ജന്മം നൽകിയ മാതാപിതാക്കളോട് ഇത്രയും അവഗണന വേണ്ടായിരുന്നു – വിജയക്ക് രൂക്ഷ വിമർശനം

താരങ്ങളെ ദൈവങ്ങളായി കാണുന്ന നാടാണ് തമിഴ്നാട്. മറ്റെവിടെയും കാണാത്ത വിധത്തിലുള്ള താരാരാധന ആണ് ഇവിടെ നടക്കുന്നത്. താരങ്ങളുടെ പോസ്റ്ററുകളിൽ പാലഭിഷേകം ചെയ്യുന്നതൊക്കെ നമ്മുടെ നാട്ടിലും സാധാരണമാണ്. എന്നാൽ താരങ്ങളുടെ പേരിൽ അമ്പലം പണിയുന്നത് തമിഴ്നാട്ടിൽ മാത്രമേ കാണുകയുള്ളൂ. ഇളയദളപതി വിജയ്ക്ക് തെന്നിന്ത്യ മുഴുവനും ആരാധകർ ആണ്. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും അദ്ദേഹത്തിന്റെ സിനിമകൾ ഇളക്കി മറയ്ക്കാറുണ്ട്.

എന്നാൽ താരങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും പണയം വെച്ച് ആരാധന പ്രകടിപ്പിക്കുന്ന ചീത്തപ്പേരും തമിഴ് നാട്ടിലുണ്ട്. ആരാധകരെ പോലെ തന്നെ തിരിച്ച് അകമഴിഞ്ഞ് സ്നേഹിക്കുന്ന നായകന്മാരും തമിഴ്നാട്ടിൽ ഉണ്ട്. വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് “വാരിസ്”. വംശി പൈടിപള്ളിയാണ് സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഡ്രാമ ഫാമിലി ഗണത്തിൽ ഒരുങ്ങുന്ന ചിത്രം ജനുവരി പന്ത്രണ്ടാം തീയതി ആണ് റിലീസ് ചെയ്യുന്നത്.

ക്രിസ്മസ് ദിനത്തിൽ ആയിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. എന്നാൽ ഈ പരിപാടി ഇതു വരെ ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്തിട്ടില്ല. പുതുവത്സരം പ്രമാണിച്ച് പരിപാടി ടെലികാസ്റ്റ് ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം വിജയുടെ അച്ഛനും അമ്മയും ഓഡിയോ ലോഞ്ച് പരിപാടിയിൽ പങ്കെടുത്തിരുന്നു. സ്വന്തം മാതാപിതാക്കൾക്ക് വെറും ഷേക്ക് ഹാൻഡ് നൽകി മറ്റു പ്രവർത്തകർക്കിടയിലേക്ക് പോവുകയായിരുന്നു വിജയ് ചെയ്തത്.

ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. നിരവധി ആളുകളാണ് താരത്തിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. മാതാപിതാക്കളോട് ഇങ്ങനെയൊരു അവഗണന വിജയിനെ പോലുള്ള ഒരു സൂപ്പർതാരം കാണിക്കാൻ പാടില്ലായിരുന്നു എന്നാണ് ആരാധകർ പോലും പറയുന്നത്. രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ താരത്തിനെ തേടി എത്തുന്നത്. വിജയും അച്ഛനും തമ്മിലുള്ള പ്രശ്നങ്ങൾ മുമ്പു വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.

രാഷ്ട്രീയ നേട്ടത്തിനുവേണ്ടി വിജയുടെ അച്ഛൻ താരത്തിന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നു എന്ന് കോടതിയിൽ പരാതി ഫയൽ ചെയ്തിരുന്നു വിജയ്. വിജയുടെ അച്ഛൻ ചന്ദ്രശേഖർ പുതിയ പാർട്ടി ആരംഭിക്കാൻ പോകുന്നതാണ് ഹർജി സമർപ്പിക്കാൻ ഉണ്ടായ പ്രധാനകാരണം. തെന്നിന്ത്യയിൽ ഇത്രയേറെ ആരാധക പിന്തുണയുള്ള താരത്തിന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പ്രവേശനം നടത്താൻ തയ്യാറെടുത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇതിനെ ശക്തമായി താരം എതിർത്തിരുന്നു.

കൃത്യവും ശക്തമായ നിലപാടുകൾ കൈകൊണ്ട് അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കി തന്റെ സിനിമകളിലൂടെ രാഷ്ട്രീയം കൃത്യമായി പ്രേക്ഷകരിൽ എത്തിക്കുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് വിജയ്. ഈ ഹർജിയിലൂടെ തന്റെ ആരാധകർ അടക്കം പലർക്കും താക്കീത് നൽകുകയാണ് താരം. കുടുംബത്തിൽ നിന്നും ആരംഭിക്കുന്ന ഈ രാഷ്ട്രീയ പാർട്ടി അനാവശ്യമാണെന്ന് വ്യക്തമാക്കുകയാണ് താരം ഈ ഹർജിയിലൂടെ.

വിജയുടെ അച്ഛനും അമ്മയും ഉൾപ്പെടെ ആരാധകരിലെ പ്രമുഖരും താരത്തിന്റെ പേരുപയോഗിച്ച് മത്സരിക്കാൻ തയ്യാറെടുത്തപ്പോൾ മുൻകരുതലെന്ന വണ്ണമാണ് തന്റെ പേരിൽ ആരംഭിക്കുന്ന പാർട്ടിയെ കുറിച്ചോ അതിന്റെ ആലോചനകളെ കുറിച്ചോ യാതൊന്നും അറിയില്ലെന്ന് വിജയ് വ്യക്തമാക്കിയത്. പാർട്ടിയുടെ പ്രചരണത്തിനു വേണ്ടി തന്റെ ചിത്രങ്ങളും ഫാൻ ക്ലബുകളും ഉപയോഗിക്കുന്നതിനോട് പൂർണമായ വിയോജിപ്പും താരം പ്രകടിപ്പിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply