ലോകേഷിനു കണക്കിന് കൊടുത്ത് വിജയുടെ അച്ഛൻ ! സ്വന്തം മക്കളെ ബലി കൊടുക്കുന്ന അച്ഛൻ – ഈ ആശയം ഫലിക്കില്ലെന്നു താൻ പറഞ്ഞിരുന്നു എന്ന് വിജയുടെ അച്ഛൻ ! എന്നാൽ തെറ്റ് തിരുത്താനുള്ള പക്വത ലോകേഷിനു ഉണ്ടായില്ല

vijay father fight against lokesh kanakaraj

ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിൽ ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം ആയിരുന്നു ലിയോ. വലിയ വിജയം തന്നെയായിരുന്നു ഈ ചിത്രം നേടിയത് എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ കാര്യത്തിൽ സംവിധായകൻ ലോകേഷ് കനകരാജിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയുടെ പിതാവായ എസ് എ ചന്ദ്രശേഖർ. ലോഗേഷിന്റെ പേരെടുത്ത് പറയാതെയാണ് വിജയ് ചിത്രം ലിയോയ്ക്ക് എതിരെ വിമർശനം ഉന്നയിക്കുന്നത്.. ഇക്കാലത്ത് ആർക്കും തെറ്റ് പറ്റിയാൽ അംഗീകരിക്കാനുള്ള ധൈര്യമോ പക്വതയോ ഇല്ലെന്നും അവർ എപ്പോഴും ശരിയാണെന്ന് ധരിക്കുകയാണ് ചെയ്യുന്നത് എന്നും ആണ് ചന്ദ്രശേഖർ പറയുന്നത്

അടുത്ത സമയത്ത് നടന്ന ഒരു പരിപാടിയിലാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഒരു പ്രശസ്ത സംവിധായകനുമായുള്ള ഫോൺ സംഭാഷണത്തെക്കുറിച്ച് ആയിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ സിനിമയുടെ പേര് പരാമർശിച്ചിട്ടില്ല പക്ഷേ ഇത് ലിയോ ചിത്രത്തെക്കുറിച്ച് ആണ് എന്നും ലോകേഷ് കനകരാജിനെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്നും ആളുകൾക്ക് മനസ്സിലായിട്ടുണ്ട്.

ഒരു സിനിമയുടെ ആദ്യ കോപ്പി റിലീസിന് അഞ്ച് ദിവസം മുൻപ് താൻ കണ്ടു സിനിമയുടെ ആദ്യ പകുതി മികച്ചതാണെന്നും നിങ്ങളിൽ നിന്ന് സിനിമ എങ്ങനെ നിർമ്മിക്കാം എന്ന് ആളുകൾ പഠിക്കണമെന്നും ഞാൻ സംവിധായകനോട് പറഞ്ഞു. എന്നാൽ രണ്ടാം പകുതിയിലെ പോരായ്മകൾ പറഞ്ഞു ഉടൻ തന്നെ ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞ് സംവിധായകൻ ഉടനെ തന്നെ ഫോൺ കട്ട് ചെയ്തു.

ആചാരങ്ങളുടെയും യാഗങ്ങളുടെയും മുഴുവൻ ഭാഗവും സിനിമയിൽ ഫലിക്കില്ലെന്നാണ് ഞാൻ സംവിധായകനോട് പറഞ്ഞത്. പ്രത്യേകിച്ച് ബലി എന്ന ആശയം അതും സ്വന്തം മകനെ. പക്ഷേ സംവിധായകൻ ഞാൻ പറഞ്ഞത് കേട്ടില്ല. സിനിമ ഇറങ്ങിയതിനു ശേഷം സിനിമയെ കുറിച്ച് എല്ലാവർക്കും ഇതേ പരാതിയായിരുന്നു. ഈ കാലത്ത് ആർക്കും തെറ്റ് പറ്റിയാൽ അംഗീകരിക്കാനുള്ള ധൈര്യമോ പക്വതയോ ഇല്ല അവർ എപ്പോഴും താനാണ് ശരിയെന്ന് കരുതുന്നു. ഇത്രയും കാര്യങ്ങൾ തുറന്നു പറഞ്ഞതോടെ തന്നെ സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും ഏത് സിനിമയാണ് സംവിധായകൻ ഉദ്ദേശിച്ചത് എന്ന് ഏകദേശം ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നടൻ ലോകേഷ് കനകരാജ് ഇതുവരെ ഒരു പ്രതികരണവും അറിയിച്ചിട്ടില്ല അദ്ദേഹത്തിന്റെ പ്രതികരണത്തിനു വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply