉമ്മാനെ വെല്ലുവിളിച്ചു വിനായകൻ – തനിക്കെതിരെ കേസ് എടുക്കു എന്ന് വിനായകൻ

മുൻ കേരള മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായ അന്തരിച്ച ഉമ്മൻചാണ്ടിക്കെതിരെ നടനായ വിനായകൻ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ആരാണ് ഈ ഉമ്മൻചാണ്ടി എന്നാണ് വിനായകൻ ചോദിച്ചത്. വിനായകൻ്റെ ഈ ഒരു ചോദ്യമാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്.
വിനായകൻ്റെ ഈ ഒരു ചോദ്യം പലരുടെയും മനസ്സിനെ വ്രണപ്പെടുത്തുകയും ചെയ്തു.

ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വിനായകനെതിരെ കേരള പോലീസ് കേസെടുത്തു എന്നാണ്. വിനായകൻ്റെ ഇത്തരത്തിലുള്ള ഒരു ചോദ്യം അന്തരിച്ച ഉമ്മൻചാണ്ടി എന്ന കോൺഗ്രസ് പ്രവർത്തകനെ അനാദരിച്ചു കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്.

ചാണ്ടി ഉമ്മൻ പറഞ്ഞത് തൻ്റെ പിതാവായ ഉമ്മൻ ചാണ്ടിക്കെതിരെ നടൻ വിനായകൻ ഉയർത്തിയ പരാമർശത്തിൽ കേസ് എടുക്കേണ്ട എന്നാണ്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അത് വിനായകൻ്റെ വ്യക്തിപരമായ അഭിപ്രായം ആയി മാത്രമേ കണക്കാക്കുകയുള്ളൂ എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്.
എന്നാൽ നടൻ വിനായകൻ്റെ ഞെട്ടിച്ചുകൊണ്ടുള്ള വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിനായകൻ പറയുന്നത് ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് വിനായകന് എതിരെ കേസെടുക്കേണ്ട എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞതിന് മറുപടിയായി തനിക്കെതിരെ കേസെടുക്കാനാണ് വിനായകൻ പറയുന്നത്.

വിനായകനിൽ നിന്നും മൊഴിയെടുത്തതിനു ശേഷം കൂടുതൽ കാര്യങ്ങൾ അറിയുവാൻ വേണ്ടി വിനായകൻ്റെ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ പോലീസുകാർ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്ന് വിനായകന് നോട്ടീസും നൽകിയിട്ടുണ്ട്. അന്വേഷണം വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കി റിപ്പോർട്ട് എത്രയും പെട്ടെന്ന് തന്നെ കോടതിയിൽ സമർപ്പിക്കും എന്നാണ് പോലീസുകാർ പറഞ്ഞത്.

വിനായകൻ ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചത് ഫേസ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇതിനെതിരെ വലിയ രീതിയിൽ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. വിനായകൻ്റെ വീടിന് നേരെയും ഫ്ലാറ്റിന് നേരെയും ഒക്കെ ആക്രമണവും നടത്തിയിരുന്നു. കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിന് സമീപത്തുള്ള വിനായകൻ്റെ ഫ്ലാറ്റിൽ ഒരുകൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തുകയും ജനലിൻ്റെ ചില്ലുകളൊക്കെ തല്ലിപ്പൊട്ടിക്കുകയും വാതിൽ തകർക്കുവാനും ഒക്കെ ശ്രമിക്കുകയും ചെയ്തിരുന്നു.

വിനായകൻ ഇതെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതിയും നൽകിയിരുന്നു. വിനായകൻ ഉമ്മൻ ചാണ്ടിയെക്കുറിച്ച് പറഞ്ഞ പ്രവർത്തി സമൂഹത്തെ പോലും അധിക്ഷേപിക്കുന്ന തരത്തിലുള്ള ചർച്ചയായി മാറുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply