മരുമകൾ സംഗീതയാണ് ഇളയദളപതി വിജയിയെയും അച്ഛൻ ചന്ദ്രശേഖരനെയും തമ്മിൽ തെറ്റിച്ചത് – എന്നാൽ അമ്മായി അമ്മ പറയുന്നത് കേട്ടോ

ഇളയദളപതി എന്ന വിജയിയെ അറിയാത്തവർ ആരും തന്നെയില്ല. അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര് ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ്. ഒരുപാട് ആരാധകരുള്ള നടനാണ് വിജയ്. വിജയുടെ പുതിയ ചിത്രമായ വാരിസ് തിയേറ്ററിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിൻ്റെ കളക്ഷൻ കോടികൾ പിന്നിട്ടിരിക്കുന്നു. പൊങ്കൽ റിലീസ് ആയിട്ടാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. എന്നാൽ താരത്തിനെക്കുറിച്ച് ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഭാര്യയുമായി വേർപിരിഞ്ഞു എന്നതാണ്.

ഈ വാർത്തകൾ ഇപ്പോൾ സമൂഹമാധ്യമത്തിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. താരത്തിൻ്റെ വിക്കിപീഡിയയിൽ ആരോ എഴുതിപ്പിടിപ്പിച്ചതായിരുന്നു ഈ പ്രശ്നത്തിന് തുടക്കം ആയത്. വിജയുടെ ഭാര്യയുടെ പേര് സംഗീത എന്നാണ്. ശ്രീലങ്കയിലെ ഒരു തമിഴ് വ്യവസായിയുടെ മകളാണ് സംഗീത ഇവർക്ക് രണ്ടു കുട്ടികളാണുള്ളത്. വിജയിയെ കുറിച്ച് വിക്കിപീഡിയയിൽ വന്നിരിക്കുന്നത് ഭാര്യ സംഗീതയുമായി വിവാഹമോചനം നേടി ഇപ്പോൾ മലയാളിയായ കീർത്തി സുരേഷിനൊപ്പം ആണ് ജീവിക്കുന്നത് എന്നായിരുന്നു.

ഇതൊക്കെ ഒന്ന് വിട്ടു നിന്നപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിതാ വിജയിയെ എയറിൽ കേറ്റിയിരിക്കുകയാണ്. ഇപ്പോൾ പ്രചരിക്കുന്ന പുതിയ വാർത്ത വിജയ് തൻ്റെ പിതാവുമായി പിരിഞ്ഞു എന്ന തരത്തിലാണ്. പിതാവായ ചന്ദ്രശേഖർ ആണ് സിനിമയുമായി ബന്ധപ്പെട്ട വിജയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്. സിനിമയുടെ കഥ കേൾക്കുന്നതും, സിനിമയ്ക്കുള്ള പ്രതിഫലം എത്രയാണെന്ന് പറയുന്നതും ഒക്കെ ചെയ്യുന്നത്.

ഇത് ഭാര്യ സംഗീതയ്ക്ക് അത്ര ഇഷ്ടപ്പെടുന്നില്ലെന്നും ഭാര്യ വിജയിയോട് ചോദിക്കുന്നത് ഈ കാര്യങ്ങളൊക്കെ സ്വന്തമായി വിജയ്ക്ക് തന്നെ ചെയ്താൽ മതിയില്ലേ എന്നാണ്. സംഗീത ഈ ചോദ്യങ്ങൾ ഉന്നയിച്ചതിനു ശേഷം വിജയുടെ അച്ഛൻ സിനിമ കാര്യങ്ങൾ നോക്കുന്നതിൽ നിന്നും മാറി നിന്നു. ചന്ദ്രശേഖർ സഹായത്തിനു വേണ്ടി നിർത്തിയ ജോലിക്കാരെയൊക്കെ മാറ്റി പുതിയ ജോലിക്കാരെ നിയമിച്ചു. വീട്ടിൽ പ്രശ്നങ്ങൾ രൂക്ഷമായതോടെ വിജയ് കുടുംബത്തോടൊപ്പം മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

എന്നാൽ വിജയിയുടെ അമ്മ ശോഭയ്ക്ക് മരുമകൾ സംഗീതയെക്കുറിച്ച് നല്ല അഭിപ്രായമാണ്. മക്കളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്താറുണ്ട് സംഗീത എന്നും വിജയിയുടെ അമ്മ പറഞ്ഞു. വിജയുടെയും സംഗീതയുടെയും ഒരു പ്രണയ വിവാഹമായിരുന്നു എന്നാൽ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ ആയിരുന്നു വിവാഹം. എന്നാൽ സംഗീതയുടെ ചില കടുംപിടുത്തങ്ങൾ ആണ് വിജയ് പിതാവുമായി പിരിയാൻ കാരണമായത് എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply