നിരീശ്വരവാദി ആണെങ്കിലും വിശ്വാസി ആയ ഒരാൾ ഭസ്മം കൊണ്ട് വന്നാലും തീർത്ഥം തന്നാലും താൻ അത് സ്വീകരിക്കും – കാരണം എന്താണ് എന്ന് തുറന്ന് പറഞ്ഞു വിജയസേതുപതി

vijay sethupathi about god thoughts

തമിഴ് സിനിമകൾ ആണ് കൂടുതൽ ചെയ്യുന്നതെങ്കിലും മലയാളത്തിലും ഒരുപാട് ആരാധകരുള്ള താരമാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതി മലയാളത്തിലും തെലുങ്കിലും ബോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇതിനോടകം അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള വിജയ് സേതുപതി സൂപ്പർ താര പദവിയിൽ നിൽക്കുമ്പോഴും വില്ലൻ വേഷങ്ങളും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം അഞ്ചു വർഷങ്ങളോളം സഹതാരമായി തിളങ്ങിയതിന് ശേഷമാണ് സീനു രാമസ്വാമി സംവിധാനം ചെയ്ത “തേൻമേർക്കു പറുവകാറ്ര്” എന്ന ചിത്രത്തിൽ നായകനായി എത്തുന്നത്. പിന്നീട് “സുന്ദരപാണ്ഡ്യൻ” എന്ന ചിത്രത്തിൽ വില്ലനായി എത്തിയ വിജയസേതുപതി “പിസ” എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. “വിക്രം വേദ”, “സൂപ്പർഡീലക്സ്”, “96 “, ” നാനും റൗഡി താൻ” തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ തിളങ്ങിയിട്ടുള്ള വിജയസേതുപതി തന്റെ അഭിനയമികവിന് നിരവധി പുരസ്കാരങ്ങളാണ് ഇതിനോടകം കരസ്ഥമാക്കിയിട്ടുള്ളത്.

അഭിനയം കൊണ്ട് മാത്രമല്ല തന്റെ നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുള്ള താരമാണ് വിജയ് സേതുപതി. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത താരം മുമ്പ് നടത്തിയ ചില തുറന്നു പറച്ചിലുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ശ്രദ്ധേയമാകുന്നത്. വിജയ് സേതുപതി നിരീശ്വരവാദിയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹം തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

താൻ ഒരു തികഞ്ഞ നിരീശ്വരവാദി ആണെങ്കിലും ഒരു വിശ്വാസി ഭസ്മം തന്നാൽ അത് വാങ്ങുകയും തീർത്ഥം തന്നാൽ വാങ്ങി കുടിക്കുകയും ചെയ്യും എന്ന് അദ്ദേഹം പറയുന്നു. കാരണം അത് എനിക്ക് വിശ്വാസമുള്ളതുകൊണ്ടല്ല അവരെ ബഹുമാനിക്കുന്നത് കൊണ്ടാണ് എന്ന് അദ്ദേഹം വ്യകതമാക്കുന്നു. തന്നോടുള്ള സ്നേഹം കൊണ്ട് ഒരു ആൾ അങ്ങനെ ചെയ്യുമ്പോൾ അവരെ താൻ ബഹുമാനിക്കുന്നു എന്ന് വിജയ് പറയുന്നു.

മറ്റൊരാളുടെ മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ ഇഷ്ടപ്പെടുന്ന ആളല്ല താനെന്നും നിരീശ്വരവാദി ആണെന്നുള്ളത് തന്റെ മാത്രം ചിന്തയാണ് അതു കൊണ്ട് അത് മാത്രമാണ് ശരി എന്ന് ഒരിക്കലും തർക്കിക്കുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. തനിക്ക് ഒരു ആപത്ത് വന്നാൽ ഓടിയെത്തുന്നത് മനുഷ്യരാണ്. അതുകൊണ്ട് മനുഷ്യനെയാണ് താൻ ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും എന്നും മനുഷ്യനെയാണ് ദൈവമായി കാണുന്നത് എന്നും വിജയ് സേതുപതി പറയുന്നു.

തന്റെ അമ്മ ഒരു വിശ്വാസിയാണെന്നും അമ്മയോട് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ പറയാറുണ്ടെന്നും വിജയ് സേതുപതി പറയുന്നു. അമ്മയ്ക്ക് ക്ഷേത്രത്തിൽ പോയാലാണ് സമാധാനം കിട്ടുക. ഒരു ആവശ്യവും പറയാതെ തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ക്ഷേത്രത്തിൽ പോയി വരാൻ അമ്മയോട് പറയും. അതിനെ മറ്റൊരു രീതിയിലാണ് താൻ കാണുന്നത്. വിശ്വാസം എന്നത് ഓരോ വ്യക്തിയുടെയും ആവശ്യമാണ്. തന്നെ സംബന്ധിച്ച് അത് മറ്റൊരു തരത്തിൽ ലഭിക്കുന്നുണ്ടെന്ന് മാത്രം.

ഓരോരുത്തർക്കും ഓരോ വിശ്വാസമാണ്. അത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം വിശ്വാസത്തെക്കുറിച്ചും അവിശ്വാസികളോടുമുള്ള തന്റെ നിലപാടിനെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞത് ഏറെ വിവാദമായിരുന്നു. രൂക്ഷമായ വിമർശനം ആണ് താരത്തിനെ തേടിയെത്തുന്നത്. ഈ സന്ദർഭത്തിലാണ് വിജയ് സേതുപതിയുടെ നിലപാടുകൾ വീണ്ടും ചർച്ചാവിഷയമാകുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply