പേര് എന്താണ് എന്ന് വരെ മറന്നു – മലയാളികളുടെ പ്രിയതാരമായ കനകലത ഇപ്പോൾ മൂന്നു വയസ്സുള്ള കുട്ടികളുടെ സ്വഭാവമാണ് എന്ന് സഹോദരി

സിനിമകളിൽ ചെറിയ വേഷങ്ങളാണ് ചെയ്യുന്നതെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കനകലത. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും കനകലത അഭിനയിച്ചിട്ടുണ്ട് 350ലേറെ ചിത്രങ്ങളിൽ കനകലത അഭിനയിച്ചിട്ടുമുണ്ട്. സിനിമയിൽ മാത്രമല്ല സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. കനകല സിനിമാരംഗത്തേക്ക് എത്തുന്നത് നാടകത്തിലൂടെയായിരുന്നു. എന്നാൽ കനൽക്കലത ഇപ്പോൾ കുറച്ചുനാളുകളായി സീരിയലിൽ നിന്നും സിനിമയിൽ നിന്നും ഒക്കെ അപ്രത്യക്ഷമായിരിക്കുകയാണ്.

പൂക്കാലത്തിലാണ് അവസാനമായി അഭിനയിച്ചത് അതിനുശേഷം പിന്നീട് സിനിമയിലോ ടെലിവിഷൻ സീരിയലുകളിൽ ഒന്നും തന്നെ പ്രേക്ഷകർക്ക് കനകലതയെ കാണുവാൻ സാധിച്ചിട്ടില്ല. എന്തുകൊണ്ടാണ് കനകലതയെ പ്രേക്ഷകർക്ക് മുന്നിൽ കാണാതായത് എന്ന് അവരുടെ സഹോദരിയായ വിജയമ്മ തുറന്നു പറയുകയാണ്. വിജയമ്മ പറയുന്നത് കനകലത പാർക്കിൻസൺസ് രോഗവും അതുപോലെ തന്നെ ഡിമെൻഷ്യയും ബാധിച്ച് ഓർമ്മ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ എന്നാണ്.

കനകലത സ്വന്തം പേരും പോലും ഓർമ്മയില്ലാതെ ഭക്ഷണം ഒന്നും കഴിക്കാതെ ഒന്ന് നല്ല രീതിയിൽ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. വിജയമ്മ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടയിലാണ് ഈ വാക്കുകൾ പറഞ്ഞത്. കനകലതയുടെ ഈ രോഗങ്ങൾക്കുള്ള ലക്ഷണങ്ങൾ ആദ്യമായി കൊണ്ട് തുടങ്ങിയത് 2021 ഡിസംബറിൽ ആയിരുന്നു. ആ സമയത്തായിരുന്നു കനകലതയുടെ പല സ്വഭാവങ്ങളിലും മാറ്റങ്ങൾ വന്നു തുടങ്ങിയത്. ആ സമയത്ത് കൊറോണ എന്ന മാഹാമാരി വന്നതോടെ ലോക് ഡൗൺ സമയം ആയിരുന്നു.

അതുകൊണ്ടുതന്നെ ആ സമയത്ത് വീട്ടിൽ തന്നെ ഇരുന്ന് പുറംലോകവുമായി ബന്ധമില്ലാതെ അടച്ചു പൂട്ടിയിരിക്കുന്നതിൻ്റെ പ്രശ്നങ്ങളാണ് കനകലതയ്ക്ക് എന്നാണ് കരുതിയിരുന്നത്. വിഷാദരോഗംമാണെന്നും ചിന്തിച്ചു. ഉറക്കം കുറവുമായിരുന്നു. ഈ ലക്ഷണങ്ങളൊക്കെ കണ്ടുതുടങ്ങിയതോടെ സൈക്യാർട്ടിസ്റ്റിനെ കാണാമെന്ന് പറഞ്ഞെങ്കിലും കനകലത സമ്മതിച്ചില്ല. ഉറക്കം കുറഞ്ഞതോടുകൂടി ശാരീരിക അസ്വസ്ഥതകൾ കൂടുകയും ചെയ്തു.

കഴിഞ്ഞവർഷം ഓഗസ്റ്റ് ഒരു സൈക്യാട്രിസ്റ്റിനെ കണ്ടപ്പോളായിരുന്നു ഇത് ഡിമെൻഷ്യ എന്ന രോഗത്തിൻ്റെ ആരംഭമാണെന്ന് പറഞ്ഞത്. എംആർഐ സ്കാൻ നടത്തിയപ്പോൾ തലച്ചോറ് ചുരുങ്ങുകയാണെന്ന് കണ്ടെത്തി. ഒക്ടോബർ 22 മുതൽ നവംബർ 5 വരെ കനകലത ഐസിയുവിൽ ആയിരുന്നു. അവിടെവെച്ച് ഡോക്ടർ പറഞ്ഞത് കാലക്രമേണ ഭക്ഷണം കഴിക്കാതെയാവുമെന്നും അതുകൊണ്ടുതന്നെ ട്യൂബ് ഇടുന്നതാണ് നല്ലതെന്നും.

എന്നാൽ ട്യൂബ് ഇട്ടു കഴിഞ്ഞാൽ അണുബാധ ഉണ്ടാവുമെന്ന് പലരും പറഞ്ഞതു കൊണ്ട് പേടിയായി. ആദ്യം ഒക്കെ വളരെ കുറച്ച് ഭക്ഷണം കഴിക്കുമെങ്കിലും പിന്നീട് തീരെ ഭക്ഷണം കഴിക്കാതെയായി. അതിനുശേഷം ആയിരുന്നു ട്യൂബ് ഇട്ട് ലിക്വിഡ് ഭക്ഷണങ്ങൾ കൊടുത്തത്. കനകാലത കൊടുക്കുന്ന ഭക്ഷണം തുപ്പുകയും ചെയ്യും. അസുഖ കാര്യങ്ങൾ അമ്മ സംഘടനയിൽ അറിയിച്ചിട്ടുണ്ട്. അവിടെയുള്ള ഇൻഷുറൻസ് ലഭിക്കും.

പിന്നെ ആത്മയിൽ നിന്നും ചലച്ചിത്ര അക്കാദമിയിൽ നിന്നും ഒക്കെ സഹായം ലഭിച്ചിട്ടുമുണ്ട്. ഇപ്പോൾ കനകലതയെ കണ്ട് കഴിഞ്ഞാൽ ആർക്കും തന്നെ മനസ്സിലാവാത്ത അവസ്ഥയിലാണ്. കനകലത വിവാഹമോചനം നേടിയത് 2005 ൽ ആയിരുന്നു. ഇവർക്ക് കുട്ടികൾ ഇല്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply