വിജയെ ഡേ അണ്ണാ എന്ന് വിളിക്കാൻ ധൈര്യമുണ്ടായിരുന്ന ഒരേ ഒരാൾ – ജോസഫ് വിജയ് എന്തുകൊണ്ട് എല്ലാ സിനിമയിലും സഹോദരി സ്നേഹം കൂടുതൽ ആയി കാണിക്കുന്നു എന്നതിന് ഇതാണ് ഉത്തരം

തന്റെ മകൾ തങ്ങളെ വിട്ടു പോയ ദുഃഖം ഇപ്പോഴും തങ്ങളെ വിട്ടു മാറിയിട്ടില്ല എന്ന് വെളിപ്പെടുത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടൻ വിജയ് യുടെ മാതാപിതാക്കൾ, തമിഴ് ചലച്ചിത്ര രംഗത്തെ പ്രശസ്ത നടനും ഗായകനും ആണ് നടൻ വിജയ്. ഒരുപാട് ആരാധകരും ഫാൻസ്‌ അസോസിയേഷനും ഉള്ള വ്യക്തി ആണ് നടൻ വിജയ്. ജോസഫ് വിജയ് എന്നതിനേക്കാളും ആരാധകർക്ക് പ്രിയം ഇളയ ദളപതി വിജയ് എന്ന പേരാണ്. തമിഴ് നടൻ ആണ് വിജയ് എങ്കിലും മലയാളത്തിലും നടന് ഫാൻസ്‌ ഏറെയാണ്.

തമിഴ് ചലച്ചിത്ര മേഖലയിലെ നിർമ്മാതാവായ എസ്‌. എ. ചന്ദ്രശേഖറിന്റെയും ശോഭാ ചന്ദ്രശേഖരിന്റെയും മകനാണ് വിജയ്. വിജയ് യുടെ മാതാപിതാക്കൾ ചന്ദ്രശേഖറും ശോഭയും ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ വെളിപ്പെടുത്തിയ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിങ്ങളുടെ വീട്ടിൽ ആരെയാണ് മിസ്സ്‌ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ വിജയ് യുടെ അമ്മയും അച്ഛനും വിതുമ്പുന്നുണ്ടായിരുന്നു. നടൻ വിജയ്ക്ക് ഒരു സഹോദരി കൂടെ ഉണ്ടായിരുന്നു. വിദ്യ ചന്ദ്രശേഖർ എന്നായിരുന്നു വിജയ് യുടെ സഹോദരിയുടെ പേര്. പക്ഷെ ഇപ്പോൾ അവൾ തങ്ങളുടെ കൂടെ ഇല്ലെന്നും മരിച്ചു പോയെന്നുമാണ് അവർ പറഞ്ഞത്.

പത്തു വയസ്സ് ഉള്ളപ്പോഴാണ് അവൾ തങ്ങളെ എല്ലാം വിട്ടു പിരിഞ്ഞു പോയത് എന്നാണ് അവർ കരഞ്ഞു കൊണ്ട് മറുപടി പറഞ്ഞത്. ഷൂട്ടിംങ്ങിന് പോവാൻ വേണ്ടി വിജയ് ഇറങ്ങിയപ്പോൾ സഹോദരി പോകണ്ട എന്ന് പറഞ്ഞെന്നും അങ്ങനെ വിജയ് പോവാതെ ഒരുപാട് സഹോദരിയോടൊത്ത് കളിച്ചെന്നും മടിയിൽ ഇരുത്തുകയും ആയിരുന്നെന്നു അവർ പറഞ്ഞു. വിജയ് യുടെ മടിയിൽ സംസാരിച്ചു കൊണ്ടിരിക്കേ വിദ്യ പെട്ടെന്ന് വിജയ് യുടെ മടിയിലേക്ക് വീഴുകയായിരുന്നു എന്നും വിദ്യാ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് വിജയ് കരഞ്ഞെന്നും വിജയ് യുടെ അച്ഛനും അമ്മയും പറയുന്നു. അപ്പോൾ തന്നെ വിദ്യ മരിച്ചെന്നും അവർ കരഞ്ഞു കൊണ്ട് പറഞ്ഞു. അതൊരു തീരാ ദുഃഖം ആയി മനസിൽ നിൽക്കുകയാണെന്നും അവർ പറയുകയുണ്ടായി.

ചെറുപ്പം മുതലേ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് വിജയ്. 1996 ൽ പുറത്തിറങ്ങിയ പൂവേ ഉനക്കാ എന്ന സിനിമയാണ് നടനെ ചലച്ചിത്ര രംഗത്ത് പ്രശസ്തനാക്കുന്നത്. 2000 ത്തിൽ പുറത്തിറങ്ങിയ വിജയ് യുടെ എല്ലാ ചിത്രങ്ങളും വൻ ഹിറ്റായിരുന്നു. ആ വർഷം പ്രദർശനത്തിന് എത്തിയ ഖുഷി ഉൾപ്പെടെ മൂന്ന് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ ഹിറ്റുകൾ ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply