ഞാൻ എന്റെ ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും ഇപ്പോൾ ഈ നിമിഷം കൊണ്ട് നിർത്തുന്നു – വിനായകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് വിനായകൻ. വ്യത്യസ്തമായ നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത്, ശേഷം സിനിമയിലേക്ക് ചുവട് വച്ച താരമാണ് വിനായകൻ. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും വിനായകൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അഗ്നി നൃത്തത്തിലൂടെയായിരുന്നു വിനായകനെ ജനങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്. സ്വന്തമായി ഒരു ട്രാൻസ് ഡാൻസ് ട്രൂപ്പും വിനായകന് ഉണ്ടായിരുന്നു. മാന്ത്രികം എന്ന മോഹൻലാൽ നായകനായ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മലയാള ചിത്രത്തിലൂടെയാണ് വിനായകൻ മലയാള സിനിമയിലേക്ക് അരങ്ങേറിയത്.

തുടർന്ന് എ കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വൈലൻസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത് തന്റേതായ ഇടം ഊട്ടിയുറപ്പിക്കാൻ വിനായകന് സാധിച്ചു. ശേഷം നിരവധി മലയാള ചിത്രങ്ങളിൽ വിനായകൻ വേഷമിട്ടു. ബിഗ്ബി, സാഗർ ഏലിയാസ് ജാക്കി, ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബാച്ചിലർ പാർട്ടി, ഇയോബിന്റെ പുസ്തകം, കമ്മട്ടിപ്പാടം തുടങ്ങിയവയാണ് വിനായകന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. 2016 ലാണ് കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം വിനായകനെ തേടി എത്തിയത്.

കമ്മട്ടിപ്പാടം സിനിമയിലെ മികച്ച പ്രകടനത്തിന് നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്, സിനിമാ പാരഡിസോ ക്ലബ് സിനി അവാർഡുകളുടെ മികച്ച നടനുള്ള അവാർഡ് (2016) തുടങ്ങിയവയും നടന് ലഭിച്ചിട്ടുണ്ട്. അതേ സിനിമയിൽ തന്നെ അദ്ദേഹം സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു. വിനായകൻ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പുഴു പുളികൾ എന്ന ഗാനം രചിക്കുകയും സംഗീതം നൽകുകയും ചെയ്തു. സിനിമ മേഖലയിലുള്ള എല്ലാ വിഷയങ്ങളിലും തന്റേതായ അഭിപ്രായം തുറന്നു പറയുന്ന പ്രകൃതക്കാരിൽ ഒരാളാണ് വിനായകൻ.

അതുകൊണ്ടു തന്നെ പലവിധ വിവാദങ്ങളിലും താരം ചെന്ന് പെട്ടിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. താൻ ഭാര്യയുമായി വേർപിരിയുകയാണ് എന്നാണ് വിനായകന്റെ പുതിയ വീഡിയോയിൽ പറയുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് താരം വീഡിയോ പങ്കുവെച്ചത്. ഭാര്യയുമായുള്ള തന്റെ എല്ലാ ബന്ധങ്ങളും ഇതോടുകൂടി അവസാനിക്കുന്നു എന്ന് വീഡിയോയിൽ താരം പറയുന്നുണ്ട്.

താനും തന്റെ ഭാര്യയുമായിട്ടുള്ള എല്ലാ ഭാര്യാഭർതൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം മുതൽ ഇല്ലാതാകുന്നു എന്നും എല്ലാവർക്കും നന്ദി എന്നുമാണ് വിനായകൻ വീഡിയോയിലൂടെ പറഞ്ഞത്. താരത്തിന്റെ ഈ വീഡിയോ കണ്ട് ഞെട്ടലിലാണ് മലയാളി പ്രേക്ഷകർ ഒന്നടങ്കം ഇപ്പോൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply