തന്റെ സ്വകാര്യജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പരസ്യമായി പറയുവാൻ തനിക്ക് ഇഷ്ടമില്ല ! പേർസണൽ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ പേർസണൽ എന്ന് വിജയ് യേശുദാസ്

മലയാളികളുടെ പ്രിയപ്പെട്ട ഗായകനായ ഗാനഗന്ധർവ്വൻ യേശുദാസിൻ്റെ മകനാണ് വിജയ് യേശുദാസ്. വിജയ് യേശുദാസ് നിരവധി സിനിമകളിൽ ഗാനമാലപിച്ചിട്ടുണ്ട്. മലയാള സിനിമയിൽ മാത്രമല്ല തമിഴ്‌, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം തന്നെ വിജയ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്. വിജയ് യേശുദാസും ഭാര്യ ദർശനയും തമ്മിൽ വേർപിരിഞ്ഞു എന്ന് അദ്ദേഹം ഈയിടെ തുറന്നു പറഞ്ഞിരുന്നു.

വിജയ് യേശുദാസും രഞ്ജിനിയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള പല റൂമറുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഈ കാര്യത്തെക്കുറിച്ച് വിജയ് തുറന്നു പറയുകയാണ്. വിജയ് പറയുന്നത് തൻ്റെ സ്വകാര്യ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ തുറന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ്.കാരണം അത് പറയുമ്പോൾ നമ്മുടെ കുടുംബത്തിനും അതേപോലെതന്നെ നമ്മളെ സ്നേഹിക്കുന്നവർക്കും ചിലപ്പോൾ വേദനിച്ചേക്കാം എന്ന്.

പല റൂമറുകളും വരാറുണ്ട് അതൊന്നും താൻ കാര്യമാക്കാറില്ല ശ്രദ്ധിക്കാറുമില്ല എന്നും പറഞ്ഞു. സോഷ്യൽ മീഡിയയിൽ താൻ സജീവമല്ലെന്നും ആരെങ്കിലും തനിക്ക് പേഴ്സണൽ ആയിട്ട് അത് അയച്ചു തരുമ്പോൾ ആണ് ഇതൊക്കെ അറിയുന്നതെന്നും പറഞ്ഞു. വിജയ് പറയുന്നത് ഒരു മീറ്റിങ്ങിനായി പോകുന്ന സമയത്ത് ജ്യോത്സ്നയും രഞ്ജിനിയും തനിക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ തിരിച്ച് വരുന്ന സമയത്ത് ജ്യോത്സ്ന കൂടെ വന്നില്ലെന്നും ഞാനും രഞ്ജിനിയും മാത്രമായിരുന്നു.

ഞങ്ങൾ ഭക്ഷണം കഴിക്കാനായി ഒരു സ്ഥലത്ത് കയറി എന്നാൽ അത് കാണുന്നവർക്ക് അതുമതിയല്ലോ ഞങ്ങൾ തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്നൊക്കെ പറഞ്ഞു നടക്കാൻ എന്നും വിജയ് പറഞ്ഞു. രഞ്ജിനിയുടെ പിറന്നാളിൻ്റെ സമയത്ത് താൻ രഞ്ജിനിയുടെ തോളിൽ കൈയ്യിട്ടു നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്. ഇതൊക്കെ ഞങ്ങളെ അറിയാവുന്നവർക്കൊക്കെ അറിയാമെന്നും വിജയ് യേശുദാസ് പറഞ്ഞു.

മലയാളം ഹിന്ദി തെലുങ്ക് കന്നട തമിഴ് ഭാഷ സിനിമകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചുകൊണ്ട് ശ്രദ്ധ നേടിയ ഗായികയാണ് രഞ്ജിനി ജോസ്. കഴിഞ്ഞ 20 വർഷത്തോളമായി സിനിമയിൽ സജീവമാണ്. തൻ്റെതായ വ്യത്യസ്ത ശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഗായികയാണ് രഞ്ജിനി.
രഞ്ജിനി ജോസ് മുൻപ് തന്നെ വിവാഹമോചന നേടിയതാണ്. വിജയ് യേശുദാസിൻ്റെ ഭാര്യയുമായി രഞ്ജിനിക്ക് മുൻപ് തന്നെ സൗഹൃദം ഉണ്ടായിരുന്നു.

ഇതിനു മുൻപ് തന്നെ രഞ്ജിനിയും വിജയിയും തമ്മിൽ പ്രണയത്തിലാണെന്ന് റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ സെലിബ്രിറ്റികളെ കുറിച്ച് ഇത്തരം വാർത്തകൾ പതിവായി വരുന്നതിനാൽ പലരും അത് വായിക്കുന്നത് ഒരു രസമായിട്ടാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply